ഹയർസെക്കണ്ടറി പ്രവർത്തനം 2 – വിമര്‍ശിക്കൂ വിലയിരുത്തൂ
കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയും അവ തടയാനുള്ള മാർഗങ്ങളെ പറ്റിയും പല ലേഖനങ്ങളും നമ്മൾ ശാസ്ത്രകേരളത്തിലും ലൂക്കയിലും വായിച്ചിട്ടുണ്ടല്ലോ.
- കാലാവസ്ഥാവ്യതിയാനവുംപ്രകൃതിദുരന്തങ്ങളും
- റേഡിയോ ലൂക്ക – ആഗോളതാപനവും കാലാവസ്ഥാമാറ്റവും – പോഡ് കാസ്റ്റ് കേൾക്കാം
കാർബൺ ഫുട്പ്രിന്റ് കുറക്കുന്നതിന് വ്യക്തികൾ എന്ന നിലയിൽ നമുക്ക് ചെയ്യാവുന്ന ചില ജീവിതചര്യാ മാറ്റങ്ങളെ കുറിച്ചും നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ അവ കൊണ്ട് മാത്രം തടയാവുന്ന ഒന്നാണോ കാലാവസ്ഥാ മാറ്റം? ഈ ഹ്രസ്വചിത്രം ഒന്ന് കണ്ടുനോക്കൂ. ഈ ചിത്രം നമ്മൾ നിരന്തരമായി കേൾക്കുന്ന ചില ജീവിതചര്യാ മാറ്റങ്ങളെ വിമർശനാത്മകമായി നോക്കിക്കാണുകയാണ്.
Forget Shorter Showers എന്ന ഈ ചിത്രം നിങ്ങളുടെ സ്കൂളിൽ പ്രദർശിപ്പിക്കുന്നു എന്ന് കരുതുക. ചിത്രപ്രദർശനത്തിനു ശേഷമുള്ള ചർച്ചയിൽ ഈ ഹ്രസ്വചിത്രം മുന്നോട്ട് വെക്കുന്ന ആശയങ്ങളെ വിമർശനാത്മകമായി അപഗ്രഥിച്ചുകൊണ്ട് സംസാരിക്കുന്നവരിൽ ഒരാളാകാൻ നിങ്ങളോട് ആവശ്യപ്പെടുന്നു എന്നിരിക്കട്ടെ. ഈ ചർച്ചയിൽ നിങ്ങൾ ഈ ഹ്രസ്വചിത്രത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് വയ്ക്കുന്ന വാദങ്ങൾ എന്തെല്ലാമായിരിക്കും?
നിങ്ങള്‍ എഴുതി തയ്യാറാക്കിയ പ്രഭാഷണം വിലയിരുത്തലിനായി സൂക്ഷിച്ച് വക്കണേ.