4. ഗ്രാഫിക് ചിത്രീകരണം -എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

Published by eduksspadmin on

പ്രവർത്തനം 4

എൽ ഫ്രാങ്ക് ബോം എഴുതിയ ശ്രദ്ധേയAമായ നോവലാണ് The Wonderful Wizard of Oz. ജെ.ദേവിക ഇത് ഓസിലെ മായാവി’ എന്ന പേരിൽ മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്തിട്ടുണ്ട്. സുന്ദരവും അത്ഭുതകരവുമായ കഥയുടെ മായിക ലോകം ഓസിലെ മായാവി തുറന്ന് വെക്കുന്നുണ്ട്. ഡോറോത്തിയും വൈക്കോൽ മനുഷ്യനും തകരമനുഷ്യനും സിംഹവുമെല്ലാം നമ്മുടെ കുട്ടുകാരായിത്തീരും. ചിത്രീകരണ സാധ്യത ഏറെയുള്ള ഈ നോവലിന്റെ ഗ്രാഫിക് ചിത്രീകരണം തയ്യാറാക്കിയാലോ? ഗ്രാഫിക് ചിത്രീകരണം കഥ പൂർണമായും  അനുവാചകരിലേക്ക് എത്തിക്കാൻ പര്യാപ്തമായിരിക്കണം. ഡിജിറ്റലായോ ചായം, പെൻസിൽ, ക്രയോൺ എന്നിവയിലേതും ഉപയോഗിച്ച് പേപ്പറിലോ തയ്യാറാക്കാം.

ഓസിലെ മായാവി – പുസ്തകത്തിന്റെ പി.ഡി.എഫ്. പതിപ്പ് സ്വന്തമാക്കാം