ശാസ്ത്ര കൂട –  പ്രവര്‍ത്തനം – 3   പൊട്ട് ഒട്ടിക്കാം 

 ഈ പ്രവർത്തനം ചെയ്യാൻ നമുക്ക് ഭൂമിയെ പോലെ ഗോളാകൃതിയിലുള്ള എന്തെങ്കിലും ഒന്ന് വേണം. അത് ഒരു പന്താകാം, നാരങ്ങയാകാം, ഓറഞ്ചാകാം, വലിയ നെല്ലിക്കയും ആകാം. അതിന്റെ മധ്യഭാഗത്തിലൂടെ ഒരു കൂർത്ത ഈർക്കിലോ വണ്ണം കുറഞ്ഞ കമ്പിയോ തുളച്ച് കയറ്റണം. പന്തിലാണെങ്കിൽ ആദ്യം തുളയിടേണ്ടി വരും. ഓറഞ്ചോ നാരങ്ങയോ ഒക്കെ ആണെങ്കിൽ ഈർക്കിൽ കയറ്റാൻ എളുപ്പമായിരിക്കും. ആ ഈർക്കിലാണ് നമ്മുടെ ഗോളത്തിന്റെ അക്ഷം. ഈര്‍ക്കില്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് ഗോളത്തെ സ്വതന്ത്രമായി Read more…

ശാസ്ത്ര കൂട – പ്രവര്‍ത്തനം – 2    ഒഴുകുന്ന പ്രകാശം 

പ്രകാശം നേർരേഖയിലാണ് സഞ്ചരിക്കുന്നതെന്ന് നിങ്ങൾ പഠിച്ചിട്ടുണ്ടല്ലോ? ഈ പരീക്ഷണം ചെയ്തു നോക്കൂ … ചിത്രം 01  ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന സുതാര്യമായ ഒരു പ്ലാസ്റ്റിക് കുപ്പിയെടുക്കുക. അതിന്റെ അടപ്പിൽ ആണികൊണ്ട് ഒരു ദ്വാരമിടുക(ദ്വാരം 1). കുപ്പിയുടെ ഒരു വശത്ത്താഴെനിന്ന് 6സെ.മീ. ഉയരത്തില്‍ ഏകദേശം 5മി.മി വ്യാസത്തില്‍ മറ്റൊരു ദ്വാരം(ദ്വാരം 2) കൂടിയിടുക.   ചിത്രം 02 ഇനി ദ്വാരമിട്ടഭാഗത്ത് ചിത്രത്തില്‍ കാണുന്ന വിധം ദ്വാരം മറക്കാതെ ഒരു കറുത്ത Read more…

ശാസ്ത്ര കൂട  -പ്രവര്‍ത്തനം 1 അധിനിവേശം 

 അഞ്ചാം ക്ലാസിലെ “ശാസ്ത്രപുസ്തകത്തിലെ സസ്യലോകത്തെ അടുത്തറിയാം” എന്ന പാഠത്തില്‍ സസ്യങ്ങളെ കുറിച്ച് ധാരാളം കാര്യങ്ങള്‍ മനസിലാക്കിയല്ലോ ? ഇതുകൂടി വായിച്ചുനോക്കൂ…. ധൃതരാഷ്ട്ര പച്ച പേര് സൂചിപ്പിക്കുന്നതു പോലെ നമ്മുടെ നാടൻ ചെടികളെ വരിഞ്ഞ് പൊതിഞ്ഞ് സൂര്യപ്രകാശം കൊടുക്കാതെ ഇഞ്ചിഞ്ചായി കൊല്ലുന്ന വിദേശ ഭീകരസസ്യമാണ് ധൃതരാഷ്ട്രപച്ച. Mikania micrantha എന്നറിയപ്പെടുന്ന ഇത് അതിവേഗം വളർന്നു പന്തലിക്കുന്ന ഒരു വള്ളി സസ്യമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് തെക്കേ അമേരിക്കയിൽ നിന്നും ഇത് നമ്മുടെ Read more…