സര്‍ഗാത്മക കൂട.   പ്രവർത്തനം 2-  തന്‍കുഞ്ഞ്പൊന്‍കുഞ്ഞ് ?

Published by eduksspadmin on

ഈ വീഡിയോ ശ്രദ്ധിക്കൂ.

നിങ്ങള്‍ അതില്‍ ആരെയൊക്കെയാണ് കാണുന്നത് ? ഒരു കാക്കച്ചിയെ കാണുന്നുണ്ട് അല്ലേ ? മൂന്ന് കുഞ്ഞുങ്ങള്‍ ഭക്ഷണത്തിനായി വായും പൊളിച്ചിരിക്കുന്നുണ്ട്. അത് കാക്കയുടെ കുഞ്ഞുങ്ങളാണോ ? രണ്ട് കുഞ്ഞുങ്ങളുടെ നിറം കറുപ്പാണ് .ശരീരത്തില്‍ പുള്ളികളുള്ളതാണ് മറ്റൊന്ന്.

ഇവ ഏത് പക്ഷിയുടെ കു‍ഞ്ഞുങ്ങളാണെന്ന് ഊഹിക്കാന്‍ കഴിയുന്നുണ്ടോ ?

കുയില്‍ കാക്കയുടെ കൂട്ടിലാണ് മുട്ടയിടുന്നത് എന്ന് കേട്ടിട്ടില്ലേ ?അങ്ങനെ കാക്കയുടെ കൂട്ടില്‍ മുട്ടയിട്ട് വിരിഞ്ഞുവന്ന കുയിലിന്റെ മൂന്ന് കുഞ്ഞുങ്ങളാണത്. കറുത്തനിറമുള്ളത് ആണ്‍ കുയിലും പുള്ളികളുള്ളത് പെണ്‍ കുയിലുമാണ്.

  • ഭക്ഷണത്തിനായി വായും പൊളിച്ചിരിക്കുന്ന കുയിലിന്റെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ കാക്കച്ചിയുടെ മനസിസിലുണ്ടാകുന്ന ചിന്തകള്‍ എന്തെല്ലാമായിരിക്കും ഒന്നെഴുതിനോക്കൂ…