ശാസ്ത്രകൂട.  പ്രവര്‍ത്തനം 3  ഇഷ്ടം

2016 ആഗസ്റ്റ് രണ്ടാം ലക്കം യുറീക്കയിലെ “കുട്ടിവായന” എന്ന ഭാഗം വായിച്ചിരുന്നോ? കുട്ടി വായന ഈ ലിങ്കിലൂടെ ഒന്നുകൂടി വായിച്ചുനോക്കൂ. ഇനി മൂന്നാം ക്ലാസിലെ പരിസരപഠനത്തിലെ  “കുഴിയാനമുതൽതു കൊമ്പനാന വരെ” എന്ന പാഠഭാഗവും വായിക്കൂ ഇപ്പോള്‍ ജീവകളെ കുറിച്ച് കുറെ കാര്യങ്ങള്‍ മനസിലാക്കിയല്ലോ ? നിങ്ങളുടെ ചുറ്റിലുമുള്ള  വീടുകളില്‍ ഏതെല്ലാം വളര്‍ത്തു ജീവികളാണുള്ളത് ? അവയ്ക്ക് ഇഷ്ടപ്പെട്ട ആഹാരം ഏതാണ് ? ഒരന്വേഷണം നടത്തി പട്ടികയില്‍ രേഖപ്പെടുത്തൂ… പട്ടിക പരിശോധിച്ച് Read more…

ശാസ്ത്രകൂട.  പ്രവര്‍ത്തനം 2 – ജീവികളും അവയുടെ വാലുകളും

നമുടെ ചുറ്റുവട്ടത്ത് പലതരം ജീവികൾ ഉണ്ടല്ലോ. അവയുടെ ആകൃതി വലിപ്പം നിറം പ്രകൃതം എന്നിവയൊക്കെ ഒരുപോലെയാണോ ?. അവയുടെ ശരീരഭാഗങ്ങൾക്കും വ്യത്യാസമില്ലേ ? നിങ്ങള്‍ ജീവികളുടെ വാലുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? തന്നിരിക്കന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുക. അണ്ണാന്റെ വാല്‍ അതിന് എങ്ങനെയാണ് ഉപകാരപ്പെടുന്നത് ? ഇതുപോലെ വാലുള്ള അഞ്ചു ജീവികളെ നിരീക്ഷിക്കുക. (മൃഗം, പക്ഷി, മത്സ്യം…. തുടങ്ങി ഏതെങ്കിലും മൂന്ന് വിഭാഗങ്ങളെങ്കിലും ഉണ്ടാകണം ) നിങ്ങളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വാലുകളുടെ പ്രത്യേകതയും Read more…

ശാസ്ത്രകൂട  പ്രവര്‍ത്തനം 1- നിഴല്‍ ചിത്രം

താഴെ പറയുന്ന വസ്തുക്കളുടെ നിഴലുകൾ ഒരു ചുമരിലോ, പ്രതലത്തിലോ പതിപ്പിക്കുക. ഓരോന്നിന്റേയും മുകളിൽ നിന്ന് , വശങ്ങളിൽ നിന്ന് എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്ന് ടോര്‍ച്ച് ഉപയോഗിച്ച് പ്രകാശം പതിപ്പിച്ച് നിഴലുകൾ ഉണ്ടാക്കുക. ഓരോ പ്രാവശ്യവും നിങ്ങള്‍ കണ്ട നിഴലുകളുടെ ചിത്രം പട്ടികയില്‍ യഥാസ്ഥാനത്ത് വരയ്ക്കുക. പട്ടിക പരിശോധിച്ച് പ്രത്യേകതകള്‍ കണ്ടെത്തൂ…. നിങ്ങളുടേതായ നിഗമനങ്ങൾ എഴുതുക.