നിര്‍മ്മാണകൂട  പ്രവര്‍ത്തനം 3 – വരൾച്ചയിൽ നിന്ന് ജലസമൃദ്ധിയിലേയ്ക്ക്

Published by eduksspadmin on

 ഏപ്രിൽ ആദ്യ ലക്കംയുറീക്കയിലെ “വരൾച്ചയിൽ നിന്ന് ജലസമൃദ്ധിയിലേയ്ക്ക് “എന്ന കളി നിങ്ങൾ കളിച്ചു നോക്കിയോ ? നമ്മുടെ പാമ്പും കോണിയും കളി തന്നെയാണ്.  

അതിലെ നിയമങ്ങളാണ് പ്രധാനം. ചെയ്യരുതാത്ത കാര്യങ്ങൾ സൂചിപ്പിക്കുന്ന കളങ്ങളിൽ എത്തിയാൽ പിന്നിലേയ്ക്കും, ചെയ്യേണ്ട കാര്യങ്ങൾ സൂചിപ്പിക്കുന്ന കളങ്ങളിൽ എത്തിയാൽ മുന്നിലേയ്ക്കും പോകാം. അങ്ങനെ വരൾച്ചയിൽ നിന്ന് ജലസമൃദ്ധിയിലേയ്ക്ക് ആദ്യം എത്തുന്ന ആൾ വിജയിക്കും.ഇതാണ് കളി.

  • മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ഇത്തരം ഒരു കളി നിങ്ങൾക്ക് തയ്യാറാക്കാമോ? ഗെയിം ബോർഡ് ആകർഷകമായി വരച്ച് ഭംഗിയാക്കണം. നിയമങ്ങൾ പ്രത്യേകമായും സൂചിപ്പിക്കണം.