ഹൈസ്കൂൾ – പ്രവർത്തനം 5 – ഏഴ് നിറമുള്ള മഴവില്ല് 

പ്രവർത്തനം 5 – ഏഴ് നിറമുള്ള മഴവില്ല്  2020 ആഗസ്റ്റ് ലക്കം ശാസ്ത്ര കേരളത്തിലെ ഏഴ് നിറമുള്ള മഴവില്ല് എന്ന ലേഖനം വായിച്ചില്ലേ? മഴവില്ലിന്റെ മനോഹാരിതയ്ക്ക് പിന്നിലെ ശാസ്ത്രം അതിൽ രസകരമായി വിവരിച്ചിട്ടുണ്ട്. വെള്ളത്തുള്ളികളിലൂടെ പ്രകാശം കടന്നു പോകുമ്പോൾ മാത്രമാണോ ധവള പ്രകാശത്തിലെ ഏഴു നിറങ്ങളും നാം വെവ്വേറെ കണ്ടിട്ടുള്ളത്? ഒന്ന് ചിന്തിച്ച് നോക്കൂ. പ്രിസത്തിലൂടെ പ്രകാശം കടത്തി വിട്ട് ഏഴ് നിറങ്ങളേയും വേർതിരിച്ച് കാണുന്ന പരീക്ഷണം ക്ലാസ്സ് മുറികളിൽ Read more…

ഹൈസ്കൂൾ – പ്രവർത്തനം 4 -അമ്മക്കൈകൾ

പ്രവർത്തനം 4 –അമ്മക്കൈകൾ കണ്ടിട്ടുണ്ടോ നേരം പുലരുന്നതിനു മുമ്പേ അമ്മയ്ക്ക് ഒരായിരം കൈകൾ മുളയ്ക്കുന്നത്.. പല നീളത്തിലുള്ള അമ്മക്കൈകൾ… പിന്നെ, പകുത്തു നൽകുകയായി അമ്മ ഓരോരുത്തർക്കും ഓരോ കൈകളെ. ചായക്കപ്പിൽ നിന്നും പറന്നുപോകാൻ തിടുക്കം കൂട്ടുന്ന ചൂടിനെ അണഞ്ഞുപിടിച്ച് ഉമ്മറത്തേക്കു നീളുന്ന അമ്മക്കൈ അച്ഛനുള്ളതാണ്. എങ്കിലല്ലേ , ചവയ്ക്കാതെ വിഴുങ്ങുന്ന പത്രവാർത്തകൾ അച്ഛന്റെ തൊണ്ടയിൽ കുടുങ്ങാതിരിക്കൂ.. ദോശക്കല്ലിനോട് പിണങ്ങി മുഖം കറുപ്പിക്കാനൊരുങ്ങുന്ന ദോശയ്ക്കുള്ളതാണത്രേ ഒന്ന്‌.. പിന്നൊന്ന്, കലത്തിനുള്ളിൽ ചാടിമറിഞ്ഞ് കുസ്യതി Read more…

ഹൈസ്കൂൾ – പ്രവർത്തനം 3 – ഇഴയുന്ന കൂട്ടുകാർ

പ്രവർത്തനം 3 – ഇഴയുന്ന കൂട്ടുകാർ വീട്ടിലിരുന്ന് മുഷിഞ്ഞപ്പോഴാണ് നീനു പുറത്തിറങ്ങിയത്. ഒന്ന് നടക്കാം. വയൽ വരമ്പിലൂടെ നീനു നടന്നു തുടങ്ങി. കുറച്ച് ദൂരം പോയതേ ഉള്ളൂ. “അയ്യോ, പാമ്പ്”.നീനുവിന്റെ ഉള്ളിലെ ഭയം ശബ്ദമായി പുറത്തു ചാടി. നീനുവിന്റെ വെപ്രാളം കണ്ടപ്പോൾ നീർക്കോലിക്ക് ചിരി പൊട്ടി. നീർക്കോലി പറഞ്ഞു തുടങ്ങി. “ഏയ്…. കുട്ടീ.. പേടിക്കേണ്ട. ഞാൻ നീർക്കോലിയാ… ഞങ്ങൾക്ക് വിഷമില്ല.പക്ഷെ മനുഷ്യർക്ക് ഞങ്ങളേയും പേടിയാ… നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും Read more…

ഹൈസ്കൂൾ – പ്രവർത്തനം 2 – ഇല അടുക്കള

പ്രവർത്തനം 2 – ഇല അടുക്കള പ്രകൃതിയിലെ അത്ഭുതകരമായ പ്രതിഭാസങ്ങളിലൊന്നാണ് പ്രകാശസംശ്ലേഷണം. പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഹരിത കണത്തിൽ വെച്ച് കാർബൺ ഡൈ ഓക്സൈഡും ജലവും ചേർന്ന് അന്നജം നിർമ്മിച്ചു കൊണ്ട് പ്രകാശോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്ന സങ്കീർണപ്രക്രിയയാണ് പ്രകാശസംശ്ലേഷണം.പ്രൈമറി ക്ലാസ്സ് മുതൽ നമ്മൾ ഇത് കേൾക്കുന്നുണ്ട്. 2019 മെയ് മാസത്തെ ശാസ്ത്ര കേരളത്തിൽ പ്രകാശസംശ്ലേഷണത്തിന് ഒരു ആമുഖം എന്ന ലേഖനത്തോടൊപ്പുമുള്ള കാർട്ടൂണിൽ “ഓരോ ഇലയും ഒരു അടുക്കളയാണ് കുട്ടാ ” എന്ന് Read more…

ഹൈസ്കൂൾ – പ്രവർത്തനം 1 – ഇനിയും മരിക്കാത്തവരോട്

പ്രവർത്തനം 1 – ഇനിയും മരിക്കാത്തവരോട് കലഹവും ഏറ്റുമുട്ടലുമെല്ലാം ജീവലോകത്ത് സ്വാഭാവികമാണ്. ഇരതേടുന്നതിന്റെയും ഇണ തേടുന്നതിന്റെയും ഭാഗമായി കലഹങ്ങളും ഏറ്റുമുട്ടലുകളും ജീവ ലോകത്ത് ഉണ്ടാവാറുണ്ട്. മാനവ സമൂഹത്തിന്റെ വളർച്ചയുടേയും വികാസത്തിന്റെയും ചരിത്രത്തിൽ മറ്റു പലതിനോടുമൊപ്പം യുദ്ധത്തിന്റെ ചരിത്രവുമുണ്ട്. പ്രകൃതിക്ക് മേലുള്ള അധിനിവേശത്തിന്റെ ഭാഗമായാണ് യുദ്ധങ്ങൾ പലതുമുണ്ടായത്. അതു കൊണ്ട് തന്നെയാണ് ഇനിയൊരു ലോക യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ശുദ്ധജലത്തിന് വേണ്ടിയുള്ളതാകും എന്ന് പറയുന്നത്. യുദ്ധത്തിന് അധികാരവുമായി പ്രത്യക്ഷ ബന്ധമുണ്ട്. ഭൂമിയിലെ Read more…

എൽ.പി. പ്രവർത്തനം 10 – കളി കളിക്കാം

പ്രവർത്തനം 10 – കളി കളിക്കാം നമുക്കൊരു കളി കളിച്ചാലോ? ഫോണിലൂടെ ആണേ കളി. നിങ്ങളുടെ മുന്നിൽ ഒരു കടലാസിൽ 1, 2, 3, 4 എന്നീ അക്കങ്ങൾ ഉപയോഗിച്ച് ഒരു നാലക്കമുള്ള സംഖ്യ എഴുതി വക്കുക. ഉദാഹരണത്തിനു് 3241 എന്നാ എഴുതിയത് എന്ന് കരുതുക. ഇനി നിങ്ങളുടെ ഒരു ചങ്ങാതിയെ ഫോണിൽ വിളിക്കുക. ചങ്ങാതിയോട് പറയുക ഞാൻ 1,2,3,4എന്നീ അക്കങ്ങൾ മാത്രം ഉപയോഗിച്ച് ഒരു നാലക്ക സംഖ്യ എഴുതി Read more…

എൽ.പി. – പ്രവർത്തനം 9– കുഞ്ഞിപ്പൂക്കളെ തേടാം

പ്രവർത്തനം 9– കുഞ്ഞിപ്പൂക്കളെ തേടാം “ആകാശം വിളിക്കുന്നു, നീ വരൂ വരൂ നിന്റെ ലോലമാം ദളങ്ങളെ ചിറകായ് വിടർത്തുക ആ വിളി കേൾക്കേ പൂവിന്നുള്ളിലും ഉണ്ടായ് മോഹം പാറുവാൻ അനന്തമാം ആകാശ മാർഗ്ഗങ്ങളിൽ “ ” ഓരോന്നോരോന്ന് ” എന്ന പംക്തിയിൽ 2020 മാർച്ച് 1 ന്റെ യുറീക്കയിൽ നാഗമല്ലി / പുഴുക്കൊല്ലി എന്നൊക്കെ വിളിക്കുന്ന ഒരു കുഞ്ഞിപ്പൂവിന്റെ ഫോട്ടോയോടൊപ്പം വന്ന വരികളാണിത്. ആ കുഞ്ഞിപ്പൂവിനെ കണ്ടാൽ അത് ചിറക് Read more…

എൽ.പി – പ്രവർത്തനം 8 – ഭിന്നവട്ടം

പ്രവർത്തനം 8 – ഭിന്നവട്ടം 1, 2, 3 …… എന്നിങ്ങനെയുള്ള എണ്ണൽ സംഖ്യകൾ എല്ലാവർക്കും നല്ല പരിചയമില്ലേ? എന്നാൽ ഇതിനിടയിലും പല തരം സംഖ്യകൾ ഉണ്ടല്ലോ? കാൽ, അര, മുക്കാൽ, ഒന്നര എന്നൊക്കെ കേട്ടിട്ടില്ലേ? ഇതൊക്കെ ചെയ്ത് പഠിക്കാൻ നമുക്കൊരു സാധനം ഉണ്ടാക്കാം. യുറീക്കയിലെ വട്ട് പത്തിരി (2019 ഒക്ടോബർ 1) വായിച്ചപ്പോൾ വൃത്തം, വൃത്ത കേന്ദ്രം, ആരം എന്നൊക്കെ പറഞ്ഞത് മനസിലായോ? നിർമ്മിക്കുന്നതോടെ അതും തിരിച്ചറിയാം. വേറെ Read more…

എൽ.പി. – പ്രവർത്തനം 7 – കട്ടന്‍ചായ റെഡി

പ്രവർത്തനം 7 – കട്ടന്‍ചായ റെഡി കൂട്ടുകാരേ….. കട്ടൻ ചായ കുടിക്കാത്തവരുണ്ടോ? കുടിച്ചിട്ടിലെങ്കിലും കാണാത്തവരായി ആരുമുണ്ടാകില്ലല്ലോ? നമ്മുടെ യുറീക്കയുടെ 2020 ഫിബ്രുവരി 1 ന്റെ ലക്കത്തിൽ ചായയെ കുറിച്ചുള്ള വിശേഷം വായിച്ചു നോക്കിയോ? നമുക്ക് ഒരു കട്ടൻ ചായ ഉണ്ടാക്കിയാലോ? ചായ കുടിക്കുമ്പോൾ എല്ലാവർക്കും കൊടുക്കേണ്ടി വരില്ലേ? നിങ്ങളുടെ വീട്ടിലെ എല്ലാം അംഗങ്ങൾക്കും ഓരോ കട്ടൻ ചായകൊടുക്കാം …. തുടങ്ങിയാലോ? റെഡി, വൺ …..ടു….. ത്രി….. തിടുക്കം കൂട്ടല്ലേ….. ചായയാണെങ്കിലും Read more…

എൽ.പി. – പ്രവർത്തനം 6 – തവളമുത്തശ്ശിയും നാരായണേട്ടനും

പ്രവർത്തനം 6 – തവളമുത്തശ്ശിയും നാരായണേട്ടനും 2020 ഫെബ്രുവരി 16 ലെ യുറീക്കയിൽ പ്രിയംവദയുടെ വീടുമാറ്റം എന്ന കഥ വായിച്ചില്ലേ? കഥയെ ഇങ്ങനെയൊന്ന് മാറ്റി എഴുതി എന്ന് കരുതുക. ജെസിബി വിളിക്കാനൊരുങ്ങുന്ന ചെറുപ്പക്കാരായ തവളകളോട് മുത്തശ്ശിത്തവള ഇങ്ങനെ പറഞ്ഞു: “പോകാൻ വരട്ടെ,മക്കളേ.. നാരായണേട്ടനോട് ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ. അയാളത്ര ദുഷ്ടനൊന്നുമല്ല. പിന്നെ, കുളം നികത്തിയാൽ നമ്മൾ തവളകൾക്ക് മാത്രമല്ലല്ലോ പ്രശ്നം? എല്ലാം അയാളോട് പറയണം.” നാരായണേട്ടൻ കുളം നികത്താനുള്ള Read more…