ശാസ്ത്ര കൂട -പ്രവർത്തനം 3 – ചാട്ടവും ഓട്ടവും
നമ്മുടെ വിജ്ഞാനോത്സവത്തില്‍ ഒരു ചാട്ടവും ഓട്ടവും ഒക്കെ ആകാലോ, ഇല്ലേ ?
എന്നാല്‍ തയ്യാറായിക്കൊള്ളൂ….
നിന്നിടത്തു നിന്ന് മുന്നോട്ട് ചാടി നോക്കൂ, എത്ര ദൂരം മുന്നോട്ടു ചാടാൻ പറ്റും? ഓടി വന്ന് ചാടി നോക്കൂ. ഓട്ടത്തിന്റെ വേഗത കൂട്ടി ആവർത്തിക്കൂ. എപ്പോഴാണ് കൂടുതൽ ദൂരേക്ക് ചാടാൻ പറ്റുന്നത് ? (നല്ല ഇളകിയ മണ്ണിലേയ്ക്ക് ചാടണേ…) ശരി, ഇതിന്റെ പിന്നിലും ഒരു ശാസ്ത്രം ഉണ്ടാകില്ലേ? നിങ്ങൾ പഠിച്ച ഫിസിക്സിന്റെ അടിസ്ഥാനത്തിൽ അതൊന്ന് വിശദീകരിക്കാമോ? പുസ്തകമോ ഇന്റര്‍നെറ്റോ തുറന്ന് ബലം, ഊർജ സംരക്ഷണ നിയമം, ആക്കം (സംവേഗം) തുടങ്ങി നിങ്ങൾ പഠിച്ച ഫിസിക്സ് ഒക്കെ ഒന്ന് വിലയിരുത്തി അനുയോജ്യമായ ഒരു വിശദീകരണം നൽകുക.