യു.പി. – പ്രവർത്തനം 5 – ഒന്നൂല്ല്യാത്ത കഥ
2020 ഡിസംബർ ഒന്നാം ലക്കം യുറീക്കയിലെ ഒന്നൂല്ലാത്ത കഥ വായിച്ചുവോ? ഒന്നൂല്ല്യാത്ത കഥ പറഞ്ഞു തുടങ്ങുന്നത് നോക്കൂ. ഒരിടത്ത് ഒരു മലയുണ്ടായിരുന്നില്ല. അതോണ്ടെന്നെ കാടുണ്ടായിരുന്നില്ല. പുഴയുണ്ടായിരുന്നില്ല. തോടുണ്ടായിരുന്നില്ല. കുളമുണ്ടായിരുന്നില്ല. കിണറുണ്ടായിരുന്നില്ല. അതോണ്ടെന്നെ വയലുണ്ടായിരുന്നില്ല. അതോണ്ടെന്നെ അരിയുണ്ടായിരുന്നില്ല. തുണിയുണ്ടായിരുന്നില്ല.
എന്നിട്ടോ? മലയില്ലാത്തോണ്ട്,പുഴയില്ലാത്തോണ്ട്, കടലുണ്ടായിരുന്നില്ല. മേഘണ്ടായിരുന്നില്ല. മഴയുണ്ടായിരുന്നില്ല. പിന്നെ എന്തൊക്കെ ഉണ്ടായിരുന്നില്ല. കഥ മുഴുവനായി വായിച്ച് നോക്കൂ.
അതെന്താ അങ്ങനെ? മലയില്ലാത്തോണ്ട് ഒന്നുണ്ടായിരുന്നില്ലാത്രെ? അപ്പോ മല അത്ര പ്രധാനാ? ചെടീം പൂവും കായേം തുമ്പീം പൂമ്പാറ്റേം പക്ഷികളും ഒന്നൂല്ലാത്ത ഒരു ലോകം ആലോചിക്കാൻ വയ്യ അല്ലേ. കഥയാവുമ്പോൾ അല്പം അതിശയോക്തിയൊക്കെ ഉണ്ടാവും എന്നാലും ‘ ഇവയൊക്കെ തമ്മില് എന്തൊക്കെയോ ബന്ധം ഉണ്ട്. അപ്പോ പിന്നെ എന്തിനാ ഇങ്ങനെ മലേം കുന്നും ഒക്കെ ഇടിച്ച് നിരത്തുന്നത്? പുഴയൊക്കെ മലിനമാക്കി നശിപ്പിക്കുന്നത്? എന്താ കൂട്ടുകാരുടെ അഭിപ്രായം? ഒന്നൂല്ലാത്ത കഥ നന്നായി വായിച്ച് ആ ഒന്നൂല്ലാത്ത കാലം വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം എന്ന് നമ്മുടെ മുതിർന്നവരോട് ഒന്ന് പറഞ്ഞാലോ? എങ്ങനെ പറഞ്ഞാലാ അവർക്ക് മനസ്സിലാവാ? എങ്ങനെ നന്നായി പറയാം എന്ന് ഒന്നാലോചിക്കൂ.
എന്നിട്ട് നിങ്ങൾക്കിഷ്ടമുള്ള വ്യവഹാര രൂപത്തിൽ കഥയായോ കവിതയായോ കത്തായോ മുദ്രാഗീതങ്ങളായോ ചിത്രമായോ കാർട്ടൂണായോ, മൊബെലിൽ തയ്യാറാക്കിയ ഒരു വീഡിയോ പ്രഭാഷണമായോ, ഹ്രസ്വചിത്രമായോ നിങ്ങൾക്ക് തയ്യാറാക്കാം. ചെയ്താലോ?
16 Comments
Vanipriya · 26/01/2021 at 11:20 AM
ഇത് വളരെ നല്ല ഒരു പ്രവർത്തനമാണ്👌👍🙏🙏
K.Athulya · 30/01/2021 at 9:13 PM
Yes same too
Anna Vaidehi · 28/01/2021 at 3:23 PM
വളരെ നല്ല പ്രവർത്തനം
DILNA RADHAKRISHNAN · 28/01/2021 at 8:21 PM
വളരെ നല്ല പ്രവർത്തനം
ഞാൻ ഉറപ്പായും െയ്യും
Aiswarya · 29/01/2021 at 10:28 PM
I do it
Athulya.k · 30/01/2021 at 9:09 PM
Ithu ethilanu cheyyedathu
A4/noto book
K.Athulya · 30/01/2021 at 9:12 PM
Ithu nalloru pravarthanamanu🙏🙏👏
Niveditha · 31/01/2021 at 3:49 PM
Super
GOPIKA AG · 31/01/2021 at 10:12 PM
ഒന്നൂല്ല്യാത്ത കഥ…. കൊള്ളാം ഒത്തിരി ചെയ്യാനുണ്ട് ഇതിൽ
Gouri Nandana S. · 02/02/2021 at 10:30 AM
വളരെ നല്ല പ്രവർത്തനം
Ayisha · 02/02/2021 at 6:05 PM
Njan cartoonaan ezhuthiyath very nice 👏👏👏👏❤️❤️♥️♥️🌹🌹👍👍👩🏫👩🏫
Gouri Nandana S. · 03/02/2021 at 2:01 PM
ഇത് വളരെ നല്ല പ്രവർത്തനം ആണ്
Durgaraj. R, BVUPS Anchal. · 04/02/2021 at 8:03 PM
വളരെ നല്ല പ്രവർത്തനം. പ്രകൃതിയെ നശിപ്പിക്കുന്നവർക്ക് ഒരു മുന്നറിയിപ്പാണ് ഇത്.
Devika shaji · 05/02/2021 at 3:12 PM
ഇത് വളരെ രസകരം ആയിരുന്നു.നന്നായി ചിന്തിപ്പിച്ചു.
പ്രഗീർത്. എം.വി · 06/02/2021 at 3:42 PM
ഞാൻ കഥാരൂപത്തിലാണ് എഴുതിയത്. ഒന്നൂല്ല്യാത്ത കഥ ഇഷ്ടപ്പെട്ടു.വ്യത്യസ്തമായ കഥ..
Aliya nazrin · 07/02/2021 at 3:49 PM
I do it 👍 Good activity
Comments are closed.