യു.പി. – പ്രവര്‍ത്തനം  – 4 – അടുക്കി വെക്കാം 

Published by eduksspadmin on

പ്രവര്‍ത്തനം  – 4 – അടുക്കി വെക്കാം 

ആ പഞ്ചസാര ടിന്നെടുത്ത് എവിടെ വച്ചു

ദോശ ഇപ്പം കരിയും. ആ ചട്ടുകമാണേൽ കാണാനുമില്ല.”

അടുക്കളയിൽ നിന്നും സാധാരണ കേൾക്കാറുള്ള ഡയലോഗുകളല്ലേ ഇവയെല്ലാം? എന്താ കാരണം ? ഓരോന്നും തരം തിരിച്ച് ചിട്ടയായി വക്കാനുള്ള ശ്രമം നടത്താഞ്ഞിട്ടല്ലേ? കാര്യങ്ങൾ എളുപ്പമാക്കാൻ നമുക്കൊന്ന് അടുക്കളയിൽ ഇടപെട്ടാലോ?

അടുക്കളയിലുള്ള സാധനങ്ങളുടെ എല്ലാം ലിസ്റ്റ് എടുക്കണം. അതിനെ തരം തിരിച്ച് പട്ടികയുണ്ടാക്കണം. എന്നിട്ട് ഓരോന്നും എവിടെ വക്കണം എന്നു് തീരുമാനിക്കണം. നിങ്ങളുടെ അടുക്കളയുടെ ഒരു പ്ലാൻ വരയ്ക്കുക. അതിൽ അടുപ്പിന്റെ / സ്റ്റൗവിന്റെ സ്ഥാനം കാണിക്കുക . പിന്നെ നിങ്ങൾ ഓരോ കൂട്ടം സാധനങ്ങളും എവിടെയാണ് വക്കുന്നത് എന്നും അതിൽ കാണിക്കണം. എന്തിന്റെ അടിസ്ഥാനത്തിലാണ് തരംതിരിക്കേണ്ടത് എവിടെയാണ് വക്കേണ്ടത് ഇതെല്ലാം നിങ്ങൾ തന്നെ തീരുമാനിക്കണം. അടുക്കളയുടെ ചിത്രത്തോടൊപ്പം ഒരു കുറിപ്പും കൂടി തയ്യാറാക്കുക. അതിൽ നിങ്ങൾ തരം തിരിച്ചതിന്റെ അടിസ്ഥാനമെന്ത്, എന്തുകൊണ്ടാണ് ഓരോ കൂട്ടവും ചിത്രത്തിൽ കാണിച്ച സ്ഥാനത്തു തന്നെ വയ്ക്കാൻ തീരുമാനിച്ചത് എന്നൊക്കെ കുറിപ്പിൽ ചേർക്കണം. 2019 ആഗസ്റ്റ് 1 ന്റെ യുറീക്കയില്‍ “പുസ്തകമൊക്കെ എന്തിനാ അടുക്കിവക്കുന്നേ” എന്നൊരു  ലേഖനമുണ്ട്. അതൊന്ന് വായിക്കണേ. ഇത്തരത്തില്‍ മൂലകങ്ങളുടെ ഒരടുക്കിവക്കലാണ് ആവര്‍ത്തനപ്പട്ടിക എന്നാണ് അവസാനം അതില്‍ പറയുന്നത്.

 

അടുക്കളയിലെ സാധനങ്ങളുടെ ലിസ്റ്റ് എടുക്കാനും അത് തരം തിരിച്ച് പട്ടികപ്പെടുത്താനും തരം തിരിച്ചതിന്റെ അടിസ്ഥാനമെന്ത് എന്ന് എഴുതാനും കഴിഞ്ഞോ എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക. ഓരോ കൂട്ടവും എവിടെയാണ് വക്കേണ്ടത് എന്ന് തീരുമാനിക്കാനും എന്തുകൊണ്ടാണ് ഓരോ കൂട്ടവും ആ സ്ഥാനത്ത് വച്ചത് എന്ന് വിശദീകരിക്കാനും കഴിഞ്ഞിട്ടുണ്ടോ എന്നും നിങ്ങള്‍ വിലയിരുത്തണേ.


16 Comments

Farhan · December 15, 2020 at 4:49 pm

എല്ലാം അടുക്കി വെക്കുന്ന ശീലം നമ്മൾ ഇപ്പഴേ കൊണ്ടുവരണം

Anakha. M · December 15, 2020 at 7:51 pm

അടുക്കളയിലെ എല്ലാ സാധനങ്ങളും അടുക്കി വെക്കാൻ സാധിച്ചു അടുക്കിപ്പെറുക്കി വെച്ചതിനാൽ ജോലികൾ വളരെ എളുപ്പമാക്കാൻ സാധിച്ചു അതിൽ നിന്നും നമ്മുടെ ജീവിതത്തിനും അടുക്കും ചിട്ടയും ഉണ്ടാകുന്നത് വളരെ നല്ലതാണ് എന്ന് എനിക്ക് മനസ്സിലായി

Anjana kp · December 17, 2020 at 7:18 pm

അടുക്കളയിലെ സാധനങ്ങൾ ഉപയോഗ ക്രമം അനുസരിച്ച് തരം തിരിച്ചു അടുക്കി വെക്കാൻ എനിക്ക് കഴിഞ്ഞു

  GOPIKA AG · December 18, 2020 at 6:07 am

  സത്യത്തിൽ ഞാൻ മനസ്സിൽ കണ്ടത് വിജ്ഞായോത്സവം മാനത്തു കണ്ടെന്നു പറഞ്ഞാൽ മതിയല്ലോ, രണ്ടു ദിവസം മുൻപാ ഞാൻ അമ്മയ്ക്ക് അടുക്കളയിൽ എല്ലാ പത്രങ്ങളും അടുക്കി വച്ചു കൊടുത്തേ 😄

   eduksspadmin · December 18, 2020 at 10:04 pm

   മിടുക്കി…മറ്റു കൂട്ടുകാരോടും വിജ്ഞാനോത്സ വിശേഷങ്ങൾ പങ്കിടു.. അടുത്തഘട്ടത്തിൽ പങ്കെടുക്കണേ

  ADITHYA P.S · December 18, 2020 at 3:14 pm

  അടുക്കളയുടെ പ്ലാൻ വരയ്ക്കാൻ എനിക്ക് ഇതിലൂടെ കഴിഞ്ഞു

  ഇഷ സിതേഷ് · December 19, 2020 at 5:15 pm

  ഞാൻ ഇനി മുതൽ സാധനങ്ങൾ എടുത്ത സ്ഥലത്തുതന്നെ വെക്കും

  Fidha · December 28, 2020 at 7:38 pm

  ഞാൻ ശ്രമിക്കും 👍

Ajmal · December 18, 2020 at 6:55 pm

നല്ല പ്രവർത്തനം ആയിരുന്നു

  eduksspadmin · December 18, 2020 at 9:50 pm

  രണ്ടാം ഘട്ടത്തിലും പങ്കെടുക്കാം.. കൂടുതൽ കൂട്ടുകാരിലേക്ക് പങ്കിടുമല്ലോ

Abhishek krishna C.S · December 19, 2020 at 6:17 pm

ഞങ്ങളുടെ അടുക്കളയിലെ ടിന്നുകളിൽ ലേബലിൽ
പേരുകൾ എഴുതി വക്കാറുണ്ട്. ഈ പ്രവർത്തനം ചെയ്തപ്പോൾ കൂടുതൽ എളുപ്പമായ്.

Devika. S. G · December 19, 2020 at 10:14 pm

നല്ല രസമുള്ള പ്രവർത്തനം. ഒപ്പം അമ്മയെ സഹായിക്കാൻ കൂടെ കഴിഞ്ഞു.

Anuvinda Biju · December 20, 2020 at 4:54 pm

ഈ പ്രവർത്തനം ഞാൻ നന്നായി ചെയ്തു.

Devika shaji · December 21, 2020 at 9:37 pm

ഞാൻ ഇത് വരെ ഒരു സാധനവും അടുക്കി വക്കാറില്ല.ഇന്ന് ഞാൻ അടുക്കളയിൽ അമ്മയെ അടുക്കാൻ സഹായിച്ചു.അതിന് ശേഷം എന്റെ books എല്ലാം ഞാൻ അടുക്കി വെച്ചു

Devika e k · December 27, 2020 at 7:20 pm

ഇത് നല്ലൊരു പ്രവർത്തനമായിരുന്നു ഈ പ്രവർത്തനം ചെയ്തപ്പോൾ എനിക്ക് അടുക്കളയിൽ ഇത്രയും സാധനം ഉണ്ടെന്ന് മനസ്സിലായി ഇത് ചെയ്തപ്പോൾ അമ്മയെ എനിക്ക് സഹായിക്കാനും കഴിഞ്ഞു 👌👍

Comments are closed.