Updates

വിജ്ഞാനോത്സവം 2021

വിജ്ഞാനോത്സവം 2021 കൂട്ടുകാരേ, എല്ലാവർക്കും യുറീക്ക -ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം. ആറ് കൂടകളിലായി 30 പ്രവർത്തനങ്ങളാണ് ഉള്ളത്. ഓരോ കൂടയിലും 5 പ്രവർത്തനങ്ങൾ വീതം. എല്ലാ കൂടകളിലൂടെയും ഒന്ന് കടന്നു പോകൂ.ഓരോ കൂടയിലും നിങ്ങളുടെ അഭിരുചി ക്കൊത്ത പ്രവർത്തനങ്ങൾ ഉണ്ടാകും. അതുകൊണ്ട് എല്ലാ കൂടകളിലെയും പ്രവർത്തനങ്ങൾ വായിച്ച് നോക്കാൻ മറക്കരുത്. ഇഷ്ടമുള്ള ആറെണ്ണം തിരഞ്ഞെടുത്ത് ചെയ്യാം. Read more…

കണ്ണീർപ്പാടം -വൈലോപ്പിള്ളി

(1)”ബസ്സുവന്നുപോയ്, ദൂരാ- ലിരമ്പം കേൾപ്പൂ വേഷം വിസ്തരിച്ചതു പോരും, അമ്പലത്തിലേക്കല്ലേ?” പിന്നെയും ചന്തം ചാർത്തി- ത്തങ്ങി നീ ഭദ്രേ, ബസ്സു വന്നു, പോയ്, സവിഷാദം നിന്നു നാമാലിൻ‌ചോട്ടിൽ. സ്റ്റാൻഡിലെത്തണം വണ്ടി കിട്ടുവാനിനി, ദൂരം താണ്ടണമങ്ങോട്ടേക്കു നാഴിക രണ്ടോ മൂന്നോ. വഴി ലാഭിക്കാം പാടം മുറിച്ചാ,ലെന്നോതി നീ വരിഷപ്പാടം? ഞാനു- മർദ്ധസമ്മതം മൂളി. കുരുന്നുഞാറിൻ പച്ച- ത്തലപ്പും, Read more…

ഹൈസ്കൂൾ രണ്ടാംഘട്ട പ്രവർത്തനങ്ങൾ

  പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ലൂക്ക എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളേയും മറ്റ് പംക്തികളേയും അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 2020ൽ പ്രസിദ്ധീകരിച്ച യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും ലക്കങ്ങൾ വായിക്കാം തയ്യാറാവാം എന്ന ലിങ്കിൽ ലഭ്യമാണ്. 2021 ഫെബ്രുവരി 10 വരെ പ്രവർത്തനങ്ങൾ ചെയ്യാം. ഫെബ്രുവരി 10 മുതൽ 28 വരെയാണ് വിലയിരുത്തൽ കാലം. വിലയിരുത്തൽ എങ്ങനെ എന്ന് Read more…

യു.പി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ

    പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ലൂക്ക എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളേയും മറ്റ് പംക്തികളേയും അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 2020ൽ പ്രസിദ്ധീകരിച്ച യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും ലക്കങ്ങൾ വായിക്കാം തയ്യാറാവാം എന്ന ലിങ്കിൽ ലഭ്യമാണ്. 2021 ഫെബ്രുവരി 10 വരെ പ്രവർത്തനങ്ങൾ ചെയ്യാം. ഫെബ്രുവരി 10 മുതൽ 28 വരെയാണ് വിലയിരുത്തൽ കാലം. വിലയിരുത്തൽ എങ്ങനെ Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 6 – മാറുന്ന യുദ്ധരീതികള്‍

മെയ് 2019 ലെ ശാസ്ത്രകേരളത്തിൽ യുദ്ധത്തെ സംബന്ധിച്ച നിരവധി ലേഖനങ്ങൾ ഉണ്ട്. ഇവയിൽ ഒന്ന് യുദ്ധവും ശാസ്ത്രവും സംബന്ധിക്കുന്ന ഒന്നാണ്.. ഇതിൽ ഹൈടെക്ക് ആയി മാറുന്ന യുദ്ധത്തെ പറ്റി പറയുന്നുണ്ട്. ശാസ്ത്രത്തിന്റെ പ്രയോഗത്തിനായി ചിലവഴിക്കുന്ന പണം, പ്രതിരോധ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്ന പണം എന്നിവയും പരാമർശിക്കുന്നു. നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുദ്ധത്തിനാവശ്യമായ സാങ്കേതികവിദ്യയെ മാറ്റി Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 5 – നിങ്ങളും പറയൂ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. പുതീയ ഭരണ സാരഥികൾ എല്ലാവരും ചുമതല ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനപ്രതിനിധിയായി മത്സരിക്കാനുള്ള ചുരുങ്ങിയ പ്രായപരിധി 21 വയസ്സാണ്. ആ പ്രായപരിധിയിലുള്ളവരും അത് കഴിഞ്ഞ് അധികം പ്രായമാകാത്തവരുമായ നിരവധി പേർ മത്സര രംഗത്തുണ്ടായിരുന്നു. അവരിൽ പലരും ജനപ്രതിനിധികളാകുകയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാരഥികളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 4 – അറിവിന്റെ സ്വാതന്ത്ര്യം

അക്കാദമിക് പ്രസാധന രംഗത്തെ വലിയ കമ്പനികൾ രണ്ട് വെബ് പോർട്ടലുകളെ കോടതി കയറ്റിയിരിക്കുകയാണ്. SciHub, LibGen – ഇവ രണ്ടും ഇന്ത്യയിലെ ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര ഗവേഷക വിദ്യാർത്ഥികൾക്ക് സുപരിചിതമായ രണ്ട് വെബ്സൈറ്റുകൾ ആണ്. വലിയ വിലകൊടുത്ത് വാങ്ങേണ്ട പുസ്തകങ്ങളും ജേണലുകളിലെ അക്കാദമിക് പേപ്പറുകളും സൗജന്യമായി ലഭിക്കാൻ ഒരുപാട് വിദ്യാർഥികൾ ഇവയെയാണ് ആശ്രയിക്കുന്നത്. അറിവ് സ്വതന്ത്രമായി Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 3 – ആരും വിശന്നിരിക്കരുത്

സമാധാനത്തിനുള്ള 2020 ലെ നൊബേൽ സമ്മാനം നേടിയ യു. എനിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമിനെ കുറിച്ച് 2020ലെ ഡിസംബർ ലക്കം ശാസ്ത്രകേരളത്തിൽ വായിച്ചു കാണുമല്ലോ? ലൂക്കയിലെ ലേഖനവും വായിക്കാം  വിശപ്പും സമാധാനവും കൈകോർക്കുമ്പോൾ Universal Declaration of Human Rights – ഭക്ഷണത്തിനുള്ള അവകാശത്തെ പറ്റി ഇങ്ങനെ പറയുന്നു. “everyone has a right to Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 2 – വിമര്‍ശിക്കൂ വിലയിരുത്തൂ

കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയും അവ തടയാനുള്ള മാർഗങ്ങളെ പറ്റിയും പല ലേഖനങ്ങളും നമ്മൾ ശാസ്ത്രകേരളത്തിലും ലൂക്കയിലും വായിച്ചിട്ടുണ്ടല്ലോ.  കാലാവസ്ഥാവ്യതിയാനവുംപ്രകൃതിദുരന്തങ്ങളും റേഡിയോ ലൂക്ക – ആഗോളതാപനവും കാലാവസ്ഥാമാറ്റവും – പോഡ് കാസ്റ്റ് കേൾക്കാം കാർബൺ ഫുട്പ്രിന്റ് കുറക്കുന്നതിന് വ്യക്തികൾ എന്ന നിലയിൽ നമുക്ക് ചെയ്യാവുന്ന ചില ജീവിതചര്യാ മാറ്റങ്ങളെ കുറിച്ചും നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ അവ കൊണ്ട് Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 1 – രഹസ്യ ഭാഷ

നിങ്ങളുടെ സൗഹൃദവലയത്തിൽ ഒരാൾക്ക് ഒരു പിറന്നാൾ സർപ്രൈസ് പ്ലാൻ ചെയ്യണമെന്നിരിക്കട്ടെ. ഇതിന്റെ പ്ലാനിങ് ആ സുഹൃത്ത് അറിയാതെ നടത്തുകയും വേണം. അയാൾ എപ്പോഴും നിങ്ങളൊടൊപ്പം ഉണ്ടെങ്കിൽ ഈ വിവരങ്ങൾ കൈമാറാൻ നിങ്ങൾ ചില കോഡുകൾ ഉപയോഗിക്കും. ഇത്തരം കോഡുകൾ സ്ഥിരമായി ഉപയോഗിക്കാൻ ഒരു കോഡുഭാഷ തന്നെ ഉണ്ടാക്കി എടുത്താലോ? പ്രാചീന കേരളത്തിൽ ഇത്തരമൊരു സംഭവം നിലനിന്നിരുന്നു Read more…