3. ഡോക്യുമെന്ററി / ഹ്രസ്വചിത്രം നിർമ്മാണം – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 

Published by eduksspadmin on

പ്രവർത്തനം  3

ഡോക്യുമെന്ററി / ഹ്രസ്വചിത്രം നിർമ്മാണം 

THENOORUM ARANYAM malayalam Documentary

“Beach-Sand Mining In The Kollam Coast”-Keralapadangal 4,October 2012 Part 1

nilavili

ഏതാനും ഡോക്യുമെന്ററികളുടെ ലിങ്ക് ആണ് മുകളിൽ നൽകിയിരിക്കുന്നത്. ഒന്ന് കണ്ട് നോക്കൂ. സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ എത്ര സമഗ്രമായും മനോഹരമായും അവതരിപ്പിച്ചിരിക്കുന്നു. ദൃശ്യങ്ങൾ, അതിന് ചേർന്ന ശബ്ദവിവരണം, അഭിമുഖങ്ങൾ ഇവ ചേർത്ത് പറയാനുള്ള കാര്യങ്ങൾ ഡോക്യുമെന്ററികൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. സമൂഹത്തോട് ചില കാര്യങ്ങൾ പറയാൻ അനുയോജ്യമായ ഒരു മാധ്യമമാണ് ഡോക്യുമെന്ററി എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? 

Nilam – Award Winning Malayalam Shortfilm with Subtitles | Sajitha Madathil

ഒരേ നാദം … ഒരേ താളം … (The same tune … same rhythm …)

രണ്ട് ഹ്രസ്വ ചിത്രങ്ങളുടെ ലിങ്ക് ആണ് മുകളിൽ. അവതരണത്തിന്റെ രീതിയിൽ അവ ഡോക്യുമെന്ററികളിൽ നിന്നും വ്യത്യസ്തങ്ങളാണ്. ഒരു കഥയുടെ പശ്ചാത്തലത്തിൽ ഒരു വിഷയത്തെ സൂക്ഷ്മമായും ഭാവനാത്മകമായും സർഗ്ഗാത്മകമായും അവതരിപ്പിക്കുകയാണ് ഹ്രസ്വചിത്രങ്ങളിൽ ചെയ്യുന്നത്.

നിങ്ങൾ ഒരു ഡോക്യുമെന്ററിയോ ഒരു ഹ്രസ്വചിത്രമോ നിർമ്മിക്കണം. ഏതു വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ആദ്യ വെല്ലുവിളി വിഷയം തെരഞ്ഞെടുക്കുക എന്നതാണ്. സമൂഹത്തോട് പറഞ്ഞേ തീരൂ എന്ന് നിങ്ങൾക്ക് തോന്നുന്ന ഒരു വിഷയം തെരഞ്ഞെടുക്കാം. അത് ഒരു വ്യക്തി, സ്ഥാപനം,  സംഭവം, സാമൂഹ്യ വിമർശനം, ആഘോഷം, ആചാരം അങ്ങനെ എന്തുമാവാം. വിഷയം തെരഞ്ഞെടുത്തു കഴിഞ്ഞാൽ ആ വിഷയത്തെക്കുറിച്ച് വിശദമായി പഠിക്കണം. പുസ്തകവായന, അഭിമുഖങ്ങൾ തുടങ്ങിയവ ഒക്കെ പ്രയോജനപ്പെടുത്താം. പഠനത്തിലൂടെ ലഭിച്ച കാര്യങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ കുറിപ്പ് തയ്യാറാക്കണം. ഇനി ഈ വിഷയത്തിൽ പ്രധാന ഊന്നൽ മേഖല തീരുമാനിക്കാം. 

ഡോക്യുമെന്ററി ആണ് ചെയ്യുന്നതെങ്കിൽ സീനുകളുടെ സീക്വൻസ് നിശ്ചയിക്കുകയും അതിൽ എവിടെയൊക്കെ ആണ് ശബ്ദവിവരണം നൽകേണ്ടത്, എവിടെയൊക്കെയാണ് അഭിമുഖം വേണ്ടത് എന്നൊക്കെ തീരുമാനിക്കുകയും വേണം.

ഹ്രസ്വചിത്രമാണെങ്കിൽ പ്രമേയം തീരുമാനിക്കണം. അതിനനുയോജ്യമായ കഥ, തിരക്കഥ എന്നിവ തയ്യാറാക്കണം. 

ഇനി ഷൂട്ടിലേക്ക് കടക്കാം. ഈ ഘട്ടങ്ങളൊക്കെ ഒരു മാർഗനിർദ്ദേശം നൽകുന്നതിന് മാത്രമാണ്. പ്രായോഗികമായി ഇവയുടെ ക്രമം ഒന്നും ഇതു തന്നെ ആകണമന്നില്ല. ഡോക്യുമെന്ററികളോ ഹ്രസ്വ ചിത്രങ്ങളോ എടുത്തിട്ടുള്ള, ഇത്തരം അനുഭവങ്ങൾ ഉള്ളവരുമായി ചർച്ച ചെയ്യുന്നത് കൂടുതൽ വ്യക്തത കിട്ടാൻ സഹായിക്കും.

ഡോക്യുമെന്ററി/ ഹ്രസ്വചിത്ര നിർമ്മാണത്തിൽ നിങ്ങൾ കടന്നു പോയ എല്ലാ ഘട്ടങ്ങളെക്കുറിച്ചും വിശദമായി എഴുതി സൂക്ഷിക്കുകയും വേണം.