വിജ്ഞാനോത്സവം 2021

വിജ്ഞാനോത്സവം 2021 കൂട്ടുകാരേ, എല്ലാവർക്കും യുറീക്ക -ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം. ആറ് കൂടകളിലായി 30 പ്രവർത്തനങ്ങളാണ് ഉള്ളത്. ഓരോ കൂടയിലും 5 പ്രവർത്തനങ്ങൾ വീതം. എല്ലാ കൂടകളിലൂടെയും ഒന്ന് കടന്നു പോകൂ.ഓരോ കൂടയിലും നിങ്ങളുടെ അഭിരുചി ക്കൊത്ത പ്രവർത്തനങ്ങൾ ഉണ്ടാകും. അതുകൊണ്ട് എല്ലാ കൂടകളിലെയും പ്രവർത്തനങ്ങൾ വായിച്ച് നോക്കാൻ മറക്കരുത്. ഇഷ്ടമുള്ള ആറെണ്ണം തിരഞ്ഞെടുത്ത് ചെയ്യാം. ആറിൽ നിർത്തണമെന്നില്ല, കൂട്ടുകാർക്ക് ഇഷ്ടപ്പെട്ടത്ര എണ്ണം പ്രവർത്തനങ്ങൾ ചെയ്യാം. അവയിൽ ഏറ്റവും മികച്ചത് Read more…

കണ്ണീർപ്പാടം -വൈലോപ്പിള്ളി

(1)”ബസ്സുവന്നുപോയ്, ദൂരാ- ലിരമ്പം കേൾപ്പൂ വേഷം വിസ്തരിച്ചതു പോരും, അമ്പലത്തിലേക്കല്ലേ?” പിന്നെയും ചന്തം ചാർത്തി- ത്തങ്ങി നീ ഭദ്രേ, ബസ്സു വന്നു, പോയ്, സവിഷാദം നിന്നു നാമാലിൻ‌ചോട്ടിൽ. സ്റ്റാൻഡിലെത്തണം വണ്ടി കിട്ടുവാനിനി, ദൂരം താണ്ടണമങ്ങോട്ടേക്കു നാഴിക രണ്ടോ മൂന്നോ. വഴി ലാഭിക്കാം പാടം മുറിച്ചാ,ലെന്നോതി നീ വരിഷപ്പാടം? ഞാനു- മർദ്ധസമ്മതം മൂളി. കുരുന്നുഞാറിൻ പച്ച- ത്തലപ്പും, വരമ്പിന്റെ ഞരമ്പുമല്ലാതെല്ലാ- മാണ്ടു നിൽക്കുന്നു നീറ്റിൽ ശ്വേതമായൊരു, കൊറ്റി- ച്ചിറകും ചലിപ്പീലാ കൈതകൾ Read more…

കോവിഡ്കാലത്തെ വിജ്ഞാനോത്സവം

വിജ്ഞാനോത്സവത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റിന്റെ രണ്ടാമത്തെ എപ്പിസോഡിലേക്ക് സ്വാഗതം. കുട്ടികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ അധ്യയന വർഷത്തെ വിജ്ഞാനോൽസവം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലും പരിസരങ്ങളിലുമായി ചെയ്യാവുന്ന ചെറിയ പ്രവർത്തനങ്ങളായാണ് ഈ വർഷത്തെ വിജ്ഞാനോൽസവം കുട്ടികൾക്ക് മുന്നിൽ എത്തുന്നത്. ഏറെ പ്രത്യേകതകൾ ഉണ്ട് ഈ വിജ്ഞാനോത്സവത്തിന്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ഈ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് കുട്ടികൾ തന്നെയാണ് എന്നതാണ്. വിജ്ഞാനോത്സവത്തിന്റെ ഈ വർഷത്തെ ചുമതല വഹിക്കുന്ന Read more…

വിജ്ഞാനോത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

ഈ എപ്പിസോഡിൽ നമ്മൾ സംസാരിക്കുന്നത് വിജ്ഞാനോത്സവങ്ങളെക്കുറിച്ചാണ്. വിജ്ഞാനപരീക്ഷയിൽ തുടങ്ങി വിജ്ഞാനോത്സവങ്ങളിലേക്ക് മാറിയ ഈ പരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയാകർഷിച്ച ഇടപെടലുകളിൽ ഒന്നാണ്. വിജ്ഞാനപ്പരീക്ഷയിൽ നിന്ന് വിജ്ഞാനോത്സവങ്ങളിലേക്കുള്ള മാറ്റം എങ്ങനെയുണ്ടായി എന്നും കൊറോണകാലത്ത് വിജ്ഞാനോത്സവം കുട്ടികളിലേക്ക് എത്തുന്നത് എങ്ങിനെയാണെന്നും സംസാരിക്കാനായി, വിജ്ഞാനോത്സവചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നതിനുവേണ്ടി, വിജ്ഞാനോത്സവത്തിന്റെ ഈ വർഷത്തെ ചുമതല വഹിക്കുന്ന വിനോദ് മാഷ് നമ്മുടെ കൂടെയുണ്ട്. മാഷോടൊപ്പം പ്രൊഫ. കെ.പാപ്പൂട്ടി, ഡോ.സി. രാമകൃഷ്ണൻ, ജി.സാജൻ, Read more…

പ്രധാന അധ്യാപകർക്കുള്ള കത്ത്

പ്രധാന അധ്യാപകർക്കുള്ള കത്ത് ഡൗൺലോഡ് ചെയ്യാം സർ,         വിഷയം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം സംബന്ധിച്ച്.         സൂചന: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നമ്പർ എം (4)203430/2020 ഡി.ജി.ഇ. ഉത്തരവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അറിവുത്സവമാണ് യുറീക്ക- ശാസ്ത്രകേരളം വിജ്ഞാനോത്സവം. മുന്‍ വർഷങ്ങളിൽ താങ്കൾ നൽകിയ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നു. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി Read more…

കുട്ടികൾക്കുള്ള കത്ത്

കുട്ടികൾക്കുള്ള കത്ത് ഡൗൺലോഡ് ചെയ്യാം പ്രിയപ്പെട്ട കുട്ടികളേ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിലിരുന്നാണ് നിങ്ങൾ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. വീടും വീട്ടുകാരും കൂട്ടുകാരും അയൽവാസികളും എല്ലാം നിങ്ങളെ സഹായിക്കാനുണ്ടാകും. ഡിസംബർ 15 മുതൽ edu.kssp.in എന്ന ലിങ്ക് വഴി നിങ്ങൾക്ക് വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ ലഭിക്കും. എഴുത്തായും വീഡിയോ അവതരണമായും പ്രവർത്തനങ്ങൾ ലഭ്യമാണ്. വീഡിയോ കണ്ടും വായിച്ചു നോക്കിയും പ്രവർത്തനങ്ങൾ Read more…