8. സെമിനാർ പ്രബന്ധം തയ്യാറാക്കുക- എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 8
മലയാളം ന്യൂസ് ചാനലുകളിൽ പ്രൈം ടൈം ചർച്ചകൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അതത് ദിവസത്തെ അല്ലെങ്കിൽ അതത് സമയത്തെ പ്രാധാന്യമുള്ള ഒരു വാർത്തയെ ആഴത്തിൽ വിശകലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു അവതാരക/കൻ നയിക്കുന്ന വിദഗ്ദരുടെ പാനൽ ചർച്ചയാണു ഇതിൽ നടക്കുന്നത്. മലയാളത്തിലെ എല്ലാ വാർത്താ ചാനലുകൾക്കും പല പേരുകളിൽ രാത്രി എട്ട് മണിക്ക് ഇത്തരം ഒരു പരിപാടി ഉണ്ട്. തുടർച്ചയായ പതിനഞ്ച് ദിവസം തിരഞ്ഞെടുത്ത മൂന്നോ നാലോ ചാനലുകളിൽ ഈ പരിപാടി നിരീക്ഷിക്കൂ. ഇതിനായി ആ സമയത്ത് ടെലിവിഷൻ കാണണം എന്നില്ല, പരിപാടിയുടെ വീഡിയോ യുട്യൂബിൽ ലഭ്യമായിരിക്കും. ചർച്ചക്ക് തിരഞ്ഞെടുക്കുന്ന വിഷയമാണു നമ്മൾ വിശകലനം ചെയ്യേണ്ടത്, അതിനാൽ തന്നെ ചർച്ച മുഴുവൻ കാണണം എന്ന് നിർബന്ധവുമില്ല. തിരഞ്ഞെടുത്ത പതിനഞ്ച് ദിവസത്തെ ചർച്ചകളുടെ ഒരു വർഗീകരണം നടത്താൻ ശ്രമിക്കൂ. വർഗീകരണം എങ്ങനെ വേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് ‘കേരളത്തിലെ മുഖ്യധാരാ ടെലിവിഷൻ ചാനലുകൾ ചർച്ച ചെയ്യുന്നതെന്ത്’ എന്ന വിഷയത്തിൽ ഒരു സെമിനാർ പ്രബന്ധം തയ്യാറാക്കുക. അവതരണത്തിനു സഹായിക്കുന്ന സ്ലൈഡുകളും തയ്യാറാക്കണേ.