9. ഒറിഗാമി ആൽബം – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

Published by eduksspadmin on

പ്രവർത്തനം 9

ഒറിഗാമി രൂപങ്ങൾ നിങ്ങൾ പരിചയപ്പെട്ടതാണല്ലോ? അടിസ്ഥാനപരമായ ഒരു മടക്ക് പരിചയപ്പെട്ടാൽ ഇതിൽ നിന്നും ചെറിയ ചെറിയ വ്യത്യാസങ്ങൾ വരുത്തി വിവിധ രൂപങ്ങൾ നമുക്ക് നിർമ്മിക്കാം. ചിത്രം നോക്കൂ….

അത്തരത്തിലുള്ള ഒരു അടിസ്ഥാനമടക്കാണ് (Basic folding) ചിത്രം 3 വരെയുള്ള മടക്കുകളിലൂടെ കാണിച്ചിരിക്കുന്നത്. ഈ അടിസ്ഥാന മടക്കിൽ നിന്ന് ഒരു അരയന്നത്തെ നിർമ്മിച്ചതും തുടർന്നുള്ള മടക്കിലൂടെ കാണിച്ചിരിക്കുന്നു. 

നിങ്ങൾ ചെയ്യേണ്ടത് 

  1. ഈ അടിസ്ഥാനമടക്ക് (Basic folding) ഉപയോഗപ്പെടുത്തി വിവിധ രൂപങ്ങൾ ഉണ്ടാക്കുക. 
  2. ഓരോ രൂപവും വേറെ വേറെ പേപ്പറിൽ നിർമ്മിക്കുക. ആവശ്യാനുസരണം കളർ പേപ്പറും വെള്ള പേപ്പറും ഉപയോഗിക്കാം.
  3. ചുരുങ്ങിയത് 5 രൂപങ്ങളെങ്കിലും നിർമ്മിക്കണം
  4. ചാർട്ട് പേപ്പർ ഉപയോഗിച്ച് ഒരു ആൽബം നിർമ്മിക്കുക.
  5. ഉണ്ടാക്കിയ രൂപങ്ങൾ ആൽബത്തിൽ (ഒരെണ്ണെം ഒരു ഷീറ്റിൽ മതിയാകും) ഒട്ടിക്കുക. 
  6. ആൽബം ആകർഷകമാക്കുക.