2. കഥകളുടെ ഒരു കൊച്ചുസമാഹാരം – യു.പി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ

Published by eduksspadmin on

പ്രവർത്തനം 2

ക്രിക്കറ്റ് ബാറ്റുമായ് കംഗാരു

പന്തുമായ് കൂടൊരു മാൻകുട്ടി

ചെസ്സിൽ കുടുങ്ങി തല കാഞ്ഞ്

ചിന്തിച്ചിരിക്കും കഴുതക്ക്

തുള്ളി ഇളനീർ കൊടുക്കാനായ്

വന്നു നിൽക്കുന്നു കുറുക്കത്തി

ഫുട്ബോളുമായൊരു മാൻകൂട്ടം

ഗോൾവല കാക്കാൻ പുലിക്കുട്ടി

കീരിയും പാമ്പുമൊരു ദിക്കിൽ

നൂലിട്ട് പട്ടം പറത്തുന്നു

പൂച്ച എലിക്കുഞ്ഞിൻ ചുണ്ടത്ത്

തേനും വയമ്പും പുരട്ടുന്നു

കുരീപ്പുഴ ശ്രീകുമാറിന്റെ “പെണങ്ങുണ്ണി” എന്ന കവിത നിങ്ങൾ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് വായിക്കണേ. പെണങ്ങുണ്ണിയിലെ ഏതാനും വരികൾ ആണ് മുകളിൽ. നമുക്ക് പരിചയമുള്ള കഥകളിൽ മൃഗങ്ങളെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണോ? ‘പെണങ്ങുണ്ണി’ മുന്നോട്ട് വെക്കുന്ന ആശയം ഉൾക്കൊണ്ട് നിങ്ങൾ വായിച്ചിട്ടുള്ള അഞ്ച് മൃഗകഥകൾ മാറ്റിയെഴുതൂ. ഒരു നല്ല ആമുഖക്കുറിപ്പോടുകൂടി  നിങ്ങളുടെ കഥകളുടെ ഒരു കൊച്ചുസമാഹാരം തയ്യാറാക്കൂ. സമാഹാരത്തിനു പേരുവേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..

കവിത ചുവടെ കേൾക്കാം…