സര്‍ഗാത്മക കൂട -പ്രവര്‍ത്തനം 3 – പാട്ടുവന്നു തൊട്ടനേരം

മിടുമിടുക്ക,നൊരു കറുമ്പൻ കാറു പാഞ്ഞു വന്നൂ പൂത്ത മരച്ചോട്ടിൽ നിന്നു കുശലമെന്തോ ചൊല്ലി.   പൂമരത്തിൻ കൊമ്പിൽ നിന്നും നൂറുനൂറു പൂക്കൾ പാറിവന്നു കണ്ണുപൊത്തീ കളി പറഞ്ഞു കാതിൽ   ചില്ലുചില്ലെ’ന്നാർത്തു വിളി- ച്ചണ്ണാർക്കണ്ണനെത്തീ മെല്ലെയൊന്നു തൊട്ടുഴിഞ്ഞു തൊട്ടുഴിഞ്ഞു നിന്നൂ.   വരിവരിയായ് നിരനിരയായ് ഒച്ചവെയ്ക്കാതെത്തി കുഞ്ഞുറുമ്പിൻ കൂട്ട, മുള്ളം- കയ്യിലുമ്മവച്ചു.   പുഞ്ചിറകു വീശി ചേലിൽ പൂമ്പാറ്റകളെത്തീ മാരിവില്ലിൻ തുണ്ടിനാലേ മേലാപ്പുതൂക്കി.   മധുരമായ് പാറിവന്നൂ തേൻകുരുവിക്കൂട്ടം മിഴിനിറയെയൊന്നു Read more…

സര്‍ഗാത്മക കൂട -പ്രവര്‍ത്തനം 2 -ചിത്ര വായന 

2019 ഏപ്രില്‍ ഒന്നാം ലക്കം യുറീക്കയുടെ മുഖചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഒരു ചിത്രകാരന്‍ തനിക്ക് പറയാനുള്ളത്     വരകളിലും വര്‍ണ്ണങ്ങളിലുമായി അവതരിപ്പിച്ചിരിക്കുന്നു.     ഈ ചിത്രം നമ്മളോടും ചിലത് പറയുന്നില്ലേ?  എന്തൊക്കെയായിരിക്കും അത് ? അവ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍അവതരിപ്പിക്കൂ. കഥയോ, കവിതയോ, ലേഖനമോ ….ഏത് വ്യവഹാര രൂപവുമാകാം. നല്ല ഒരു തലക്കെട്ടുകൂടി കൊടുക്കാന്‍ മറക്കരുതേ.

സര്‍ഗാത്മക കൂട -പ്രവര്‍ത്തനം 1- അമ്പിളിയെ തൊടാം   

2018 ലക്കം യുറീക്കയിലെ മനോഹരമായ ഒരു ചിത്രം     നോക്കൂ…. ആനക്കുട്ടന്റെ തുമ്പിക്കയ്യില്‍ കയറിയിരുന്ന്  അമ്പിളിമാമനെ തൊടാന്‍ ശ്രമിക്കുന്ന അപ്പുവാണ്     ചിത്രത്തില്‍. ആനക്കുട്ടന്‍ എത്ര ശ്രമിച്ചിട്ടും അപ്പുവിന്  അമ്പിളിയെ തൊടാനാകുന്നില്ല. തന്റെ ജാള്യത മറക്കാന്‍ ശ്രമിക്കുന്ന അപ്പുവും,അവന്റെ സംസാരം കേട്ട് ചിരിക്കുന്ന ആനയും എന്നെ തൊടാന്‍ പറ്റുമെങ്കില്‍തൊടൂ…… എന്ന്  പറയുന്ന അമ്പിളിയും… എല്ലാം ചിത്രത്തിലുണ്ട്. ഈ സന്ദര്‍ഭത്തെ വികസിപ്പിച്ച് ഒരു ലഘു നാടകം തയ്യാറാക്കൂ.