നിര്‍മ്മാണകൂട  പ്രവര്‍ത്തനം 3 – വരൾച്ചയിൽ നിന്ന് ജലസമൃദ്ധിയിലേയ്ക്ക്

 ഏപ്രിൽ ആദ്യ ലക്കംയുറീക്കയിലെ “വരൾച്ചയിൽ നിന്ന് ജലസമൃദ്ധിയിലേയ്ക്ക് “എന്ന കളി നിങ്ങൾ കളിച്ചു നോക്കിയോ ? നമ്മുടെ പാമ്പും കോണിയും കളി തന്നെയാണ്.   അതിലെ നിയമങ്ങളാണ് പ്രധാനം. ചെയ്യരുതാത്ത കാര്യങ്ങൾ സൂചിപ്പിക്കുന്ന കളങ്ങളിൽ എത്തിയാൽ പിന്നിലേയ്ക്കും, ചെയ്യേണ്ട കാര്യങ്ങൾ സൂചിപ്പിക്കുന്ന കളങ്ങളിൽ എത്തിയാൽ മുന്നിലേയ്ക്കും പോകാം. അങ്ങനെ വരൾച്ചയിൽ നിന്ന് ജലസമൃദ്ധിയിലേയ്ക്ക് ആദ്യം എത്തുന്ന ആൾ വിജയിക്കും.ഇതാണ് കളി. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ഇത്തരം ഒരു കളി നിങ്ങൾക്ക് തയ്യാറാക്കാമോ? Read more…

നിര്‍മ്മാണകൂട.   പ്രവര്‍ത്തനം  2 പൂച്ചക്കുട്ടിയെ ഓടിക്കാം …?

  ചിത്രം 1 ചതുരപ്പെട്ടിയിൽ രണ്ടു ജോഡി ചക്രങ്ങൾ നന്നായി കറങ്ങുന്ന വിധത്തിൽ  ഉറപ്പിക്കുക. ചിത്രം 2.    ഒരു നല്ല റബ്ബർ ബാൻഡ് പെട്ടിയുടെ ഒരു ഭാഗത്ത് ഒരറ്റം ഉറപ്പിക്കുക.മറു ഭാഗം ഒന്നാമത്തെ ജോഡി ചക്രങ്ങളുടെഅച്ചുതണ്ടിൽ  സെലോടേപ്പുപയോഗിച്ച് നന്നായി ഉറപ്പിക്കുക. ചക്രം കൈകൊണ്ട്             തിരിക്കൂമ്പോൾ റബ്ബർ ബാൻഡ് അച്ചുതണ്ടിൽ ചുറ്റണം. വിട്ടാൽ തിരികെ പഴയ അവസ്ഥയിൽ എത്തുകയും വേണം. ചിത്രം 3 വണ്ടി കയ്യിലെടുത്ത് ചക്രം Read more…

നിര്‍മ്മാണകൂട   പ്രവര്‍ത്തനം 1.നാടന്‍ പാനീയം

പാചകം വളരെ രസകരമായ ഒരു നിര്‍മ്മാണമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? പപ്പായ,തേങ്ങ… തുടങ്ങി നമ്മുടെ പ്രാദേശിക വസ്തുക്കള്‍ ഉപയോഗിച്ച് മികച്ച വിഭവങ്ങള്‍ ഉണ്ടാക്കിയതിനെ കുറിച്ച് യുറീക്കയില്‍ വന്നത് കണ്ടോ ? ഇതുപോലെ നിങ്ങളുടെ പ്രദേശത്ത് സുലഭമായി കിട്ടുന്ന ഏതെങ്കിലും ഒരു പ്രകൃതി വിഭവവും മറ്റ് വസ്തുക്കളും ഉപയോഗിച്ച് ഒരു പാനീയം തയ്യാറാക്കൂ… ഉണ്ടാക്കുന്ന രീതിയും എഴുതുക.