7. പ്രൊജക്റ്റ് – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 7
ഇപ്പോൾ കാലാവസ്ഥ മാറ്റം ലോകം മുഴുവൻ ചർച്ച ചെയ്യുകയാണല്ലോ. എല്ലാ വർഷവും ചൂടു കൂടുകൊണ്ടിരിക്കുന്നു എന്നും പറഞ്ഞ് കേട്ടിട്ടുണ്ടാകും. ചൂട് കൂടുക മാത്രമാണോ ചെയ്യുന്നത്. തണുപ്പ് കാലങ്ങളിൽ തണുപ്പ് കൂടുന്നുണ്ടോ?
നമുക്ക് ഒരു പ്രൊജക്റ്റ് ചെയ്ത് നോക്കാം. ഒരു തെർമോമീറ്റർ സംഘടിപ്പിച്ച് രാവിലെ 6 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും വൈകീട്ട് 8 മണിക്കും ഉള്ള ചൂട് ഒരു പട്ടികയായി രേഖപ്പെടുത്തുക. 10 മുതൽ 20 ദിവസം ഈ രേഖപ്പെടുത്തൽ തുടരണം.
ഈ ഡാറ്റ കഴിഞ്ഞ 5 വർഷത്തെ ഇതേ ദിവസങ്ങളിലെ ചൂടുമായി ഒത്ത് നോക്കണം. നിങ്ങളുടെ അടുത്തുള്ള നഗരത്തിലെ ചൂട് രേഖപ്പെടുത്തിയത് തെരഞ്ഞ് കണ്ടുപിടിക്കാൻ പറ്റും. ഈ ഡാറ്റ കിട്ടാൻ മെന്റർമാരുടെയോ അദ്ധ്യാപകരുടേയോ മാതാപിതാക്കളുടേയോ സഹായം തേടാം.
ഈ താരതമ്യപഠനത്തിലൂടെ നിങ്ങൾ എന്ത് നിഗമനത്തിൽ എത്തി. തണുപ്പ് കൂടുന്നുണ്ടോ കുറയുന്നുണ്ടോ? ഒരു ഗ്രാഫിന്റെ സഹായത്തോടെ ഈ നിഗമനങ്ങൾ രേഖപ്പെടുത്തുക.
എല്ലാം ചേർത്ത് ഒരു പ്രൊജക്ട് റിപ്പോർട്ടായി എഴുതി തയ്യാറാക്കൂ. ആമുഖം, നിരീക്ഷണം, നിരീക്ഷണ ഫലം , വിശകലനം നിഗമനം എന്നിവ റിപ്പോർട്ടിൽ ഉണ്ടാകണം.