വിജ്ഞാനോത്സവം 2021
വിജ്ഞാനോത്സവം 2021
കൂട്ടുകാരേ,
എല്ലാവർക്കും യുറീക്ക -ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം. ആറ് കൂടകളിലായി 30 പ്രവർത്തനങ്ങളാണ് ഉള്ളത്. ഓരോ കൂടയിലും 5 പ്രവർത്തനങ്ങൾ വീതം. എല്ലാ കൂടകളിലൂടെയും ഒന്ന് കടന്നു പോകൂ.ഓരോ കൂടയിലും നിങ്ങളുടെ അഭിരുചി ക്കൊത്ത പ്രവർത്തനങ്ങൾ ഉണ്ടാകും. അതുകൊണ്ട് എല്ലാ കൂടകളിലെയും പ്രവർത്തനങ്ങൾ വായിച്ച് നോക്കാൻ മറക്കരുത്. ഇഷ്ടമുള്ള ആറെണ്ണം തിരഞ്ഞെടുത്ത് ചെയ്യാം. ആറിൽ നിർത്തണമെന്നില്ല, കൂട്ടുകാർക്ക് ഇഷ്ടപ്പെട്ടത്ര എണ്ണം പ്രവർത്തനങ്ങൾ ചെയ്യാം. അവയിൽ ഏറ്റവും മികച്ചത് എന്ന് സ്വയം തോന്നുന്ന ആറെണ്ണം വിലയിരുത്തൽ സമയത്ത് കൊണ്ടുവരണം എന്ന് മാത്രം .സംശയങ്ങൾ മടി കൂടാതെ മെന്റെർമാരായി ലഭിച്ചിട്ടുള്ള അധ്യാപകരോട് ചോദിക്കണം.നിങ്ങൾ തെരഞ്ഞെടുത്ത പ്രവർത്തനങ്ങൾ ചെയ്തതിന്റെ പ്രക്രിയ വിശദമായി എഴുതി സൂക്ഷിക്കണം.പ്രവർത്തനത്തിന്റെ ഭാഗമായുണ്ടാകുന്ന ഉത്പന്നവും വീഡിയോ, ഓഡിയോ എന്നിവ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതും എടുത്ത് വക്കണം. ഇവയെല്ലാം വിലയിരുത്തലിനായി ആവശ്യം വരും. ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും സംശയങ്ങൾ തീർക്കുന്നതിനും അധ്യാപകരുണ്ട്. അവരുടെ സഹായം തേടാം.പ്രവർത്തനത്തിൽ രക്ഷിതാക്കളെക്കൂടി പങ്കെടുപ്പിക്കാം.പ്രവർത്തനം ചെയ്യുന്നത് നിങ്ങൾ ആയിരിക്കണം, രക്ഷിതാക്കളുടെ പങ്കാളിത്തമെ ആകാവൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഓരോ പ്രവർത്തനവും സന്തോഷത്തോടെ ആസ്വദിച്ച് ചെയ്യൂ. പത്ത് ദിവസത്തിനുള്ളിൽ ചെയ്ത് തീർക്കണേ.
സ്നേഹത്തോടെ
കൺവീനർ
വിജ്ഞാനോത്സവം 2021, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്