എൽ.പി. പ്രവര്‍ത്തനം 3 – തീന്‍മേശയിലെ കൂട്ടുകാര്‍
നവംബർ ഒന്നാം ലക്കം യുറീക്കയിലെ “കൂട്ടിക്കുഴയ്ക്കൽ” എന്ന ചിത്രകഥ വായിക്കുകയാണ് നീലി.
പായസത്തെ നോക്കി പുട്ട് പറഞ്ഞു. “നീ എന്റെ ചങ്ങാതിയല്ല”. മാമ്പഴപ്പൂളിനോടും സാമ്പാറിനോടും ചക്കരയോടും അങ്ങനെത്തന്നെ പറഞ്ഞു. കടലക്കറിയും പഴം പുഴുങ്ങിയതും തേങ്ങ ചിരവിയതും പുഴുങ്ങിയ പയറും കണ്ടപ്പോൾ പുട്ട് തെളിഞ്ഞ ചിരിച്ചു. നീ ഞങ്ങടെ ചങ്ങാതിയാണ്.” നീലിയ്ക്ക് രസം കയറി. കഥ ആവേശത്തോടെ വായിച്ചു തീർത്ത നീലി നോട്ട് പുസ്തകമെടുത്ത് ഒരു തലക്കെട്ട് എഴുതി, തീൻമേശയിലെ കൂട്ടുകാർ. തുടർന്ന് നീലി എഴുതിത്തുടങ്ങി. പുട്ട് – കടല, ഇഡ്ഡലി -സാമ്പാർ ഇങ്ങനെ പരസ്പരം ചേരുന്നവരെ ചേർത്ത് എഴുതി നോക്കി. രാവിലെയും ഉച്ചയ്ക്കും രാത്രിയുമെല്ലാം തീൻമേശയിൽ നിറയുന്ന കൂട്ടുകാരെ. പേജ് നിറഞ്ഞു. നീലി അന്തം വിട്ടു. തീൻമേശയിൽ ഇത്രയധികം ചങ്ങാതിമാരോ? നീലിയുടെ പുസ്തകത്താൾ നിറച്ച ചങ്ങാതിമാർ ആരൊക്കെയാവും. നിങ്ങളും ഒന്നെഴുതി നോക്കൂ.
തയ്യാറാക്കിയ പട്ടിക സൂക്ഷിച്ചു വയ്ക്കണേ.