നിർമ്മാണ കൂട – പ്രവർത്തനം -3 ഒന്നിന് പിറകേ മറ്റൊന്ന്
ഈ വീഡിയോകാണൂ.
തീപ്പെട്ടിക്കൂടും ഗോട്ടിയും പന്തും മാത്രം ഉപയോഗിച്ച് സുന്ദരമായ ഒരു ചലനദൃശ്യം. ഒന്ന് മറ്റൊന്നിന്റെ പുറത്തേക്ക് … ചലനം ചലനം സര്‍വ്വത്ര. നല്ല രസമുണ്ട് അല്ലേ ? ഇപ്പോള്‍ കണ്ടത് രണ്ടു മൂന്ന് നിലകളില്‍ വ്യാപിച്ച് കിടക്കുന്ന ഒരു വലിയ സംഗതിയാണ്.
ഇത്ര വലുതൊന്നും അല്ലെങ്കിലും ഒരു ചെറിയ തുടര്ചലനമാതൃക നമുക്കും ഉണ്ടാക്കിയാലോ ? തീപ്പെട്ടിക്കൂടോ ചീട്ടോ കാര്‍ഡ്ബോഡോ ഗോലിയോ പന്തോ കുപ്പിയോ …. പിന്നെ പറ്റുമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന എന്തും ഉപയോഗിക്കാം. ഒരു മാതൃക റെഡിയാക്കുക. ഇനി ഇതിന്റെ ചലനം റിക്കാർഡ് ചെയ്യാം. 1, 2, 3 … സ്റ്റാര്‍ട്ട് പറയുമ്പോള്‍ ഒപ്പം മൊബൈലില്‍ വീഡിയോയും ഓണാക്കിക്കോളൂ. തുടർ ചലനത്തിന്റെ ഒരു വീഡിയോ എടുക്കുക. സ്കൂളില്‍ നിങ്ങളുടെ ക്ലാസില്‍ ഇത് കാണിക്കുകയും വേണം. എന്താ റെഡിയല്ലേ ?