10. സുഗന്ധം കുപ്പിയിലാക്കാം – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 10 സുഗന്ധം കുപ്പിയിലാക്കാം. പൂക്കളുടെ സുഗന്ധം ഇഷ്ടമില്ലാത്തവരാരുണ്ട്? സുഗന്ധത്തെ കുപ്പിയിലാക്കി സുഗന്ധദ്രവ്യങ്ങളായി നമുക്ക് വാങ്ങാൻ കിട്ടുമല്ലോ. പൂക്കളുടെ ഈ  സുഗന്ധത്തെ നമുക്ക്  വേർതിരിച്ചെടുത്താലോ? ഈ പ്രവർത്തനത്തിൽ ഒരേ ദിവസം തന്നെ പല പല കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇപ്പോൾ പൂക്കൾ ധാരാളമായി ഉണ്ടാകുന്ന കാലമാണല്ലോ. അതിൽ നിന്ന് നല്ല മണമുള്ള ഏതെങ്കിലും  ഒരു  പൂവ് തിരഞ്ഞെടുക്കുക. (റോസ്, ചെമ്പകം, പവിഴമല്ലി, കൊങ്ങിണി, ബ്രൈഡൽ ബൊക്കെ, ഗന്ധരാജൻ, നിത്യകല്യാണി, പാലപ്പൂവ്, ഇലഞ്ഞി, Read more…

9. 3D ഒറിഗാമി രൂപങ്ങൾ – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 9

പ്രവർത്തനം 9 കൂട്ടുകാരേ, ഒന്നാം ഘട്ടത്തിൽ നിർമ്മാണ കൂടയിൽ നിന്ന് ഒറിഗാമി നിങ്ങൾ പരിചയപ്പെട്ടല്ലോ? പേപ്പർ ഉപയോഗിച്ച് നിർമ്മിക്കാവുന്ന ഒറിഗാമി രൂപങ്ങൾ നിരവധിയാണ്. കൂടുതൽ രൂപങ്ങൾ ഉണ്ടാക്കി പരിചയപ്പെടണേ. ഇനി നമുക്ക് 3D ഒറിഗാമി രൂപങ്ങൾ നിർമ്മിച്ചു നോക്കിയാലോ? ഒരേ പോലെ നിർമ്മിക്കുന്ന കുറെ കഷണങ്ങൾ ഭാവനയ്ക്കനുസരിച്ച് കോർത്തുകോർത്ത് വിവിധ രൂപങ്ങൾ ഉണ്ടാക്കുന്നതാണ് നമ്മുടെ പ്രവർത്തനം. ഇതിനായി വേണ്ടത് ഒരേ വലിപ്പമുള്ള ചതുരാകൃതിയിലുള്ള ചെറിയപേപ്പർ കഷ്ണങ്ങളാണ്.( ഒരു A4 പേപ്പർ Read more…

8. സെമിനാർ പ്രബന്ധം തയ്യാറാക്കുക- എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 8 മലയാളം ന്യൂസ് ചാനലുകളിൽ പ്രൈം ടൈം ചർച്ചകൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അതത് ദിവസത്തെ അല്ലെങ്കിൽ അതത് സമയത്തെ പ്രാധാന്യമുള്ള ഒരു വാർത്തയെ ആഴത്തിൽ വിശകലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു അവതാരക/കൻ നയിക്കുന്ന വിദഗ്ദരുടെ പാനൽ ചർച്ചയാണു ഇതിൽ നടക്കുന്നത്. മലയാളത്തിലെ എല്ലാ വാർത്താ ചാനലുകൾക്കും പല പേരുകളിൽ രാത്രി എട്ട് മണിക്ക് ഇത്തരം ഒരു പരിപാടി ഉണ്ട്. തുടർച്ചയായ പതിനഞ്ച് ദിവസം തിരഞ്ഞെടുത്ത മൂന്നോ നാലോ ചാനലുകളിൽ Read more…

7. ചെറുജീവി – നിരീക്ഷണം – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 7 ചെറുജീവി – നിരീക്ഷണം   മുന്നൊരുക്കം :  ഹാൻഡ് ലെൻസ് കരുതുന്നത് നല്ലതാണ്. പ്രവർത്തനം :  മരങ്ങൾ വൈവിധ്യമാർന്ന ജീവികൾക്ക് വസിക്കാനുള്ള ഇടമൊരുക്കുന്നുണ്ട്. മരത്തിന്റെ തായ്‌ത്തടിയിൽ തന്നെ അനേകം ചെറുജീവികളെ കണ്ടെത്താനാകും. നിങ്ങളുടെ പരിസരത്തുള്ള ഏതെങ്കിലും മരം തെരഞ്ഞെടുക്കുക. അവയിൽ വസിക്കുന്ന ഏതെങ്കിലും ഒരു ചെറു ജീവിയെ നിരീക്ഷണ വിധേയമാക്കുക. അതിന്റെ പ്രത്യേകതകൾ, ആഹാരസമ്പാദനം, ഇരപിടിയൻമാരിൽ നിന്നും രക്ഷനേടൽ തുടങ്ങിയവ  നിരീക്ഷിക്കുക കണ്ടെത്തേണ്ടത്: നിരീക്ഷിക്കപ്പെടുന്ന ജീവിക്ക് മറ്റിടങ്ങളിൽ നിന്ന് Read more…

6. നമ്മുടെ സ്വന്തം തുലാസ് – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 6 നമ്മുടെ സ്വന്തം തുലാസ്  നമുക്ക് ഒരു തുലാസ് സ്വന്തമായി നിർമിച്ച് കുറച്ച് വസ്തുക്കളുടെ മാസ്സും സാന്ദ്രതയും കണ്ടാലോ? വേണ്ട വസ്തുക്കൾ   ഒരു മീറ്റർ സ്കെയിൽ, ബലമുള്ള ചരടുകൾ, കുറച്ച് (10 – 15) ചെറിയ ഒറ്റരൂപാ നാണയങ്ങൾ, മഗ്ഗിൽ വെള്ളം, സാന്ദ്രത കാണേണ്ട വസ്തുക്കൾ. ഒരു മീറ്റർ സ്കെയിൽ മധ്യത്തിൽ നിന്ന് (50 cm) ചരടിൽ തൂക്കിയിടുക. കൃത്യം സന്തുലനത്തിൽ (Balance) അല്ലെങ്കിൽ ഉയർന്നു നിൽക്കുന്ന അറ്റത്ത് Read more…

5. തെർമോമീറ്റർ നിർമിക്കാം -എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 5 തെർമോമീറ്റർ നിർമിക്കാം. താപനില അളക്കാനുള്ള ഉപകരണമാണ് തെർമോമീറ്റർ. നമുക്ക് ഏറെ പരിചയം മെർക്കുറി തെർമോമീറ്ററാണ്. എന്നാൽ ചൂടു കൊണ്ടു വികസിക്കുന്നതോ (ഉദാ. ഖരം, ദ്രാവകം, വാതകം ) മറ്റു ഭൗതിക മാറ്റങ്ങൾക്കു വിധേയമാകുന്നതോ ആയ ഏതു വസ്തു ഉപയോഗിച്ചും തെർമോമീറ്റർ നിർമിക്കാം. നമുക്കു ഒരു ജല തെർമോമീറ്റർ ഉണ്ടാക്കിയാലോ? നമ്മുടെ ഉപകരണം നിർമിക്കുന്ന ഘട്ടത്തിൽ അങ്കനം ചെയ്യാൻ സ്കൂൾ ലാബിൽ നിന്നോ മറ്റോ കടമെടുത്ത ഒരു മെർക്കുറി Read more…

4. ഗ്രാഫിക് ചിത്രീകരണം -എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 4 എൽ ഫ്രാങ്ക് ബോം എഴുതിയ ശ്രദ്ധേയAമായ നോവലാണ് The Wonderful Wizard of Oz. ജെ.ദേവിക ഇത് ‘ഓസിലെ മായാവി’ എന്ന പേരിൽ മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്തിട്ടുണ്ട്. സുന്ദരവും അത്ഭുതകരവുമായ കഥയുടെ മായിക ലോകം ഓസിലെ മായാവി തുറന്ന് വെക്കുന്നുണ്ട്. ഡോറോത്തിയും വൈക്കോൽ മനുഷ്യനും തകരമനുഷ്യനും സിംഹവുമെല്ലാം നമ്മുടെ കുട്ടുകാരായിത്തീരും. ചിത്രീകരണ സാധ്യത ഏറെയുള്ള ഈ നോവലിന്റെ ഗ്രാഫിക് ചിത്രീകരണം തയ്യാറാക്കിയാലോ? ഗ്രാഫിക് ചിത്രീകരണം കഥ പൂർണമായും  Read more…

3. ഡോക്യുമെന്ററി / ഹ്രസ്വചിത്രം നിർമ്മാണം – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 

പ്രവർത്തനം  3 ഡോക്യുമെന്ററി / ഹ്രസ്വചിത്രം നിർമ്മാണം  THENOORUM ARANYAM malayalam Documentary “Beach-Sand Mining In The Kollam Coast”-Keralapadangal 4,October 2012 Part 1 nilavili ഏതാനും ഡോക്യുമെന്ററികളുടെ ലിങ്ക് ആണ് മുകളിൽ നൽകിയിരിക്കുന്നത്. ഒന്ന് കണ്ട് നോക്കൂ. സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ എത്ര സമഗ്രമായും മനോഹരമായും അവതരിപ്പിച്ചിരിക്കുന്നു. ദൃശ്യങ്ങൾ, അതിന് ചേർന്ന ശബ്ദവിവരണം, അഭിമുഖങ്ങൾ ഇവ ചേർത്ത് പറയാനുള്ള കാര്യങ്ങൾ ഡോക്യുമെന്ററികൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. Read more…

2. ഫീച്ചർ തയ്യാറാക്കാം – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 2 ഡോ. രാമൻ കുട്ടി എഴുതിയ രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പുസ്തകം വായിക്കൂ. രോഗവ്യാപനശാസ്ത്രത്തിന്റെ ചരിത്രവും ഡാറ്റയുടെ ശേഖരണം, കൃത്യമായ രേഖപ്പെടുത്തൽ, ഡാറ്റയുടെ വിശകലനം ഇവയുടെ പ്രാധാന്യവും ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള വിവരശേഖരണം, അവയുടെ വിലയിരുത്തൽ, അവ സംബന്ധിച്ചുള്ള ചർച്ചകൾ ഇവ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ. ഈ പശ്ചാത്തലത്തിൽ പകർച്ച വ്യാധികളെ നേരിടുന്നതിൽ ഡാറ്റക്കുള്ള പങ്ക് വിശദമാക്കുന്ന ഒരു ഫീച്ചർ തയ്യാറാക്കുക. പുസ്തകത്തിനു Read more…

1. പത്രത്താളുകളിലെ ‘ധ്വനി’ -എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 1 പത്രത്താളുകളിലെ ‘ധ്വനി’ 2006-ലെ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഇറ്റലിയാണ് ചാമ്പ്യൻമാരായത്. ജൂലൈ 9ന് ആയിരുന്നു ഫൈനൽ മത്സരം. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ ഫ്രാൻസിനെ തോല്പിച്ച് ഇറ്റലി ചാമ്പ്യന്മാരായി. 2006 ജൂലൈ 10 ലെ ഒരു പ്രമുഖ പത്രത്തിന്റെ പ്രധാന ശീർഷകം ‘ഇറ്റലി’ എന്നു മാത്രമായിരുന്നു. ഇറ്റലി ജയിച്ചു എന്നോ ഇറ്റലി ചാമ്പ്യന്മാരായി എന്നോ ഒന്നും  എഴുതാതെ തന്നെ ഉദ്ദേശിച്ച ആശയം വായനക്കാരിലേക്ക് എത്തിക്കാൻ ആ Read more…