9. 3D ഒറിഗാമി രൂപങ്ങൾ – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 9

Published by eduksspadmin on

പ്രവർത്തനം 9

കൂട്ടുകാരേ,

ഒന്നാം ഘട്ടത്തിൽ നിർമ്മാണ കൂടയിൽ നിന്ന് ഒറിഗാമി നിങ്ങൾ പരിചയപ്പെട്ടല്ലോ? പേപ്പർ ഉപയോഗിച്ച് നിർമ്മിക്കാവുന്ന ഒറിഗാമി രൂപങ്ങൾ നിരവധിയാണ്. കൂടുതൽ രൂപങ്ങൾ ഉണ്ടാക്കി പരിചയപ്പെടണേ. ഇനി നമുക്ക് 3D ഒറിഗാമി രൂപങ്ങൾ നിർമ്മിച്ചു നോക്കിയാലോ? ഒരേ പോലെ നിർമ്മിക്കുന്ന കുറെ കഷണങ്ങൾ ഭാവനയ്ക്കനുസരിച്ച് കോർത്തുകോർത്ത് വിവിധ രൂപങ്ങൾ ഉണ്ടാക്കുന്നതാണ് നമ്മുടെ പ്രവർത്തനം.

ഇതിനായി വേണ്ടത് ഒരേ വലിപ്പമുള്ള ചതുരാകൃതിയിലുള്ള ചെറിയപേപ്പർ കഷ്ണങ്ങളാണ്.( ഒരു A4 പേപ്പർ മടക്കി മടക്കി 16 ഭാഗമാക്കി മുറിച്ചാൽ മതി. ഈ വലിപ്പത്തിൽ ആവശ്യത്തിന് പേപ്പർ കഷ്ണങ്ങൾ തയ്യാറാക്കണേ…)

നിർമ്മിക്കുന്ന വസ്തുവിന് അനുയോജ്യമായ നിറത്തിലുള്ള പേപ്പർ ഉപയോഗിക്കാം.

നിങ്ങൾ ചെയ്യേണ്ടത്,

  1. ഒരു ചതുരാകൃതിയിലുള്ള പേപ്പർ കഷണം കൊണ്ട് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഉള്ളതുപോലെ ഒരു ഭാഗം നിർമ്മിക്കുക.

  1. നിങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രൂപത്തിനു ആവശ്യമായ അത്രയും എണ്ണം നിർമ്മിക്കണം
  2. ഇങ്ങനെ തയ്യാറാക്കിയ ഓരോ കഷണവും പരസ്പരം കോർത്തുകോർത്ത് നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ഏത് രൂപവും നിർമ്മിക്കാം (ചുരുങ്ങിയത് 3 രൂപമെങ്കിലും നിർമ്മിക്കണേ…)

ചില രൂപങ്ങൾ മാതൃകയായി നൽകിയത് പരിചയപ്പെട്ടോളൂ…. ഇതു തന്നെ വേണമെന്നില്ല, നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ലളിതമായ മറ്റ് രൂപങ്ങൾ നിർമ്മിക്കാം.

ഉണ്ടാക്കിയ രൂപങ്ങൾ വിലയിരുത്തലിനു കൊണ്ടുവരണം. നിർമാണപ്രക്രിയ ചിത്രീകരിച്ച ഫോട്ടോ/വീഡിയോ കൂടെ കരുതണേ.