7. ചെറുജീവി – നിരീക്ഷണം – എച്ച് എസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ
പ്രവർത്തനം 7
ചെറുജീവി – നിരീക്ഷണം
മുന്നൊരുക്കം :
ഹാൻഡ് ലെൻസ് കരുതുന്നത് നല്ലതാണ്.
പ്രവർത്തനം :
- മരങ്ങൾ വൈവിധ്യമാർന്ന ജീവികൾക്ക് വസിക്കാനുള്ള ഇടമൊരുക്കുന്നുണ്ട്. മരത്തിന്റെ തായ്ത്തടിയിൽ തന്നെ അനേകം ചെറുജീവികളെ കണ്ടെത്താനാകും. നിങ്ങളുടെ പരിസരത്തുള്ള ഏതെങ്കിലും മരം തെരഞ്ഞെടുക്കുക. അവയിൽ വസിക്കുന്ന ഏതെങ്കിലും ഒരു ചെറു ജീവിയെ നിരീക്ഷണ വിധേയമാക്കുക.
- അതിന്റെ പ്രത്യേകതകൾ, ആഹാരസമ്പാദനം, ഇരപിടിയൻമാരിൽ നിന്നും രക്ഷനേടൽ തുടങ്ങിയവ നിരീക്ഷിക്കുക
കണ്ടെത്തേണ്ടത്:
- നിരീക്ഷിക്കപ്പെടുന്ന ജീവിക്ക് മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി മരം അനുയോജ്യമായ ഇടമായി എങ്ങനെയാണ് മാറുന്നത്?
- ആഹാരസമ്പാദന രീതി എങ്ങനെയാണ്? അതിന് യോജിച്ച എന്തു സംവിധാനമാണ് മരത്തിലുള്ളത്?
- ഇരപിടിയൻമാരിൽ നിന്നും രക്ഷനേടാനുള്ള മരത്തിലെ ഇടങ്ങൾ എന്തൊക്കെ?
മേൽ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെ തെളിവുകളാണ് നിരീക്ഷണത്തിലൂടെ കണ്ടെത്താൻ കഴിഞ്ഞത്?
നിരീക്ഷണ ഫലങ്ങൾ പട്ടികയായി രേഖപ്പെടുത്തുക. നിങ്ങളുടെ നിരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ “ജീവികളുടെ നിലനില്പിൽ മരങ്ങളുടെ പങ്ക് ” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ അവതരിപ്പിക്കാനുള്ള ഒരു പ്രബന്ധം തയ്യാറാക്കുക.