രണ്ടാംഘട്ട പ്രവർത്തനങ്ങൾ – ആമുഖം

കൂട്ടുകാരേ,
വിജ്ഞാനോത്സവത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനി നമ്മൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓരോ വിഭാഗത്തിലും പത്ത് പ്രവർത്തനം വീതം നൽകിയിട്ടുണ്ട്. എത്ര പ്രവർത്തനം വേണമെങ്കിലും നിങ്ങൾക്ക് ചെയ്ത് നോക്കാം.നിങ്ങൾക്കിഷ്ടപ്പെട്ട, മികച്ച രീതിയിൽ ചെയ്തു എന്ന് നിങ്ങൾ കരുതുന്ന ഒരു പ്രവർത്തനമാണ് വിലയിരുത്തലിനായി സമർപ്പിക്കേണ്ടത്.പ്രവർത്തനം ശരിയായ രീതിയിൽ ഉൾക്കൊണ്ട് അത് ആവശ്യപ്പെടുന്ന എല്ലാ പ്രക്രിയകളിലൂടെയും കൃത്യമായി കടന്നു പോകണം. ശാസ്ത്ര പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ശാസ്ത്രത്തിന്റെ രീതി പൂർണ്ണമായും ഉൾക്കൊള്ളണം. സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഭാവനയും കാഴ്ചപ്പാടും ആവിഷ്കാര ഭംഗിയും ചിറകുവിടർത്തട്ടെ.

ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനം പൂർത്തീകരിക്കുക എന്നതാണ് നമ്മൾ ലക്ഷ്യമിടുന്നത്. പ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും ചെയ്ത വഴിയിലൂടെ ഒന്നുകൂടി സഞ്ചരിച്ച് സ്വയം വിലയിരുത്തിയും മെന്ററുടെ നിർദ്ദേശങ്ങൾ തേടിയും മെച്ചപ്പെടുത്തണം. ആവശ്യമായ സമയമെടുത്ത് പ്രവർത്തനം പൂർത്തീകരിക്കൂ. ഒരു മാസക്കാലമാണ് പ്രവർത്തനം പൂർത്തിയാക്കുന്നതിന് നൽകുന്ന കാലയളവ്.
പഞ്ചായത്ത്തലത്തിലാണ് വിലയിരുത്തൽ നടക്കുക. നിങ്ങളുടെ കഴിവിന്റെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തി മികച്ച രീതിയിൽ പ്രവർത്തനം പൂർത്തിയാക്കൂ. അറിവിന്റെയും ആനന്ദത്തിന്റേയും ഒരു പ്രവർത്തന കാലം ആശംസിക്കുന്നു.

പ്രവർത്തനങ്ങൾ ചുവടെ