8. കടലാസ് കൊണ്ട് നിർമ്മിക്കാം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 8
കൂട്ടുകാരേ,
ഏത് ചെറിയ വസ്തു ഉപയോഗിച്ചും ഭാവനയുണ്ടെങ്കിൽ മനോഹരമായ വസ്തുക്കൾ നിർമ്മിക്കാം. പഴയ ന്യൂസ് പേപ്പറോ മാസികയുടെ പേപ്പറോ കുഴൽ പോലെ ചുരുട്ടിയെടുക്കുക. നന്നായി ചുരുട്ടി ഒരു വടി പോലെയാക്കുക അവസാന ഭാഗം അല്പം പശതേച്ച് ഒട്ടിക്കുക. (ചിത്രം 1 നോക്കുക)
ഇനി ഇവ ആവശ്യാനുസരണം മുറിച്ചും ചുരുട്ടിയും പലതരം വസ്തുക്കളും അലങ്കാരവും നിർമ്മിക്കുക. ചില മാതൃകകൾ ചിത്രം 2ൽ നൽകിയത് ശ്രദ്ധിക്കൂ….
ചിത്രം 2a
ചിത്രം 2b
ചിത്രം 2c
ഇതു പോലെ 3 എണ്ണമെങ്കിലും ഉണ്ടാക്കണേ.