3. ഹ്രസ്വചിത്രം – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

Published by eduksspadmin on

പ്രവർത്തനം 3

Father – 1 minute Emotional Award Winning Iranian Short Animation Film Animated फादर शॉर्ट फिल्म

Meals Ready – Short Film – Nithuna Dinesh

ചില ഹ്രസ്വചിത്രങ്ങളുടെ ലിങ്ക് മുകളിൽ നൽകിയിരിക്കുന്നു. ഒന്ന് കണ്ട് നോക്കൂ. സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ എത്ര സമഗ്രമായും മനോഹരമായും അവതരിപ്പിച്ചിരിക്കുന്നു. ഒരു കഥയുടെ പശ്ചാത്തലത്തിൽ ഒരു വിഷയത്തെ സൂക്ഷ്മമായും ഭാവനാത്മകമായും സർഗ്ഗാത്മകമായും അവതരിപ്പിക്കുകയാണ് ഹ്രസ്വചിത്രങ്ങൾ ചെയ്യുന്നത്. നമുക്ക് ഒരു ഹ്രസ്വചിത്രം ഉണ്ടാക്കിയാലോ?

ആദ്യ വെല്ലുവിളി വിഷയം തെരഞ്ഞെടുക്കുക എന്നതാണ്. സമൂഹത്തോട് പറഞ്ഞേ തീരൂ എന്ന് നിങ്ങൾക്ക് തോന്നുന്ന ഒരു വിഷയം തെരഞ്ഞെടുക്കാം.  അത് ഒരു വ്യക്തി, സ്ഥാപനം,  സംഭവം, സാമൂഹ്യ വിമർശനം, ആഘോഷം, ആചാരം അങ്ങനെ എന്തുമാവാം. വിഷയം തെരഞ്ഞെടുത്തു കഴിഞ്ഞാൽ ആ വിഷയത്തെക്കുറിച്ച് വിശദമായി പഠിക്കണം. പുസ്തകവായന, അഭിമുഖങ്ങൾ തുടങ്ങിയവ ഒക്കെ പ്രയോജനപ്പെടുത്താം. പഠനത്തിലൂടെ ലഭിച്ച കാര്യങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ കുറിപ്പ് തയ്യാറാക്കണം. ഇനി ഈ വിഷയത്തിൽ പ്രധാന ഊന്നൽ മേഖല തീരുമാനിക്കാം. അതിനനുയോജ്യമായ കഥ, തിരക്കഥ എന്നിവ തയ്യാറാക്കി ചിത്രീകരണം പൂർത്തിയാക്കണം. ഈ പ്രവർത്തനത്തിനിടയിൽ നിങ്ങൾ കടന്നു പോയ ഓരോ ഘട്ടങ്ങളേയും കുറിച്ച് വിശദമായ ഒരു കുറിപ്പും കൂടി തയ്യാറാക്കണേ.