യു.പി. പ്രവർത്തനം 4 – ശിശുദിനം

Published by eduksspadmin on


ശിശുദിനം എന്നാണ് എന്ന് അറിയാത്തവരായി ആരുമില്ലല്ലോ? ചാച്ചാജിയുടെ ജന്മദിനം അല്ലേ? അത് ഇന്ത്യയിലെ കാര്യം.

എന്നാൽ ലോക ശിശുദിനമോ? ഇതിനെ കുറിച്ച്  2020 നവംബർ 1 ൻ്റെ യുറീക്കയിൽ മുഖക്കുറി എന്ന ഭാഗത്ത് യുറീക്കമാമൻ വിശദീകരിക്കുന്നുണ്ട്. എല്ലാവരും അത് ഒരിക്കൽ കൂടി വായിച്ചു നോക്കൂ.. 1990കൾക്ക് ശേഷം കുട്ടികളുടെ അവസ്ഥയിൽ നേരിയ പുരോഗതി വന്നതായും സൂചിപ്പിച്ചിട്ടുണ്ട്. ആ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്:

“സർവോപരി കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്താൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാമെന്ന് ഈ ശിശുദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം…. “.

നമ്മുടെ നാട്ടില്‍ കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടില്ലേ? നിങ്ങളുടെ അഭിപ്രായത്തിൽ എന്തൊക്കെ അവകാശങ്ങളാണ് ഒരു കുട്ടിക്ക് വേണ്ടത്? കുട്ടികൾക്ക് വേണ്ട അവകാശങ്ങളുടെ ഒരു ലിസ്റ്റ് എഴുതി നോക്കൂ. ചുരുങ്ങിയത് 10 അവകാശങ്ങൾ എങ്കിലും ലിസ്റ്റ് ചെയ്യൂ. അതിൽ പ്രധാനം എന്ന് നിങ്ങൾക്ക് തോന്നുന്ന ഒന്നോ രണ്ടോ അവകാശത്തെ കുറിച്ച് ഒരു പോസ്റ്റർ തയ്യാറാക്കുക. അനുയോജ്യമായ ചിത്രങ്ങൾ പോസ്റ്ററിൽ ഉൾപ്പെടുത്താം. വാചകങ്ങളുടെ വ്യക്തതയും മൂർച്ചയും, പോസ്റ്ററ്റിലെ ക്രമീകരണം, അതിൻ്റെ ഭംഗി ഇവയൊക്കെ ശ്രദ്ധിക്കണേ.

 

അവകാശങ്ങളുടെ ലിസ്റ്റും പോസ്റ്ററും സൂക്ഷിച്ച് വെക്കണേ


8 Comments

Alshifa · 28/01/2021 at 8:13 AM

njan ee prevarthanam cheythu. Valare nalla prevarthanam. Very esay. Enikk nallath പോലെ ee prevarthanam cheyyan kazinju

Rhithwik. S. N · 28/01/2021 at 6:28 PM

പോസ്റ്റർ ഉണ്ടാക്കുമ്പോൾ കമ്പ്യൂട്ടറിൽ പോസ്റ്റർ ഉണ്ടാക്കാമോ

    eduksspadmin · 01/02/2021 at 3:44 PM

    ഉണ്ടാക്കാം

Rhithwik. S. N · 28/01/2021 at 6:30 PM

കമ്പ്യൂറ്ററിൽ പോസ്റ്റർ ഉണ്ടാക്കാമോ

Alshifa · 29/01/2021 at 11:03 AM

Ee prevarthanam enikk valare nnannyi cheyyan kazinju. Nalla prevarthanam.👌👌

Anugrahaunnikrishnan · 03/02/2021 at 10:36 PM

Pravarthanam eshtapatu

Durgaraj. R, BVUPS Anchal. · 04/02/2021 at 7:48 PM

വളരെ നല്ല പ്രവർത്തനം ആയിരുന്നു. കുട്ടികളുടെ അവകാശങ്ങൾ എന്താണ് എന്ന് ഈ പ്രവർത്തനത്തിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞു. ഞാൻ പോസ്റ്റർ തയ്യാറാക്കിയിട്ടുണ്ട്.

പ്രഗീർത് എം.വി · 06/02/2021 at 3:36 PM

പോസ്റ്റർ തയ്യാറാക്കി.പ്രവർത്തനം ഇഷ്ടമായി

Comments are closed.