2. ഫീച്ചർ തയ്യാറാക്കാം – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 2
ഡോ. രാമൻ കുട്ടി എഴുതിയ രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പുസ്തകം വായിക്കൂ. രോഗവ്യാപനശാസ്ത്രത്തിന്റെ ചരിത്രവും ഡാറ്റയുടെ ശേഖരണം, കൃത്യമായ രേഖപ്പെടുത്തൽ, ഡാറ്റയുടെ വിശകലനം ഇവയുടെ പ്രാധാന്യവും ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള വിവരശേഖരണം, അവയുടെ വിലയിരുത്തൽ, അവ സംബന്ധിച്ചുള്ള ചർച്ചകൾ ഇവ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ. ഈ പശ്ചാത്തലത്തിൽ പകർച്ച വ്യാധികളെ നേരിടുന്നതിൽ ഡാറ്റക്കുള്ള പങ്ക് വിശദമാക്കുന്ന ഒരു ഫീച്ചർ തയ്യാറാക്കുക.
പുസ്തകത്തിനു ആധാരമായ ലേഖനങ്ങളുടെ ലിങ്ക് ലൂക്കയിൽ വായിക്കാം. എപ്പിഡെമിക്ക്, പാൻഡെമിക്ക്, എൻഡെമിക്ക് ( ഇതിന്റെ എട്ട് ഭാഗങ്ങൾ ഉണ്ട്)
പുസ്തകത്തെ സംബന്ധിച്ച് ഡോ. രാമൻ കുട്ടിയുമായി റേഡിയോ ലൂക്ക നടത്തിയ പോഡ്കാസ്റ്റ് ഇവിടെ കേൾക്കാം. പുസ്തകം വാങ്ങാനുള്ള ലിങ്കും ഇതേ പേജിൽ ലഭ്യമാണ്. എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം | ഡോ.വി.രാമൻകുട്ടി RADIO LUCA – LUCA