8. അവയവങ്ങളുടെ അളവുകൾ – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 8
അവയവങ്ങളുടെ അളവുകൾ.
നമ്മുടെ കയ്യിനു എത്ര നീളമുണ്ട്? വിരലിനു എത്ര നീളമുണ്ട്? ഇവ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? കണ്ണിനു എത്ര വലിപ്പം ഉണ്ട്? എന്താണു നെഞ്ചളവും ഉയരവും തമ്മിലുള്ള അനുപാതം?
നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ അളവുകൾ രേഖപ്പെടുത്തുന്ന ഒരു പ്രൊജക്റ്റ് ചെയ്താലോ? ഇതിന് വേണ്ട സാധനങ്ങൾ സ്കെയിൽ, ടേപ്പ് എന്നിവയാണ്. ഉയരം, നെഞ്ചളവ്, തലയുടെ വ്യാസം, കണ്ണിന്റെ നീളം, മുഖത്തിന്റെ ആകെ നീളം, കയ്യിന്റെ നീളം, കൈവിരലിന്റെ നീളം, കാലിന്റെ നീളം, കാൽവിരലിന്റെ നീളം തുടങ്ങി പരസ്പര ബന്ധമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ശരീരത്തിന്റെ വിവിധ അളവുകൾ ആണ് എടുക്കേണ്ടത്.
- കണ്ടുപിടിക്കേണ്ട അനുപാതങ്ങൾ
- ഉയരവും നെഞ്ചളവും തമ്മിലുള്ള അനുപാതം
- കൈയിന്റെ നീളവും കൈവിരലിന്റെ നീളവും തമ്മിലുള്ള അനുപാതം
- കൈയിന്റെ നീളവും കാലിന്റെ നീളവും തമ്മിലുള്ള അനുപാതം.
പിന്നെ നിങ്ങൾക്ക് താല്പര്യം തോന്നുന്ന അനുപാതങ്ങളും കൂട്ടിചേർക്കാം. അളവുകളും അനുപാതങ്ങളും മറ്റ് പത്ത് പേരുടെ കൂടി കണ്ടുപിടിക്കുക. എല്ലാവരുടേയും വയസ്സും ജെൻഡറും രേഖപ്പെടുത്താൻ മറക്കരുത്. അനുപാതങ്ങളിൽ നിന്ന് എന്തെങ്കിലും അനുമാനങ്ങളിൽ എത്താൻ സാധിക്കുന്നുണ്ടോ?
അളവുകളുടെ പട്ടിക, പട്ടികയുടെ വിശകലനം, നിഗമനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ഒരു പ്രബന്ധം തയ്യാറാക്കുക.