സര്‍ഗാത്മക കൂട -പ്രവര്‍ത്തനം 1- അമ്പിളിയെ തൊടാം   

Published by eduksspadmin on

2018 ലക്കം യുറീക്കയിലെ മനോഹരമായ ഒരു ചിത്രം     നോക്കൂ….

ആനക്കുട്ടന്റെ തുമ്പിക്കയ്യില്‍ കയറിയിരുന്ന്  അമ്പിളിമാമനെ തൊടാന്‍ ശ്രമിക്കുന്ന അപ്പുവാണ്     ചിത്രത്തില്‍. ആനക്കുട്ടന്‍ എത്ര ശ്രമിച്ചിട്ടും അപ്പുവിന്  അമ്പിളിയെ തൊടാനാകുന്നില്ല.

തന്റെ ജാള്യത മറക്കാന്‍ ശ്രമിക്കുന്ന അപ്പുവും,അവന്റെ സംസാരം കേട്ട് ചിരിക്കുന്ന ആനയും എന്നെ തൊടാന്‍ പറ്റുമെങ്കില്‍തൊടൂ…… എന്ന്  പറയുന്ന അമ്പിളിയും… എല്ലാം ചിത്രത്തിലുണ്ട്.
സന്ദര്ഭത്തെ വികസിപ്പിച്ച് ഒരു ലഘു നാടകം തയ്യാറാക്കൂ.