നിര്‍മ്മാണ കൂട  -പ്രവര്‍ത്തനം -3 – പേപ്പര്‍ കപ്പ്    

നാം ധാരാളമായി ഉപയോഗിച്ചിരുന്ന ഒരു വസ്തുവാണ് പേപ്പര്‍ കപ്പ് .ഇവ ഒറ്റ പ്രാവശ്യം ഉപയോഗിച്ച്     വലിച്ചറിഞ്ഞ് വലിയ മാലിന്യ പ്രശ്നവും ആരോഗ്യപ്രശ്നവും ഉണ്ടാക്കുന്നുണ്ട് എന്നറിയാമല്ലോ?     ഇങ്ങനെ വലിച്ചെറിയാതെ അവ ഉപയോഗിച്ച്  ചിത്രത്തില്‍ കാണുന്നതു പോലെ യുള്ള മനോഹരമായ     കൗതുക വസ്തുക്കളും പാവകളും നിര്‍മ്മിക്കാം. വ്യത്യസ്തമായ മൂന്ന് എണ്ണം നിങ്ങളും നിര്‍മ്മിക്കൂ….  

നിര്‍മ്മാണ കൂട  -പ്രവര്‍ത്തനം – 2    പലഹാരവിശേഷം 

പൊന്നാനിയിലെ പലഹാരങ്ങളെകുറിച്ച്  യുറീക്കയില്‍ വന്നത് വായിച്ചില്ലേ ? പൊന്നാനിയിലെ പലഹാരങ്ങളെകുറിച്ച്  യുറീക്കയില്‍ വന്നത് വായിച്ചില്ലേ ? പൊന്നാനിയില്‍ മാത്രമല്ല നിങ്ങളുടെ ഓരോരുത്തരുടെയും നാട്ടിലും ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് പ്രാധാന്യമുണ്ടാകില്ലേ ? അവയെ കുറിച്ച് പ്രായമായവരോട് ചോദിച്ചറിയൂ… ഇനി അതില്‍ ഏതെങ്കിലും ഒരെണ്ണം വീട്ടുകാരോടൊപ്പം ഉണ്ടാക്കണം. നിര്‍മ്മിച്ച പലഹാരത്തിന്റെ കൂടെ നിന്ന് ഒരു സെല്‍ഫികൂടി എടുക്കൂ.. അവയുടെ വിശേഷങ്ങളും നിര്‍മ്മാണകുറിപ്പും എഴുതിതയ്യാറാക്കൂ..  

നിര്‍മ്മാണ കൂട  -പ്രവര്‍ത്തനം 1  – നെക് ചന്ദ് 

ഈ ഫോട്ടോ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ? 2019  ഏപ്രില്‍ 1 ലക്കം യുറീക്കയില്‍ നെക് ചന്ദ് എന്ന ഒരു കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ട്. ആരുമറിയാതെ, ആരുടെ കണ്ണിലും പെടാതെ, വളപ്പൊട്ടുകള്‍,പഴയതുണികള്‍, സിറാമിക് കഷ്ണങ്ങള്‍….തുടങ്ങിയ പാഴ് തുണ്ടുകള്‍ കൊണ്ട് ഒരു റോക്ക് ഗാര്‍ഡണ്‍ നിര്‍മ്മിച്ച മഹാപ്രതിഭ, പിന്നീട് പത്മശ്രീ പുരസ്ക്കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കൂടുതല്‍ അറിയാന്‍ യുറീക്ക വായിക്കൂ….   കടപ്പാട്  ExploreWithCebin നിങ്ങള്‍ ചെയ്യേണ്ടത്, നിങ്ങള്‍ക്ക് ലഭ്യമാകുന്ന പാഴ് Read more…