നിര്‍മ്മാണ കൂട  -പ്രവര്‍ത്തനം 1  – നെക് ചന്ദ് 

Published by eduksspadmin on

ഈ ഫോട്ടോ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ?

2019  ഏപ്രില്‍ 1 ലക്കം യുറീക്കയില്‍ നെക് ചന്ദ് എന്ന ഒരു കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ട്. ആരുമറിയാതെ, ആരുടെ കണ്ണിലും പെടാതെ, വളപ്പൊട്ടുകള്‍,പഴയതുണികള്‍, സിറാമിക് കഷ്ണങ്ങള്‍….തുടങ്ങിയ പാഴ് തുണ്ടുകള്‍ കൊണ്ട് ഒരു റോക്ക് ഗാര്‍ഡണ്‍ നിര്‍മ്മിച്ച മഹാപ്രതിഭ, പിന്നീട് പത്മശ്രീ പുരസ്ക്കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കൂടുതല്‍ അറിയാന്‍ യുറീക്ക വായിക്കൂ….

 

കടപ്പാട്  ExploreWithCebin


നിങ്ങള്‍ ചെയ്യേണ്ടത്, നിങ്ങള്‍ക്ക് ലഭ്യമാകുന്ന പാഴ് വസ്തുക്കള്‍ എന്തെല്ലാമാണോ അവ ശേഖരിക്കുക, അതുകൊണ്ടുണ്ടാക്കാവുന്ന കൗതുക വസ്തുക്കള്‍ ഭാവനയില്‍ കാണുക. ഇനി അവ ഭാവനയ്ക്കനുസരിച്ച് ക്രമീകരിച്ചോ ഒട്ടിച്ചോ മനോഹരമാക്കുക.

ചുരുങ്ങിയത് മൂന്നെണ്ണമെങ്കിലും ഉണ്ടാക്കണേ..