യു.പി. – പ്രവർത്തനം – 7 – വൈകിയെത്തുന്ന ചന്ദ്രൻ

Published by eduksspadmin on

പ്രവർത്തനം – 7 – വൈകിയെത്തുന്ന ചന്ദ്രൻ

നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയിലെ ആകാശം നിരീക്ഷിക്കുക എന്നത് വളരെ രസകരമാണ്. നമുക്ക് ചന്ദ്രനുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങൾ നടത്തിയാലോ?

ഇക്കഴിഞ്ഞ ഡിസംബർ 14 ന് കറുത്തവാവായിരുന്നു. അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ സന്ധ്യക്ക് പടിഞ്ഞാറ് ചന്ദ്രനെ കണ്ടു തുടങ്ങും. കുറച്ച് നേരം കഴിയുമ്പോൾ പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. കനം കുറഞ്ഞ ചന്ദ്രക്കല ആയിട്ടായിരിക്കും ആദ്യം കാണുക. പിന്നെയുള്ള ദിവസങ്ങളിൽ രാത്രിയിൽ ആകാശത്ത് ചന്ദ്രനെ കാണുന്ന സമയം കൂടി കൂടി വരും. അതായത് ചന്ദ്രൻ താമസിച്ചേ അസ്തമിക്കൂ. ഇന്നലെ അസ്തമിച്ചതിനേക്കാൾ വൈകിയാണ് ഇന്ന് അസ്തമിക്കുക.

ഡിസംബർ 25 മുതൽ 28 വരെ നാലു ദിവസം നമുക്ക് ചന്ദ്രനെ ഒന്നു നിരീക്ഷിച്ചാലോ? 25 ന് ഉച്ചക്ക് 2.30 ആകുമ്പോൾ തന്നെ ചന്ദ്രൻ കിഴക്കുദിക്കും. സൂര്യന്റെ പ്രകാശം ഉള്ളതുകൊണ്ട് കാണാനാകില്ല എന്ന് മാത്രം. അതിനാൽ സൂര്യൻ അസ്തമിക്കുമ്പോൾ തന്നെ ചന്ദ്രൻ കിഴക്ക് ആകാശത്തിൽ മറവില്ലാതെ കാണാൻ കഴിയുന്ന ഉയരത്തിൽ എത്തിയിട്ടുണ്ടാവും. 25 ന് നിങ്ങൾ എവിടെയാണ് ചന്ദ്രനെ കാണുക എന്നൊക്കെ മനസ്സിലാക്കി വച്ചാൽ മതി. നിരീക്ഷണം 26 ന് ആരംഭിക്കാം.

അതിന് നിങ്ങൾ ചില സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. ചന്ദ്രനെ കാണാൻ കഴിയുന്ന സ്ഥലത്ത് തെക്കുവടക്കു ദിശയിൽ ഒരു ചരട് വലിച്ച് കെട്ടണം. രണ്ട് മരങ്ങൾ തമ്മിലോ വീടിന്റെ ജന്നലിൽ നിന്ന് മരത്തിലേക്കോ കെട്ടിയാൽ മതി. ചരടിന്റെ എല്ലായിടവും തറയിൽ നിന്ന് ഒരേ ഉയരത്തിലായിരിക്കണം. ചന്ദ്രനെ അങ്ങ് ദൂരെ നമ്മള്‍ കെട്ടിയ ചരടിന്റെ അടിയിലായി കാണുന്ന ഒരു സ്ഥലത്താണ് നിങ്ങള്‍ ഇരിക്കേണ്ടത്. 26 ന് ചന്ദ്രൻ ഉയർന്ന് വന്ന് ഈ ചരടിൽ തൊടുന്നതായി തോന്നുന്ന സമയം കുറിച്ച് വക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. നിങ്ങൾ എവിടെ നിന്ന് നോക്കുന്നു എന്നതനുസരിച്ച് ചന്ദ്രൻ ചരടിൽ തൊടുന്നതായി തോന്നുന്ന സമയം മാറും.  അതിനാൽ ഒരു കാർഡ് ബോർഡിന്റെ നടുക്ക് ഒരു തുളയിട്ട് അത് നിങ്ങള്‍ ഇരിക്കുന്ന സ്ഥലത്തിന് മുന്നിലായി ഒരിടത്ത് ഉറപ്പിച്ച് വക്കണം. ആ തുളയിലൂടെ നോക്കിയാൽ നിങ്ങളുടെ സ്ഥാനം മാറാതിരിക്കും. ഇനി പ്രവര്‍ത്തനം ചെയ്തോളൂ. ഇതേ പ്രവർത്തനം 27 നും 28നും ആവർത്തിക്കണം. കയറും കാർഡ് ബോർഡും മൂന്നു ദിവസത്തേക്ക് അനങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മൂന്ന് ദിവസത്തെ നിരീക്ഷണത്തിൽ നിന്നും ചന്ദ്രൻ ഓരോ ദിവസവും എത്ര വൈകിയാണ് അവിടെ എത്തുന്നത് എന്ന് കണ്ടെത്തുക. വീട്ടിലെ മുതിര്‍ന്നവരെയൊക്കെ നിരീക്ഷണത്തിന് ഒപ്പം കൂട്ടണേ.

നിരീക്ഷണത്തിന് ഉള്ള സംവിധാനങ്ങൾ കൃത്യമായി ഒരുക്കാനും സമയം കണ്ടെത്താനും ചന്ദ്രൻ ആ സ്ഥാനത്ത് എത്താൻ എത്ര വൈകുന്നു എന്നു കണ്ടുപിടിക്കാനും നിങ്ങൾക്ക് കഴിഞ്ഞോ എന്ന് നിങ്ങൾ തന്നെ വിലയിരുത്തുക.


11 Comments

Farhan · 15/12/2020 at 4:23 PM

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് കൊണ്ടാാണ് ഇത് സംഭവിക്കുന്നത്

Vidyasagarji V B · 15/12/2020 at 7:57 PM

ഈ പ്രവർത്തനത്തിൽ “തുളയിട്ട കാർഡ് ബോർഡി” ൻെറ ഉപയോഗം അവ്യക്തമാണ്.
കാർഡ് ഒരിടത്ത് ഉറപ്പിച്ചാൽ അതിലൂടെ ചന്ദ്രൻെറ
സ്ഥാനമാറ്റം കാണാൻ കഴിയുമോ? “എന്നും ഒരേ സ്ഥാനത്തിരുന്നുവേണം ചന്ദ്രനെ നിരീക്ഷിക്കാൻ”
എന്നു പറഞ്ഞാൽ പോരേ?

ameya mariya tom · 15/12/2020 at 8:09 PM

Do this work

Yadukrishna.k.k · 17/12/2020 at 12:37 PM

നല്ല പ്രവർത്തനമാണിത്

Yadukrishna.k.k · 17/12/2020 at 12:38 PM

I can do this

ARYA A.J · 19/12/2020 at 7:52 PM

This is good work

Diyag.s · 21/12/2020 at 12:29 AM

I will do this

Rinzim · 21/12/2020 at 2:21 PM

this activity is very easy

Bona .c. Boby · 22/12/2020 at 1:15 PM

Class attended

zi · 24/12/2020 at 2:15 PM

Good

Devika e k · 27/12/2020 at 7:31 PM

ചേറി പ്രവർത്തനം ചെയ്തപ്പോൾ എനിക്ക് ചന്ദ്രനെ പറ്റി ഒരുപാട് കാര്യങ്ങൾ മനസ്സിലായി ഇത് നല്ലൊരു പ്രവർത്തനമായിരുന്നു

Comments are closed.