എൽ.പി – പ്രവർത്തനം 1 – പട പട പപ്പടം
പ്രവർത്തനം 1 – പട പട പപ്പടം
2020 ഏപ്രിൽ ഒന്നാം ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ച അമ്മുവിന്റെ ഡയറിക്കുറിപ്പുകൾ വായിച്ചിരുന്നോ? എന്താണ് അമ്മു ഡയറിയിൽ എഴുതിയത്?
കാച്ചിയ പപ്പടം പൊട്ടിക്കുമ്പോഴാണോ ചുട്ട പപ്പടം പൊട്ടിക്കുമ്പഴാണോ കൂടുതൽ ഒച്ച എന്ന് അമ്മമ്മ ചോദിച്ചു. അമ്മു എല്ലാരോടും ചോദിച്ചു. അമ്മയോടും അച്ഛനോടും ചേച്ചിയോടും കൂട്ടുകാരോടും എല്ലാം. അവസാനം ടീച്ചറോടും ചോദിച്ചു. ടീച്ചർ പറഞ്ഞു. ” അതിനെന്താ, നമുക്കെല്ലാർക്കും കൂടി കണ്ടെത്താല്ലോന്ന്. എല്ലാരോടും ചെയ്ത് നോക്കാനും പറഞ്ഞു. അമ്മു വീട്ടിലെത്തി. നോക്കുമ്പോൾ ഒറ്റ പപ്പടം ല്ല. നാളെയാവാംന്ന് തീരുമാനിച്ചു. അമ്മു ചെയ്ത് നോക്യോ? ഇല്ലേ? എന്നൊന്നും നമുക്കറിയില്ല. എന്നാൽ നമുക്കൊന്ന് നോക്കാം. വീട്ടിലെ മുതിര്‍ന്നവരോട് സഹായം തേടാം. ല്ലേ. രണ്ട് പപ്പടം എടുത്തോളൂ. ഒന്ന് കാച്ചണം (എണ്ണയിൽ വറക്കണം,പൊരിക്കണം) മറ്റേത് ചുടണം. കൈ പൊള്ളിക്കരുതേ. അപ്പോൾ പരീക്ഷണം തുടങ്ങാം. പരീക്ഷണമാവുമ്പോൾ ഒറ്റത്തവണ കൊണ്ട് നിർത്താനാവില്ല. ഒരു ആറ് പപ്പടമെങ്കിലും സംഘടിപ്പിക്കണം. 3 എണ്ണം എണ്ണയിൽ പൊരിക്കാം. മറ്റേ മൂന്നെണ്ണം ചൂടാം. എന്നിട്ട് ഓരോന്നെടുത്ത് പൊട്ടിച്ച് നോക്കിയാലോ? ശരി പൊട്ടിക്കാം. ഏത് പപ്പടത്തിനാ ഒച്ച കൂടുതൽ? അത് കുറിച്ച് വക്കണേ.
ഇനി കാച്ചിയ പപ്പടത്തിനേം ചുട്ട പപ്പടത്തിനേം ഒന്ന് നന്നായി നിരീക്ഷിക്കൂ. എന്തൊക്കെ പ്രത്യേകതകളാ രണ്ടു പേർക്കും? എന്നാ ഇനി ആരാ കേമൻ? അവരൊന്ന് പറഞ്ഞ് നോക്കട്ടെ. അവരുടെ പ്രത്യേകതകൾ ചുട്ട പപ്പടവും കാച്ചിയ പപ്പടവും തമ്മിൽ നടത്തിയ സംഭാഷണമായി ഒന്നെഴുതി നോക്കൂ. ശരി ഇനി വീട്ടിലുള്ളവരെ വായിച്ചു് കേൾപ്പിക്കാം. എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ച.
കാച്ചിയ പപ്പടത്തിനാണോ ചുട്ട പപ്പടത്തിനാണോ കൂടുതൽ ഒച്ച എന്ന് കണ്ടെത്താന്‍ കഴിഞ്ഞോ? ചുട്ട പപ്പടവും കാച്ചിയ പപ്പടവും തമ്മിലുള്ള സംഭാഷണം രസകരമായും കൃത്യമായും എഴുതാന്‍ കഴിഞ്ഞോ? ഇതൊക്കെ നിങ്ങള്‍ തന്നെ വിലയിരുത്തുക.
33 Comments
Nayana v · 15/12/2020 at 7:07 PM
Reading
Lakshmi. M. P. · 15/12/2020 at 8:16 PM
ഒരോ പ്രവർത്തനം കഴിയുമ്പോൾ അയക്കണമോ
അക്ഷര കൃഷ്ണ. എം 1 b · 15/12/2020 at 9:14 PM
പ്രവർത്തനം 1 കാച്ചിയ പപ്പടത്തിനാണ് ഒച്ച കൂടുതൽ
Diya Amina Kp · 15/12/2020 at 9:53 PM
Ariyunnath cheythu
Diya Amina Kp · 15/12/2020 at 9:54 PM
Njan ezhuthi athum ente bhashayil
Asif · 16/12/2020 at 12:16 PM
Happy
Sreenandha cj · 16/12/2020 at 12:19 PM
Sreenandha cj looked this
Saradhikrishna · 16/12/2020 at 3:29 PM
കാച്ചിയ പപ്പടം
Ahadsha · 16/12/2020 at 3:31 PM
How to send our version sir if any number or email address
Amaljith · 16/12/2020 at 7:05 PM
പൊടിച്ച പപ്പടത്തിന് ആണ് സൗണ്ട് കൂടുതൽ
Sreehari. K. P · 16/12/2020 at 7:08 PM
I am 8 years old
Izath · 16/12/2020 at 9:00 PM
ചുട്ട പപ്പടം
Dhananjay.R.Rag · 17/12/2020 at 1:40 PM
യുറീക്ക വിജ്ഞാനോത്സവത്തിലെ പ്രവർത്തനങ്ങൾ എല്ലാം തന്നെ എനിക്കിഷ്ടമായി.
വളരെ രസകരവും വിജ്ഞാനപ്രദവും ലളിതവുമാണവ. ഇതിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
eduksspadmin · 17/12/2020 at 10:20 PM
ക്ലാസിലെ മറ്റു കൂട്ടുകാരോടും പങ്കെടുക്കാൻ ക്ഷണിക്കൂ…
Suvarna · 20/12/2020 at 8:47 PM
Super
Ayisha · 18/12/2020 at 2:15 PM
It is A good experiment
I like this experiment
Anusree. K. B · 20/12/2020 at 10:32 AM
വളരെ നല്ല രീതിയിൽ പ്രവർത്തനം ചെയ്യാൻ കഴിഞ്ഞു
Dhananjay.R.Rag · 17/12/2020 at 1:47 PM
ഒന്നാമത്തെ പ്രവർത്തനം പട പട പപ്പടം ഞാൻ െചെയ്തു . പൊട്ടിക്കുമ്പോൾ രണ്ടിെന്റെയും ശബ്ദം ഒരേ പോെലെയാണ് എനിക്കനുഭവെ പട്ടത്. ഇതിലെ സംഭാഷണവും ഞാൻ എഴുതി വീട്ടുകാരെ കേൾപ്പിച്ചു.
Krishna keerthana · 17/12/2020 at 3:10 PM
വളരെ രസകരമായ പ്രവർത്തനം
Aman famis k t · 18/12/2020 at 9:55 AM
പ്രവർത്തനങ്ങളെല്ലാം നല്ല രസകരമായതാണ്. എല്ലാ പ്രവർത്തനങ്ങളും എനിക്കിഷ്ടമായി
ZIYAD AM · 17/12/2020 at 8:45 PM
I like vikchanolsavam
Sivakeertan.SA · 19/12/2020 at 9:58 PM
I did this work. It was an interesting activity.
Rakhi Chandran · 18/12/2020 at 8:34 AM
ഈ പ്രവർത്തനങ്ങൾ ചെയ്തത് എഴുതി സൂക്ഷിക്കുന്നതോടൊപ്പം video എടുത്ത് വയ്ക്കേണ്ടതുണ്ടോ
പ്രവർത്തനങ്ങൾ എല്ലാം ചെയ്യാൻ ശ്രമിക്കും
Anjana sajeevkumar · 18/12/2020 at 11:30 PM
നല്ല രസകരമായ അറിവ്
Anurag. M. R · 19/12/2020 at 6:59 PM
വിജ്ഞാനോത്സവം നല്ല രസക്കരമായിരുന്നു
Abhiram krishna · 20/12/2020 at 7:29 PM
Valare rasakaramaya pravarthanagal
Vinaya vijayan · 20/12/2020 at 8:06 PM
എനിക്ക് ഒരുപാട് ഇഷ്ടമായി പ്രവർത്തനങ്ങൾ ഞാനും അമ്മയും ചെയ്തു നോക്കി
Abhinand.A. M · 22/12/2020 at 11:28 AM
വളരെ രസകരമായിരുന്നു ഈ പ്രവർത്തനം..
Rithin Ratheesh · 22/12/2020 at 4:09 PM
നല്ല പ്രവർത്തനമായിരുന്നു
അനശ്വര ആനന്ദ് · 22/12/2020 at 9:26 PM
വളരെ രസകരമായ പ്രവർത്തനങ്ങൾ ആണ്
latha · 24/12/2020 at 4:16 PM
very good experiance…..
Snigdha P.S. · 27/12/2020 at 10:33 AM
എത്ര രസകരമായ ലളിതമായ പ്രവർത്തനങ്ങളാണ് !! … മനസ് നിറഞ്ഞ് ഇഷ്ടമായി.
മഞ്ജിമ .കെ · 28/12/2020 at 8:43 PM
പ്രവർത്തനം ചെയ്യാൻ കഴിഞ്ഞു.
Comments are closed.