എൽ.പി. – പ്രവര്‍ത്തനം 2 – നിങ്ങള്‍ക്കും പറയാനില്ലേ ?
2020 നവംബർ ഒന്നാം ലക്കം യുറീക്കയിലെ കുള്ള് നല്ലകുള്ള് എന്ന കഥ വായിച്ചില്ലേ? കാട്ടിൽ താമസിക്കുന്ന ജോഷ്നയുടെ കഥ.
ജോഷ്ന താമസിക്കുന്നത് കാട്ടിലാണ്. അവൾ പറയുന്നത് കേൾക്കാൻ എന്ത് രസാല്ലേ. അവളുടെ വീടിന് കുള്ള് എന്നാ പറയാ. അവരുടെ ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളാണ് കഥ നിറയെ. കൂട്ടുകാർക്കും ചിലത് പറയാനില്ലേ. നഗരങ്ങളിലും ഗ്രാമങ്ങളിലും മലയോരത്തും കടലോരത്തും കുന്നിൻ മുകളിലും പാടത്തും കായൽത്തീരത്തും ഒക്കെ താമസിക്കുന്നവർ നമുക്കിടയിലുണ്ട്. എഴുതാൻ തുടങ്ങിയാൽ നിങ്ങൾക്കുമുണ്ടാകും ചിലതൊക്കെ എഴുതാൻ. ഒന്നെഴുതിയാലോ? ആ എഴുത്ത് ജോഷ്നയ്ക്ക് തന്നെയാവട്ടെ. നിങ്ങളുടെ നാടിനെ, വീടിനെ, ഭാഷയെ, ശീലങ്ങളെ, ഇഷ്ടങ്ങളെ എല്ലാം എഴുത്തിലുണ്ടാവണം. ജോഷ്നയെഴുതിയതു പോലെ വായിക്കാൻ നല്ല രസം ഉണ്ടാവണം. എന്നാൽ എഴുതിയാലോ? ഒന്ന് എഴുതി നോക്കൂ….
എഴുതിയ കത്ത് സൂക്ഷിച്ച് വയ്ക്കാൻ മറക്കരുത്.