എൽ.പി -പ്രവർത്തനം 4 – തണ്ടെവിടെ ?
പ്രവർത്തനം 4 – തണ്ടെവിടെ ?
കൂട്ടുകാർ 2020 ജൂണ്‍ ലക്കം യുറീക്കയിലെ വാഴവിശേഷം വായിച്ചുവോ? കുട്ടീം, വാഴേംകൂടി എന്താ പറയുന്നതെന്ന് ഒന്നു കേട്ടുനോക്കൂ.
കുട്ടി : വാഴേ, നിന്റെ തണ്ടെന്താ, ഇങ്ങനെ? ഒറ്റത്തടിയായി മുകളിലേക്കു പോയിരിക്കുകയാണല്ലോ? മാത്രമല്ല, നിറയെ പോളകളുമുണ്ടല്ലോ?
വാഴ : അയ്യോ അനൂ, ഇതെന്റെ തണ്ടല്ല. മുകളില്‍ വിരിഞ്ഞുനില്ക്കുന്ന ഇലകള്‍ കണ്ടില്ലേ? അവയുടെ നീണ്ട ഇലതണ്ടുകളാണത്. ആ ഇലത്തണ്ടുകളാണ് ഒന്നിനുമുകളില്‍ ഒന്നായി പോളപോലെ കാണുന്നത്.
അനു : അപ്പോ, നിന്റെ ശരിക്കുമുള്ള തണ്ടെവിടെപ്പോയി?
വാഴ : അതല്ലേ, രസം. എന്റെ ശരിക്കുള്ള തണ്ട് (കാണ്ഡം) മണ്ണിനടിയിലാണ് കാണപ്പെടുന്നത്. നീ ഭൂകാണ്ഡമെന്ന് കേട്ടിട്ടുണ്ടോ?
അനു : ഭൂകാണ്ഡമോ? അതെനിക്കറിഞ്ഞുകൂടല്ലോ.
വാഴ : എങ്കില്‍ നമുക്ക് രണ്ടാള്‍ക്കുംകൂടി ഒരു യാത്രപോകാം. നമ്മള് പോകുന്നവഴിയില്‍ കാണുന്ന ഭൂകാണ്ഡങ്ങളുള്ള ചെടികളെ ഞാന്‍ നിനക്ക് കാണിച്ചുതരാം.
വാഴയും അനുവുംകൂടിയുള്ള യാത്രയില്‍ അവര്‍ കാണാനിടയുള്ള ഭൂകാണ്ഡമുള്ള ചെടികള്‍ ഏതെല്ലാമായിരിക്കുമെന്ന് ഊഹിക്കാമോ? ഇവയില്‍ പലതും നിങ്ങളും കണ്ടിരിക്കും. ഇത്തരം ചെടികളുടെ പേരും ഒരു ചെറുവിവരണവും തയ്യാറാക്കുക. ഓരോ ചെടിയുടെയും ചിത്രവുംകൂടി വരക്കണേ.
ഭൂകാണ്ഢം ഉള്ള എത്ര ചെടിയുടെ വിവരണം തയ്യാറാക്കാന്‍ കഴിഞ്ഞു? അവയുടെ ചിത്രങ്ങള്‍ വരക്കാന്‍ കഴിഞ്ഞോ? ഇതൊക്കെ നിങ്ങള്‍ തന്നെ വിലയിരുത്തുക. ഭൂകാണ്ഢങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞോ എന്നും കൂടി വിലയിരുത്തൂ.
6 Comments
മുഹമ്മദ് റാസി · 17/12/2020 at 3:26 PM
പോലീസ്
മുഹമ്മദ് റാസി · 17/12/2020 at 3:28 PM
ബിസിനസ് മാൻ
മുഹമ്മദ് റാസി · 17/12/2020 at 3:30 PM
പൈലറ്റ്
Anurag. M. R · 19/12/2020 at 7:34 PM
സൂപ്പർ 👌👌
Abhinand.A. M · 22/12/2020 at 11:02 AM
സൂപ്പർ
Harikrishnan. R · 22/12/2020 at 3:14 PM
ഭൂകാണ്ടങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു ഈ പ്രവർത്തനത്തിലൂടെ. എനിക്ക് വളരെ ഇഷ്ടമായി. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്,കാച്ചിൽ, തുടങ്ങിയ കാർഷിക വിളകളുടെ സവിശേഷതകളും കൃഷി ചെയ്യുന്ന രീതിയും മുത്തച്ഛനിൽ നിന്നും അറിയാൻ കഴിഞ്ഞു. ഈ പ്രവർത്തനം എന്റെ
ജീവിതത്തിൽ എനിക്ക് മുതൽക്കൂട്ടാണ്.
Comments are closed.