ഹൈസ്കൂൾ പ്രവർത്തനം 6 – നാടകമെഴുതാം

Published by eduksspadmin on


2019 ജൂലായ് ലക്കം ശാസ്ത്രകേരളം വായിക്കൂ. പ്രകാശസംശ്ലേഷണത്തെക്കുറിച്ച് നിരവധി ലേഖനങ്ങളുണ്ട്. അതുപോലെ 2020 സപ്തംബർ ലക്കവും വായിക്കൂ. ആൽഗകളെക്കുറിച്ചുള്ള ലേഖനങ്ങൾ ഒട്ടേറെയുണ്ടതിൽ. ഇതു കൂടാതെ പ്രകാശ സംശ്ലേഷണത്തെക്കുറിച്ച് നിങ്ങൾ കുറെ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും. ജീവലോകത്തിന്റെ നിലനിൽപിന് പല തരത്തിൽ പ്രകാശ സംശ്ലേഷണം കാരണമാകുന്നുണ്ട്. ഇതിലെല്ലാം നിരവധി ഘടകങ്ങൾ പ്രത്യക്ഷ പങ്കാളികളാണ്. പ്രകാശസംശ്ലേഷണത്തെ കേന്ദ്രാശയമാക്കി ഒരു നാടകം രചിച്ചാലോ . രചന നടത്തണ്ടത് നിങ്ങളാണേ! അനുയോജ്യമായ കഥാപാത്രങ്ങളെ കണ്ടെത്തി തെരുവുനാടക ശൈലിയിൽ അവതരിപ്പിക്കാൻ കഴിയുന്ന ഒരു നാടകത്തിനായുള്ള സ്ക്രിപ്റ്റ് തയ്യാറാക്കൂ. 

തയ്യാറാക്കിയ സ്ക്രിപ്റ്റ് വീട്ടുകാരുമായി ചേര്‍ന്ന് ഒന്നവതരിപ്പിച്ച് നോക്കിയിട്ട് വേണ്ട മാറ്റങ്ങള്‍ വരുത്തി മെച്ചപ്പെട്ടതാക്കൂ. വിലയിരുത്തൽ ഘട്ടത്തിൽ കൂട്ടുകാരുമായും പങ്കു വയ്ക്കാം. സ്ക്രിപ്റ്റ് സൂക്ഷിച്ച് വക്കണേ.