7. ചെറുജീവി – നിരീക്ഷണം – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

Published by eduksspadmin on

പ്രവർത്തനം 7

ചെറുജീവി – നിരീക്ഷണം  

മുന്നൊരുക്കം : 

ഹാൻഡ് ലെൻസ് കരുതുന്നത് നല്ലതാണ്.

പ്രവർത്തനം : 

  1. മരങ്ങൾ വൈവിധ്യമാർന്ന ജീവികൾക്ക് വസിക്കാനുള്ള ഇടമൊരുക്കുന്നുണ്ട്. മരത്തിന്റെ തായ്‌ത്തടിയിൽ തന്നെ അനേകം ചെറുജീവികളെ കണ്ടെത്താനാകും. നിങ്ങളുടെ പരിസരത്തുള്ള ഏതെങ്കിലും മരം തെരഞ്ഞെടുക്കുക. അവയിൽ വസിക്കുന്ന ഏതെങ്കിലും ഒരു ചെറു ജീവിയെ നിരീക്ഷണ വിധേയമാക്കുക.
  2. അതിന്റെ പ്രത്യേകതകൾ, ആഹാരസമ്പാദനം, ഇരപിടിയൻമാരിൽ നിന്നും രക്ഷനേടൽ തുടങ്ങിയവ  നിരീക്ഷിക്കുക

കണ്ടെത്തേണ്ടത്:

  1. നിരീക്ഷിക്കപ്പെടുന്ന ജീവിക്ക് മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി മരം അനുയോജ്യമായ ഇടമായി എങ്ങനെയാണ് മാറുന്നത്?
  2. ആഹാരസമ്പാദന രീതി എങ്ങനെയാണ്? അതിന് യോജിച്ച എന്തു സംവിധാനമാണ് മരത്തിലുള്ളത്?
  3. ഇരപിടിയൻമാരിൽ നിന്നും രക്ഷനേടാനുള്ള മരത്തിലെ ഇടങ്ങൾ എന്തൊക്കെ?

മേൽ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെ തെളിവുകളാണ് നിരീക്ഷണത്തിലൂടെ കണ്ടെത്താൻ കഴിഞ്ഞത്?

നിരീക്ഷണ ഫലങ്ങൾ പട്ടികയായി രേഖപ്പെടുത്തുക. നിങ്ങളുടെ നിരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ    “ജീവികളുടെ  നിലനില്പിൽ മരങ്ങളുടെ പങ്ക് ” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ അവതരിപ്പിക്കാനുള്ള ഒരു പ്രബന്ധം തയ്യാറാക്കുക.