പ്രധാന അധ്യാപകർക്കുള്ള കത്ത്

Published by eduksspadmin on

പ്രധാന അധ്യാപകർക്കുള്ള കത്ത് ഡൗൺലോഡ് ചെയ്യാം

സർ,

        വിഷയം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം സംബന്ധിച്ച്.

        സൂചന: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നമ്പർ എം (4)203430/2020 ഡി.ജി.ഇ. ഉത്തരവ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അറിവുത്സവമാണ് യുറീക്ക- ശാസ്ത്രകേരളം വിജ്ഞാനോത്സവം. മുന്‍ വർഷങ്ങളിൽ താങ്കൾ നൽകിയ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി കാരണം സാധാരണ നിലയിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഇത്തവണ വിജ്ഞാനോത്സവത്തിന് വേദിയാകുന്നത് വീടും പരിസരവുമാണ്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾക്ക് വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാം. വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് ക്ലാസ്സ് തല വാട്സപ്പ് ഗ്രൂപ്പുകൾ വഴി നൽകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതിനു പുറമെ മറ്റ് പ്രാദേശിക വാട്സപ്പ് ഗ്രൂപ്പുകൾ വഴിയും ഫേസ് ബുക്ക് ഉൾപ്പെടെയുള്ള മറ്റു സാമൂഹിക മാധ്യമങ്ങൾ വഴിയും കുട്ടികൾക്ക് ലഭ്യമാകും. വിജ്ഞാനോത്സവത്തിന് തയ്യാറാകുന്നതിന്റെ ഭാഗമായി എൽ.പി, യു.പി. വിഭാഗം വിദ്യാർത്ഥികൾക്ക് യുറീക്കയും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് ശാസ്ത്രകേരളവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയിൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളും വായിക്കാൻ  നിർദ്ദേശിച്ചിട്ടുണ്ട്. ഈ വായനാ സാമഗ്രികളും വിജ്ഞാനോത്സവത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും കുട്ടികൾക്കുള്ള വിജ്ഞാനോത്സവ അറിയിപ്പിൽ നൽകിയിട്ടുള്ള edu.kssp.in എന്ന ലിങ്ക് വഴി ഇപ്പോൾ ലഭ്യമാണ്. വിജ്ഞാനോത്സവ പ്രവർത്തനങ്ങളും കുട്ടികൾക്കുള്ള നിർദ്ദേശങ്ങളും ഇതേ ലിങ്കിൽ ഡിസംബർ 15 മുതൽ ലഭ്യമാകും. ഡിസംബർ 15 മുതൽ 30 വരെയുള്ള കാലയളവിൽ ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിനും തുടർ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും തടസ്സം വരാത്ത വിധം കുട്ടികൾക്ക് പ്രവർത്തനങ്ങൾ ചെയ്യാം. ഒരോ വിഭാഗത്തിനും 10 പ്രവർത്തനങ്ങളാണ് നൽകുക. മുഴുവൻ പ്രവർത്തനങ്ങളും കുട്ടികൾക്ക് ചെയ്യാവുന്നതാണ്. ഓരോ കുട്ടിയും അഞ്ച് പ്രവർത്തനങ്ങളെങ്കിലും ചെയ്യാൻ ശ്രമിക്കണം. പ്രവർത്തനം പൂർത്തിയായി കഴിഞ്ഞാൽ കുട്ടി തന്നെയാണ് വിലയിരുത്തുന്നത്. സൂചകങ്ങൾ പ്രവർത്തനത്തോടൊപ്പം ഉണ്ടാകും. വിലയിരുത്തലിന് ശേഷം അടുത്ത ഘട്ടത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കുന്നത് കുട്ടി തന്നെയാണ്. അടുത്ത ഘട്ടത്തിലേക്കുള്ള രജിസ്ട്രേഷൻ ഫോം പ്രവർത്തനങ്ങൾ ലഭ്യമായ ലിങ്കിൽ തന്നെ ലഭിക്കുന്നതാണ്. ഏതെങ്കിലും കുട്ടിക്ക് ലിങ്ക് വഴി വായനാ സാമഗ്രികളും പ്രവർത്തനങ്ങളും ലഭ്യമാകുന്നതിൽ തടസ്സം നേരിടുകയാണെങ്കിൽ പഞ്ചായത്തുതല വിജ്ഞാനോത്സവ സമിതി പ്രവർത്തകരുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് കുട്ടിക്ക് നൽകുന്നതിനുള്ള അറിയിപ്പ് ഇതോടൊന്നിച്ചുണ്ട്. ഈ അറിയിപ്പ് ക്ലാസ്സ് തല ഗ്രൂപ്പുകൾ വഴി എല്ലാ കുട്ടികൾക്കും നൽകണമെന്നും കുട്ടികളെ പിന്തുടരുന്നതിന് ക്ലാസധ്യാപകർക്ക് നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ,

പ്രൊഫ. കെ. പാപ്പുട്ടി
ചെയർമാൻ

വി. വിനോദ്
കൺവീനർ

വിദ്യാഭ്യാസ വിഷയസമിതി

എ.പി. മുരളീധരൻ
പ്രസിഡണ്ട്  

കെ. രാധൻ
ജനറല്‍ സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്


4 Comments

REMABHAI.P · 12/12/2020 at 10:18 PM

അറിവുത്സവം വിജ്ഞാനദായകവുംവിജയകരവു
മാക്കാന്‍ ആശംസകള്‍

Ravethy r · 14/12/2020 at 12:09 PM

It’s very interesting

Bipin John B · 14/12/2020 at 10:24 PM

Drawing birds animals

Hansha.t.m · 15/12/2020 at 12:55 PM

Hansha

Comments are closed.