സര്‍ഗാത്മക കൂട  പ്രവർത്തനം 3- തിരിച്ചുവന്നെങ്കില്‍

ഇടിച്ചു വീഴ് ത്തിയ കുന്നുകളെല്ലാം പൊടിച്ചുവന്നെങ്കില്‍ കുന്നിന്‍ മുകളില്‍ കുന്നിക്കുരുമണി കുലച്ചുനിന്നെങ്കില്‍…. 2022 ഏപ്രില്‍ ലക്കം യുറീക്കയിലെ‍ കവിത ഇവിടെ ക്ലിക്ക് ചെയ്തു മുഴുവന്‍ വായിച്ചുനോക്കു. ഇതുപോലെ പ്രകൃതിയിലുണ്ടായിരുന്ന മറ്റു പല കാഴ്ചകളും ഇന്ന് കാണാതായിരിക്കുന്നു. അവയില്‍ സസ്യങ്ങളും ജീവികളും, ജലാശയങ്ങളും ,പ്രകൃതി വിഭവങ്ങളുമൊക്കെയുണ്ട്. നഷ്ടപ്പെട്ടവ എന്നെങ്കിലും തിരിച്ചു വന്നെങ്കില്‍, എന്ന് കവി ആശിക്കുന്നു. ഇതുപോലെ മാഞ്ഞുപോയ മറ്റെന്തൊക്കെയുണ്ട്? ഒന്നെഴുതിനോക്കൂ…. കഥ,കവിത, സംഭാഷണം എന്നിങ്ങനെ ഏതു രൂപത്തിലും എഴുതാം.

സര്‍ഗാത്മക കൂട.   പ്രവർത്തനം 2-  തന്‍കുഞ്ഞ്പൊന്‍കുഞ്ഞ് ?

ഈ വീഡിയോ ശ്രദ്ധിക്കൂ. നിങ്ങള്‍ അതില്‍ ആരെയൊക്കെയാണ് കാണുന്നത് ? ഒരു കാക്കച്ചിയെ കാണുന്നുണ്ട് അല്ലേ ? മൂന്ന് കുഞ്ഞുങ്ങള്‍ ഭക്ഷണത്തിനായി വായും പൊളിച്ചിരിക്കുന്നുണ്ട്. അത് കാക്കയുടെ കുഞ്ഞുങ്ങളാണോ ? രണ്ട് കുഞ്ഞുങ്ങളുടെ നിറം കറുപ്പാണ് .ശരീരത്തില്‍ പുള്ളികളുള്ളതാണ് മറ്റൊന്ന്. ഇവ ഏത് പക്ഷിയുടെ കു‍ഞ്ഞുങ്ങളാണെന്ന് ഊഹിക്കാന്‍ കഴിയുന്നുണ്ടോ ? കുയില്‍ കാക്കയുടെ കൂട്ടിലാണ് മുട്ടയിടുന്നത് എന്ന് കേട്ടിട്ടില്ലേ ?അങ്ങനെ കാക്കയുടെ കൂട്ടില്‍ മുട്ടയിട്ട് വിരിഞ്ഞുവന്ന കുയിലിന്റെ മൂന്ന് കുഞ്ഞുങ്ങളാണത്. Read more…

സര്‍ഗാത്മക കൂട. പ്രവര്‍ത്തനം 1- വായിക്കാം മരങ്ങളെ

ചിത്രം സൂഷ്മമായി നിരീക്ഷിക്കു…  മരത്തെ ആശ്രയിച്ച്  ജീവിക്കുന്നവര്‍ ആരെല്ലാമാണ് ? താമസക്കാരുടെ ഭാവം ശ്രദ്ധിച്ചോ? എന്തായിരിക്കും അവരുടെ മനസ്സിലെ ചിന്തകള്‍? അവരുടെ പ്രതികരണങ്ങള്‍ എന്താവും? ഇനിയെന്താണ് സംഭവിക്കുക? ഇതെല്ലാം നിങ്ങള്‍ക്ക് ഭവനയില്‍കാണാന്‍ കഴിയുന്നുണ്ടോ? ഇതിന്റെ തുടര്‍ച്ച ഒരു ചിത്രകഥയായി രൂപപ്പെടുത്താമോ ?