ഹൈസ്കൂൾ പ്രവർത്തനം 3 – നിറം കൊടുക്കാം

Published by eduksspadmin on


വർഗ്ഗീകരണം ശാസ്ത്രീയ ഗവേഷണത്തിന്റെ ഒരു പ്രധാന രീതിയാണ്. ഒരോ തരം വർഗ്ഗീകരണത്തിനും ഒരോ യുക്തി കാണും. ഇത് ഗവേഷകയുടെ ചിന്തയ്ക്കനുസരിച്ച് രൂപപ്പെടുന്നതായിരിക്കും. എന്തിനേയും നമ്മുടെ യുക്തിക്കനുസരിച്ച് വർഗ്ഗീകരിക്കാം. ആവർത്തന പട്ടിക നോക്കൂ. അതിൽ പല പല നിറങ്ങളിൽ ആണല്ലോ മൂലകങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരേ സ്വഭാവമുള്ള മൂലകങ്ങൾക്ക് ഒരു നിറം എന്നതാണു പൊതുവേ നിറങ്ങൾ കൊടുക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡം. അപ്പോൾ ഒരേ ഗ്രൂപ്പിലുള്ള മൂലകങ്ങൾക്ക് ഒരേ നിറം വരും. ലോഹങ്ങൾക്ക് ഒരു നിറം, അലോഹങ്ങൾക്ക് വേറൊന്ന്, ഇടയിൽ വരുന്നവയ്ക്ക് മറ്റൊന്ന്. ഇനി അങ്ങനെയല്ലാതെയും ആവർത്തനപട്ടികയിലെ മൂലകങ്ങൾക്ക് നിറങ്ങൾ നൽകാറുണ്ട്. ഉദാഹരണത്തിനു ഇലക്ട്രോ നെഗറ്റിവിറ്റിയുടെ കൂടുതൽ കുറവനുസരിച്ച് നിറങ്ങൾ കൊടുക്കാം, മൂലകങ്ങളുടെ യഥാർത്ഥ നിറം അനുസരിച്ച് നിറം കൊടുക്കാം. വേറൊരാൾക്ക് വിക്കിപീഡിയയിലെ മൂലക ലേഖനങ്ങളുടെ ഗുണനിലവാരം അളക്കാനായും ആവർത്തനപട്ടികയില്‍

ഒരു കളർ കോഡിങ്ങ് ഉണ്ടാക്കാം.

ഇതുപോലെ നിങ്ങൾ ആവർത്തനപട്ടികയെ പല രീതിയില്‍ വർഗ്ഗീകരിച്ച് പുതിയ കളർ കോഡുകള്‍ നല്‍കി നോക്കൂ. എന്തെങ്കിലുമൊരു സ്വഭാവത്തെയോ ഗുണത്തേയോ അടിസ്ഥാനമാക്കി ആവർത്തനപട്ടികയിലെ മൂലകങ്ങൾക്ക് നിറം കൊടുക്കാം. എന്തിന്റെയെല്ലാം അടിസ്ഥാനത്തിലാണു നിങ്ങൾക്ക് മൂലകങ്ങളെ തരം തിരിക്കാനായത്? അതനുസരിച്ച് എത്ര തരം

കളർകോഡിങ്ങുകൾ കൊടുക്കാനായി?

മൂലകങ്ങളെ തരംതിരിച്ചതിന്റെ അടിസ്ഥാനം സൂചിപ്പിക്കുന്ന കുറിപ്പ് പുതിയതായി കളര്‍കോഡ് നല്‍കിയ ആവര്‍ത്തനപട്ടികകളുടെ ഫോട്ടോകള്‍ എന്നിവ എടുത്ത് വക്കണേ.

 


3 Comments

sreyadeepthi · 31/01/2021 at 9:28 PM

The best project 👍

Ann Liya Varghese · 05/02/2021 at 5:15 PM

EE activity -Lude Eniku periodic table ne kurichu kooduthal padikyaanum manassilaakkaanum kazhinju…
Thanks
Vinjaanolsavam….

    Ann Liya Varghese · 05/02/2021 at 5:17 PM

    Ente Ee comment Lude aarkenkilum Ee Pravarthanam cheyyaanayaal santhosham….

Comments are closed.