ഹയർസെക്കണ്ടറി – പ്രവർത്തനം 4 – വിവേചനത്തിന്റെ നാൾവഴികൾ

Published by eduksspadmin on

പ്രവർത്തനം 4 – വിവേചനത്തിന്റെ നാൾവഴികൾ


“മനുഷ്യന്റെ പുരോഗതിയിൽ അവൻ നടത്തിയ കണ്ടുപിടുത്തങ്ങൾക്ക് വലിയ പങ്കുണ്ട്. തീയുടെയും ചക്രത്തിന്റെയും കണ്ടുപിടുത്തം അവന്റെ ജീവിതയാത്രയെ കൂടുതൽ മുന്നോട്ട് നയിച്ചു. കൃഷി ചെയ്യാൻ തുടങ്ങിയ അവൻ പുതിയ കുതിപ്പിന് തയ്യാറാവുകയായിരുന്നു….”

മുകളിൽ പറഞ്ഞ വാചകങ്ങളിലൂടെ ഒന്ന് കടന്നു പോയി നോക്കൂ. മനുഷ്യനെ സൂചിപ്പിക്കാൻ പ്രയോഗിച്ച സർവ്വ നാമങ്ങളെല്ലാം അവൻ എന്നാണ്. അവൾ എവിടേയും കടന്നു വരുന്നില്ല. എന്തേ ഇങ്ങനെ? ശാസ്ത്രജ്ഞർ എന്നതിനേക്കാൾ ശാസ്ത്രജ്ഞന്മാർ എന്നാണ് പ്രയോഗിക്കാറുള്ളത്.പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ പേരുകൾ ചോദിച്ചാൽ കുറേ ആൺപേരുകൾ ഓടിയെത്തും. അതെന്താ അങ്ങനെ. ശാസ്ത്രം പുരുഷന്മാർക്കുള്ളതാണ് എന്ന ചിന്തയാണ് പലർക്കുമുള്ളത്. പുരുഷന്മാരല്ലാത്ത ധാരാളം പേർ ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നില്ലേ? പിന്നെ എന്താണിങ്ങനെ വരാൻ കാരണം? നിങ്ങൾക്ക് എന്ത് തോന്നുന്നു? പുരുഷന്മാരല്ലാത്തതിന്റെ പേരില്‍ അവർ അനുഭവിയ്ക്കേണ്ടി വന്ന വിവേചനങ്ങൾ എന്തെല്ലാമാണ്?ഇന്നും അത് മാറ്റമില്ലാതെ തുടരുകയാണോ?എന്താണ് നിങ്ങളുടെ അഭിപ്രായം? ഒരു കുറിപ്പ് തയ്യാറാക്കൂ..

ലൂക്കയിലെ ലേഖനങ്ങൾ നിങ്ങളെ സഹായിക്കും.

  1. ശാസ്ത്രവീഥിയിലെ പെൺകരുത്തുകൾ
  2. വനിതാ ശാസ്ത്രജ്ഞരെക്കുറിച്ചുള്ള ലൂക്ക ലേഖനങ്ങൾ

1 Comment

Salvin Sunny · 15/12/2020 at 6:29 PM

I need to do your project

Comments are closed.