വിജ്ഞാനോത്സവം 2022
ആമുഖ വീഡിയോ കാണാം..
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കുട്ടികളുടെ അറിവുത്സവമാണ് യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം. എൽ.പി, യു.പി,ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിൽ രണ്ട് ഘട്ടമായാണ് ഇത് സംഘടിപ്പിക്കുന്നത്.
ഒന്നാം ഘട്ടത്തിൽ 2022 സെപ്തംബർ 15 ന് എല്ലാ ക്ലാസ് മുറികളിലും വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിക്കുകയും തുടർന്ന് അഞ്ച് ദിവസം സമയമെടുത്ത് അധ്യാപിക അധ്യാപകയുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്കൂളും വീടും പരിസരവും വേദിയാക്കി കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുകയും വേണം. 3 കൂടകളിലായി 9 പ്രവർത്തനങ്ങൾ നൽകുന്നുണ്ട് . ഓരോ കൂടയിൽ നിന്നും ഓരോ പ്രവർത്തനങ്ങളാണ് കുട്ടികൾ ചെയ്ത് വരേണ്ടത്, തുടർന്ന് അതത് ക്ലാസിൽ വെച്ചുതന്നെ സപ്തംബർ 23നകം സ്വയം വിലയിരുത്തൽ , പരസ്പര വിലയിരുത്തൽ , അധ്യാപക വിലയിരുത്തൽ എന്നിവ പൂർത്തിയാക്കണം. ഇങ്ങനെ വിലയിരുത്തൽ പ്രക്രിയയിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് രജിസ്റ്റർ ചെയ്യുകയുമാണ് ചെയ്യേണ്ടത്. പ്രവർത്തനങ്ങളും അനുബന്ധ സാമഗ്രികളും യഥാസമയം വിദ്യാലയത്തിൽ ലഭ്യമാക്കുന്നതാണ്.
വിജ്ഞാനോത്സവ അറിയിപ്പുകളും പ്രവർത്തനങ്ങളും കുട്ടികളെ അറിയിക്കാനും പ്രവർത്തനങ്ങൾ കുട്ടികളുമായി വായിച്ച് ചർച്ച ചെയ്ത് അവരുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുത്ത് പൂർത്തീകരിക്കുന്നതുവരെ ഒരു മെൻറ്ററായി പ്രവർത്തിക്കണമെന്നും തുടർന്ന് വിലയിരുത്തൽ നടത്തി രണ്ടാം ഘട്ടത്തിലേയ്ക്ക് രജിസ്റ്റർ ചെയ്യിക്കണമെന്നും ക്ലാസ് അധ്യാപകർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
വിജ്ഞാനോത്സവം ഉപസമിതി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രവർത്തന കലണ്ടർ