എൽ.പി. പ്രവര്‍ത്തനം 1 – വീട്ടിൽ പോണം
2020 നവംബർ രണ്ടാം ലക്കം യുറീക്കയിലെ വീട്ടിൽ പോണം എന്ന കഥ വായിച്ചുവോ.
പരൽ മീനിന്റെയും കൂട്ടുകാരിയുടേയും കഥ. പരൽ മീനും അവളും വലിയ കൂട്ടായിരുന്നു. അവരൊരു പാട് കാര്യങ്ങൾ പങ്കുവെക്കും. അതിനിടയിലാണ് ഒരു ദിവസം അവൾ കൂട്ടുകാരിയെ വീട്ടിലേക്ക് കൂട്ടിയത്. ഒരു കുപ്പിയിലിട്ട് അവൾ കൂടെ കൂട്ടി. പരൽ മീൻ എല്ലാരേം കണ്ടു. അവര്‍ രാത്രി ഉറങ്ങാൻ കിടന്നു. പതിവില്ലാത്ത ഒരു ശബ്ദം കേട്ട് വീടുണർന്നത്രെ. എല്ലാ ലൈറ്റും തെളിഞ്ഞു. എല്ലാരും എവിടുന്നാ ശബ്ദം എന്ന് തെരഞ്ഞു. അതിനിടയിൽ അവൾ ഓടി മീനിനടുത്തെത്തി. മീൻ കരഞ്ഞുകൊണ്ട്പറഞ്ഞു. എനിക്ക് വീട്ടിൽ പോണം. ഇത്രയും ആണ് കഥ. അതിന് ശേഷം എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക? അവൾ എന്തു ചെയ്തിട്ടുണ്ടാവും? മീനിനെ അതിന്റെ വീട്ടിൽ വിട്ടിട്ടുണ്ടാവുമോ? എങ്കിൽ അതിനിടയിൽ അവർ എന്തൊക്കെ സംസാരിച്ചിട്ടുണ്ടാവും? അവളുടെ സ്ഥാനത്ത് നിങ്ങളാണെന്ന് സങ്കല്പിച്ച് കഥയുടെ ബാക്കി എഴുതൂ.
എഴുതിയ കഥ സൂക്ഷിച്ച് വയ്ക്കണേ.
4 Comments
അനുരുദ്ധ് · 26/01/2021 at 7:54 PM
വീടാണ് ലോകം എനിക്ക് എന്റെ വീട്ടിൽ പോകണം അമ്മയെയും അച്ഛനെയും കാണണം എന്റെ കുഞ്ഞിനെയും കാണണം. അനുരുദ്ധ് എന്നെ വീട്ടിൽ കൊണ്ടു വിടുമോ. പരൽമീൻ ചോദിച്ചു ച്ചു പരൽമീൻ കരയുകയാണ് ഈ ഈ ഈ എനിക്ക് പേടിയാകുന്നു ഇവിടെ ആകെ ഇരുട്ടാണ് എന്റെ വീട്ടിൽ ആയിരുന്നെങ്കിൽ എങ്കിൽ അമ്മ എന്നെ ചേർത്തു പിടിച്ചേനെ. കുഞ്ഞിനു ഞാനും ഉറങ്ങുന്ന നേരമാണിത്. നീ എന്നെ എന്റെ വീട്ടിൽ കൊണ്ടു വിടുമോ എനിക്ക് എൻെറ കൂട്ടുകാരെല്ലാം കാണാമായിരുന്നു. പരൽമീൻ കരയാൻ തുടങ്ങി. അനുരുദ്ധ് പരൽ മീനെ വിളിക്കുന്ന പേര് വിളിച്ചു സുന്ദര കുട്ടാ ഞാൻ നിനക്ക് ഭക്ഷണം തരാം കേട്ടോ. ഞാനിപ്പോൾ വരാം അവൻ ഓടിച്ചെന്ന് ഇന്ന് ചോറും ചോറും കറിയും കൊണ്ടുവന്നു. അയ്യോ മോനെ അതൊന്നും കൊടുക്കരുത് അമ്മ പറഞ്ഞു . മോൻ അതിനെ കുളത്തിൽ തന്നെ കൊണ്ടു വിടൂ. അനുരുദ്ധും അച്ഛനും കൂടി കുളക്കടവിലേക്ക് നടന്നു. അവർ പരല്മീന് വെള്ളത്തിലേക്ക് വിട്ടു. അച്ഛൻ പറഞ്ഞു മോനേ സുന്ദര കുട്ടന് സന്തോഷമായിരിക്കും അവന്റെ അച്ഛനെയും അമ്മയെയും കാണാമല്ലോ കുഞ്ഞിനെയും അവന്റെ കൂട്ടുകാരെയും കാണാം. അനുരുദ്ധിന് സന്തോഷമായി. അവൻ വീട്ടിൽ പോയി സുഖമായി ഉറങ്ങി.
ANJANA Sajeevkumar · 29/01/2021 at 9:06 PM
Very good activity
Ayisha · 02/02/2021 at 4:18 PM
It is an interesting Activity
Ayisha · 03/02/2021 at 12:30 PM
So cute child and fish ❤️❤️
Comments are closed.