യു.പി- പ്രവർത്തനം 2 – ശബ്ദങ്ങളുടെ ലോകം
പ്രവർത്തനം 2 – ശബ്ദങ്ങളുടെ ലോകം
സാധാരണ വെളുപ്പിനെ എഴുന്നേൽക്കാറുള്ള മാലു കിടക്കയിലങ്ങനെ കണ്ണു തുറന്ന് ഏറെ നേരം കിടന്നു.ആ കിടത്തത്തിൽ പുറത്തുള്ള നിരവധി ശബ്ദങ്ങൾ അവള്‍ക്ക് കേൾക്കാനായി. അടുക്കളയിൽ നിന്നുളള പാത്രങ്ങളുടെ കലമ്പലുകൾ … വിവിധയിനം പക്ഷികളുടെ ശബ്ദങ്ങൾ … അങ്ങനെ എന്തൊക്കെ?
മാലുവിനെ പോലെ നമുക്കും ചുറ്റുപാടുമുള്ള ശബ്ദങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാലോ. ചുറ്റുപാടു നിന്നും ഏതെല്ലാം തരത്തിലുള്ള ശബ്ദങ്ങളാണ് കേൾക്കാൻ കഴിയുന്നത്… കണ്ണുകളടച്ച് ചെവി കൂർപ്പിച്ച് … ശ്രദ്ധിക്കു …
കേൾക്കുന്ന മുഴുവൻ ശബ്ദങ്ങളും തിരിച്ചറിയാനാകുന്നുണ്ടോ?… കേട്ട ശബ്ദങ്ങളില്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞവ എന്തിന്റെ ശബ്ദമാണെന്ന് ഒരു നോട്ടു ബുക്കിൽ കുറിച്ചുവക്കൂ … ഒരു ദിവസം വ്യത്യസ്ത സമയങ്ങളിൽ ഈ പ്രവർത്തനം ചെയ്യണം. എത്ര എത്ര ശബ്ദങ്ങൾ … തിരിച്ചറിയാന്‍ കഴിഞ്ഞവയെല്ലാം കുറിച്ചു വെക്കൂ. ഇനി അവയെ ഒന്ന് പട്ടികപ്പെടുത്തി നോക്കൂ.
വീട്ടുകാരോടൊപ്പം മാലുവും പ്രഭാത ഭക്ഷണത്തിനിരുന്നു. മേശപ്പുറത്തിരുന്ന ഒരു സ്പൂണ്‍ എടുത്ത് മാലു ചായഗ്ലാസ്സിന്റെ വക്കില്‍ ഒരു കൊട്ടുകൊടുത്തു. ഗ്ലാസ്സ് പൊട്ടുമല്ലോ … അമ്മ പറഞ്ഞു … മാലുവിന് ആ ശബ്ദം നന്നേ രസിച്ചു മാലു സ്പൂണുകൊണ്ട് ഉപ്പയുടെ സ്റ്റീൽ ഗ്ലാസ്സിൽ കൊട്ടി. പിന്നെ ചേച്ചിയുടെ കപ്പിൽ ഒരു കൊട്ട്. കൂട്ടത്തില്‍ ഒന്ന് ചേച്ചിയുടെ തലക്കിട്ടും. ഹായ് നല്ല രസം … വേഗം ഭക്ഷണം കഴിച്ചെഴുന്നേറ്റ മാലു സ്പൂണുമായി വീടിനകത്തും ചുറ്റിലുമൊക്കെയായി പല വസ്തുക്കളിലും കൊട്ടി നടന്നു.
ഇത് കേട്ടപ്പോൾ നിങ്ങൾക്കും ഇങ്ങനെ ചെയ്തു നോക്കാൻ തോന്നുന്നില്ലേ?
ഒരു കമ്പെടുത്ത് വ്യത്യസ്തമായ വസ്തുക്കളില്‍ തട്ടി ശബ്ദമുണ്ടാക്കി നോക്കൂ. ശബ്ദങ്ങൾ ശ്രദ്ധിച്ച് കേള്‍ക്കണം. എന്നിട്ട് അതില്‍ നിന്നും പത്ത് വസ്തുക്കള്‍ എടുത്ത് മേശപ്പുറത്ത് നിരത്തി വക്കൂ. ഇനി വീട്ടിലുള്ളവരെ എല്ലാം വിളിക്കൂ. ഒരു തൂവാലകൊണ്ട് നിങ്ങളുടെ കണ്ണ് കെട്ടുക. ആരെങ്കിലും ഓരോ വസ്തുവിലും കൊട്ടി ശബ്ദമുണ്ടാക്കട്ടെ. ഓരോ ശബ്ദവും കേട്ട് കഴിയുമ്പോള്‍ അത് ഏത് വസ്തുവാണെന്ന് നിങ്ങള്‍ പറയണം. ഇതുപോലെ പറയാന്‍ കഴിയുമോ എന്ന് മറ്റുള്ളവരെ വെല്ലുവിളിക്കുക. അവരും ചെയ്തു നോക്കട്ടെ.
മാലുവിന്റെ താല്പര്യം കണ്ടപ്പോള്‍ ചേച്ചി മാലുവിനെ കടലാസുകൊണ്ടൊരു പീപ്പി ഉണ്ടാക്കാന്‍ പഠിപ്പിച്ചു. അത് നമുക്കും ഒന്ന് ചെയ്താലോ.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ ഒരു പേപ്പർ മുറിച്ചെടുക്കുക. ഈ പേപ്പർ ഒരു റീഫില്ലിന്റെ പുറമേ മുറുക്കി ചുറ്റുക. ചുറ്റ് ഇളകി പോകാതെ പേപ്പറിന്റെ അറ്റത്ത് മാത്രം കുറച്ച് പശ വച്ച് ഒട്ടിക്കുക. റീഫിൽ ഊരി എടുക്കുക. പേപ്പർക്കുഴലിന്റെ അറ്റത്ത് നീണ്ടു നിൽക്കുന്ന കഷണത്തെ മടക്കി കുഴലിന്റെ ദ്വാരം പൂർണമായും അടയത്തക്ക വിധം വക്കുക. ഇനി ഈ കഷണത്തിന്റെ രണ്ടു വശവും മുറിച്ചു കളയുക. അപ്പോൾ പേപ്പർ കൂർത്ത ഒരു അമ്പിന്റെ ആകൃതിയിലാകും. കുഴലിന്റെ ദ്വാരം മുഴുവനായും പേപ്പർ കൊണ്ട് അടയുന്നുണ്ട് എന്ന് ഉറപ്പു വരുത്തണേ. ഇപ്പോൾ പീപ്പി തയ്യാർ. ഇനി മടക്കിവച്ച പേപ്പര്‍കഷണം പുറത്തു വരത്തക്കവിധം പീപ്പി വായിൽ വച്ച് ഉള്ളിലേക്ക് വായു വലിച്ചെടുക്കക. (പുറത്തേക്ക് ഊതുക അല്ല വേണ്ടത് ) ശബ്ദം കേൾക്കുന്നില്ലേ? ശബ്ദം കേൾക്കുമ്പോൾ കുഴലിന്റെ അറ്റത്തുള്ള പേപ്പർ കഷണം വിറക്കുന്നത് കാണാം. ശബ്ദം കേൾക്കാൻ കഴിയുന്നു എന്നു മാത്രമല്ല അത് കാണാനും നിങ്ങൾക്ക് കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പീപ്പി ഉണ്ടാക്കി നോക്കുകല്ലേ ?
ശബ്ദങ്ങളെ തിരിച്ചറിയാനും അവയെ പട്ടികപ്പെടുത്താനും കഴിഞ്ഞോ എന്നും കണ്ണുകെട്ടിയിരുന്നപ്പോള് സ്പൂണ്‍ കൊണ്ട് കൊട്ടുന്ന ശബ്ദം കേട്ട് എത്ര എണ്ണം ശരിയായി പറയാന്‍ കഴിഞ്ഞു എന്നും കടലാസ് പീപ്പി ഉണ്ടാക്കാനും പീപ്പി ഊതാനും അതിലൂടെ ശബ്ദം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് കാണാനും കഴിഞ്ഞോ എന്നും നിങ്ങള്‍ തന്നെ വിലയിരുത്തുക.
51 Comments
Farhan · 15/12/2020 at 4:40 PM
ശബ്ദങ്ങളില്ലെങ്കിൽ ഈ ലോകം തന്നെ എത്ര മടുപ്പുള്ളതായിരിക്കും
Thanha Fatima Kp · 15/12/2020 at 9:48 PM
Yes ellam correct ann
Harinandana MR · 16/12/2020 at 9:30 AM
ഞാനും കളിച്ചുനോക്കി സ്പൂൺ കൊണ്ട്
തട്ടിയും പേപർ വച്ച് പീപ്പി ഉണ്ടാക്കിയും നോക്കി
എന്തു രസമായിരുന്നു. ഞാൻ തന്നെയാണ് പേപർ കൊണ്ട് പീപ്പി ഉണ്ടാക്കിയത്.
പിന്നെ 🥄 സ്പൂൺ കൊണ്ട് പല സാധനങ്ങളെ
തട്ടി നോക്കി എനിക്ക് ചിലത് തിരിച്ചറിഞ്ഞു എന്നാലും എനിക്കാണ് കൂടുതൽ തിരിച്ചറിയാൻ
കഴിഞ്ഞത്.
Saura V.S. · 16/12/2020 at 11:20 AM
ശബ്ദങ്ങളെ തിരിച്ചറിയാനും അവയെ പട്ടിക പെടുത്താനും എനിക്ക് കഴിഞ്ഞു. സ്പൂൺകൊണ്ട് കൊട്ടുന്ന ശബ്ദം കേട്ട് അഞ്ചെണ്ണം ഞാൻ ശരിയായി പറഞ്ഞു. കടലാസ് കൊണ്ട് പീപ്പി ഉണ്ടാക്കാൻ എനിക്ക് സാധിച്ചു. അതിലൂടെ എങ്ങനെയാണ് ശബ്ദം ഉണ്ടാകുന്നത് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
Sreesha v r · 16/12/2020 at 11:28 AM
Taped the spoon and said ten correctly
The p.p made and the right sound could be heard
G. Thankamani, · 16/12/2020 at 10:14 PM
Really nice, ഇത് വളരെ നല്ല പ്രവർത്തനങ്ങൾ
ആണ് , രസകരവും കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും
eduksspadmin · 17/12/2020 at 10:27 PM
ചെയ്ത പ്രവർത്തനങ്ങൾ കുറിപ്പുകൾ സൂക്ഷിച്ചുവെക്കൂ…രണ്ടാം ഘട്ടത്തിലും പങ്കെടുക്കണേ…ക്ലാസിലെ മറ്റു കൂട്ടുകാരോടും പങ്കെടുക്കാൻ ക്ഷണിക്കൂ…എല്ലാ കൂട്ടുകാരും പങ്കെടുക്കട്ടെ
ALKA BINEESH · 18/12/2020 at 8:20 PM
It’s very good activity..
I play the game with my sister.
I love the game so much….
Abhishek krishna C.S · 19/12/2020 at 5:44 PM
ശബ്ദങ്ങൾ തിരിച്ചറിയാനും പട്ടിക പെടുത്താനും സാധിച്ചു. പീപിയും എനിക്ക് ഉണ്ടാക്കാൻ സാധിച്ചു. ഇതു വളരെ രസകരമായ പ്രേവർത്തനമാണ്.
Fathima Fidha. P · 17/12/2020 at 10:26 AM
കിളികളുടെ ശബ്ദങ്ങൾ. കാക്ക, ചാണകപക്ഷി, കുയിൽ തുടങ്ങിയവ. അടുക്കളയിൽ പാത്രത്തിന്റെ കലഹവും കുക്കറിന്റ കൂവിവിളിയും. തവളകളും അണ്ണാറക്കണ്ണൻ മാരും ഉറക്കെ ശബ്ദമുണ്ടാകുന്നു. റോഡിൽ പല വ്യത്യസ്ത തരത്തിലുള്ള വണ്ടിയുടെ ശബ്ദം. കൂടാതെ ഫാനിന്റെ കലപില ശബ്ദവും.
ചീവിടിന്റെ ശബ്ദവും ഇടയ്ക്കിടെ കേൾക്കാം. കോഴികളുടെ കൂവല്ലും പൂച്ചയുടേകരച്ചിലും പശുവിന്റെ അലറലും. തുടങ്ങിയ പല മനോഹരമായ
ശബ്ദങ്ങളും കേൾക്കാം. പല ശബ്ദങ്ങലും എനിക്ക് തിരിച്ചറിയാറില്ല
Ajmal · 17/12/2020 at 4:33 PM
ശബ്ദങ്ങളെ തിരിച്ചറിയാനും പട്ടികപ്പെടുത്താനും സാധിച്ചു
GOPIKA AG · 18/12/2020 at 8:21 PM
എന്റെ അനിയത്തി കുട്ടി ഈ പരീക്ഷണം എന്നും വീട്ടിൽ നടത്തുന്നുണ്ട്..ഞങ്ങൾ ചെവിയും പൊത്തി യാണ് ഈ സമയം ഇരിക്കുന്നത്.. അതുകൊണ്ട് എനിക്ക് ഇത് വളരെ ഈസി ആണ്.
Mehru · 18/12/2020 at 10:26 AM
ആദ്യ കടലാസ് പീപ്പി കീറിപോയ്യി.പക്ഷെ രണ്ടാമത്തെ കടലാസ് പീപ്പി നന്നായി ഉണ്ടാകാൻ കഴിന്നു.രാവിലെ എനിക്ക് കാക്കയുടേയും കോഴിയുടെതും മരംകൊധിയുടെതും ശബ്ദം തിരിച്ചറിയാൻ സാധിച്ചു.ഞാൻ കണ്ണ് കെട്ടിയപ്പോൾ അഞ്ചിൽ നാല് ശബ്ദം തിരിച്ചറിയാൻ കഴിന്നു
Devaki.B · 18/12/2020 at 10:36 AM
I can hear all sounds🥰👍
Sivakami B M · 18/12/2020 at 11:01 AM
I will check all sounds
I made PP, beautiful sound l here
Nice class 👍
ADITHYA P.S · 18/12/2020 at 2:41 PM
പിപി ഉണ്ടാക്കാനും സാധിച്ചു ഒരുപാട് പുതിയ ശബ്ദങ്ങൾ കേൾക്കാനും സാധിച്ചു
ADITHYA P.S · 18/12/2020 at 2:46 PM
എനിക്ക് ഒരുപാട് പുതിയ ശബ്ദങ്ങൾ കണ്ടുപിടിക്കാൻ സാധിച്ചു പിപി ഉണ്ടാക്കാനും സാധിച്ചു
Shimona Anil · 18/12/2020 at 3:03 PM
ശബ്ദങ്ങെളെ തിരിച്ചറിഞ്ഞ് പട്ടികെടുത്തി
വളരെ നല്ല പ്രവർത്തനം
Shimona Anil · 18/12/2020 at 3:05 PM
കടലാസ് പീപ്പി നിർമ്മിച്ചു
nafi _zain · 19/12/2020 at 9:46 PM
Nice
Shimona anil · 18/12/2020 at 3:08 PM
ശബ്ദങ്ങെളെ തിരിച്ചറിഞ്ഞ് പട്ടികപ്പെടുത്തി
eduksspadmin · 18/12/2020 at 9:57 PM
സൂപ്പർ… മറ്റു പ്രവർത്തനങ്ങളും ചെയ്തു നോക്കൂ…ക്ലാസ് തല ഗ്രൂപ്പിൽ പങ്കിടാം.. കൂട്ടുകാരെയും ക്ഷണിക്കാം
Ayana Anil · 18/12/2020 at 6:31 PM
It’s like it . Very interesting
FIDHA. M · 19/12/2020 at 11:08 AM
എനിക്ക് കടലാസ് പീപി ഉണ്ടാകാൻ സാധിച്ചു
Krishna Priya · 18/12/2020 at 6:50 PM
It’s really nice…..
eduksspadmin · 18/12/2020 at 9:50 PM
കൂടുതൽ കൂട്ടികാരിലേക്ക് പങ്കിടുമല്ലോ…രണ്ടാംഘട്ടത്തിലും പങ്കെടുക്കണേ…
AISTON TITUS · 18/12/2020 at 10:05 PM
ശബ്ദങ്ങളുെടെ ലോകം ടuper interesting activity
Hima · 19/12/2020 at 11:10 AM
This is a good activity and very interesting
Aparna · 19/12/2020 at 11:44 AM
കടലാസ് പീപ്പി ഉണ്ടാക്കാൻ പറ്റിയില്ല
Sandra. A. S · 19/12/2020 at 6:32 PM
നല്ലൊരു പ്രവർത്തനം ആയിരുന്നു. കൃത്യമായി ശബ്ദങ്ങൾ തിരിച്ചറിയാൻ ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. പട്ടിക പെടുത്തു കയും ചെയ്തു.
Hasbiya · 19/12/2020 at 6:41 PM
Very good activity. 👍👍👌👌❣️
Harinandana MR · 19/12/2020 at 9:54 PM
എനിക്ക് ഇത് ചെയ്യാൻ കഴിഞ്ഞു
ഇത് നിങ്ങൾക്കെങ്ങനെ കിട്ടും ?
Anuvinda Biju · 20/12/2020 at 4:30 PM
എനിക്ക് ഈ പ്രവർത്തനം വളരെ ഇഷ്ടപ്പെട്ടു
Ann Mariya disllva · 20/12/2020 at 5:12 PM
It was interesting. I do this
Anakha Jayan · 21/12/2020 at 2:45 PM
വളരെ രസകരമായ പ്രവർത്തനമായിരുന്നു.വിവിധ ശബ്ദങ്ങൾ തിരിച്ചറിയുവാനും , പട്ടിക പ്പെടുത്താനും കടലാസ് പീപ്പി ഉണ്ടാക്കുവാനും സാധിച്ചു.
ഗംഗ ജി ശങ്കർ , STD VII,GUPS പെരുവല്ലൂർ · 21/12/2020 at 3:14 PM
ഇത് വളരെ രസകരമായ പ്രവർത്തനമായിരുന്നു.
പീപ്പി ഉണ്ടാക്കി
ശബ്ദങ്ങെളെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്
Priyaksaji · 21/12/2020 at 6:16 PM
Now a periment is shown
Reenu Abraham · 21/12/2020 at 7:53 PM
Nice activity I like it.
bona.c.boby · 22/12/2020 at 8:26 AM
കടലാസ് പീപ്പി നിർമ്മിച്ചു
Devadithya Prashob · 22/12/2020 at 3:01 PM
ശബ്ദങ്ങൾ തിരിച്ചറിഞ്ഞ് പട്ടിക തയ്യാറാക്കി .കടലാസ് പീപ്പി ഉണ്ടാക്കി. പാത്രങ്ങളിൽ കൊട്ടി ശബ്ദം തിരിച്ചറിയാൻ ശ്രമിച്ചു.
Durgaraj. R, BVUPS Anchal · 22/12/2020 at 4:05 PM
പീപ്പി ഉണ്ടാക്കാൻ സാധിച്ചു. പല തരത്തിലുള്ള ശബ്ദങ്ങൾ തിരിച്ചറിയാൻ സാധിച്ചു. നമ്മൾ നിസാരമായി കരുതുന്ന പല ശബ്ദങ്ങളും കേൾക്കാൻ ഇമ്പമുള്ളതാണ് എന്ന് മനസിലായി. വളരെ നല്ല പ്രവർത്തനം ആയിരുന്നു.
Soumya · 22/12/2020 at 7:09 PM
പീപ്പി എന്നത് ശബ്ദം കേൾക്കാൻ മാത്രമല്ല അതിലൂടെ ചിലത് പഠിക്കാൻ കഴിയും എന്നത് വ്യക്തമാകുന്ന പ്രവർത്തനമാണ് ഇത്. എല്ലാവരും ചെയ്യുക
FIros · 22/12/2020 at 8:52 PM
പീപി ഉണ്ടാക്കി,നന്നായിട്ടുണ്ട്
Aaron · 23/12/2020 at 8:50 PM
Super peepi
Sreehari k soman · 24/12/2020 at 11:08 AM
നന്നായി ചെയ്യാൻ കഴിഞു
Devika · 24/12/2020 at 6:34 PM
നല്ല പരാവർത്തനം ഞാൻ എല്ലാ ശബ്ദവും ശ്രദ്ധിക്കാൻ തുടങ്ങി
Shibu · 26/12/2020 at 2:26 PM
It’s really good
Devika e k · 27/12/2020 at 7:12 PM
സർ ഈ പ്രവർത്തനം ചെയ്തപ്പോൾ എനിക്ക് ഒരുപാട് ശബ്ദങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞു
ഇത് നല്ലൊരു പ്രവർത്തനമായിരുന്നു സർ
Aksa.s · 27/12/2020 at 7:58 PM
വളരെ രസകരമായ പ്രവർത്തനമാണ്. എനിക്ക് ഇത് വളരെ ഉപകാരപ്രദമായിരുന്നു😎😎
Praveena.B · 28/12/2020 at 12:13 PM
ശബ്ദങ്ങൾ തിരിച്ചറിയുവാൻ സാധിച്ചു.
ശിവകൃഷ്ണ.s std.6 HHTM UPS PALACHIRA. Varkala · 28/12/2020 at 4:00 PM
കടലാസ് കൊണ്ടുള്ള പീപ്പീ നിർമ്മിച്ചു.പുതിയൊരു അനുഭവമായിരുന്നു.
Comments are closed.