ഹയർസെക്കണ്ടറി പ്രവർത്തനം 8 – അറിവിന്റെ പ്രയോഗം 

Published by eduksspadmin onകൂട്ടുകാരേ

LP, UP, HS ഇവയുടെ എട്ടാമത്തെ പ്രവർത്തനം നിങ്ങളും ഒന്ന് വായിച്ചു നോക്കൂ. ആ പ്രവർത്തനങ്ങൾ നിങ്ങളും ചെയ്തു നോക്കിക്കോളൂ.

ഹൈസ്ക്കൂൾ വിഭാഗക്കാർ പൊതുവായ എന്ത് നിഗമനത്തിലായിരിക്കും എത്തിയിട്ടുണ്ടാവുക. നിങ്ങളും നിങ്ങളുടേതായ നിഗമനം രൂപപ്പെടുത്തുക. 

ഇതു വരെ നമ്മൾ ചെയ്ത പ്രവർത്തനങ്ങളിൽ പാത്രത്തിന്റെ അടിഭാഗം സമചതുരമായിരുന്നു. അത് ദീർഘചതുരം ആക്കി പ്രവർത്തനം ആവർത്തിക്കുക. സമചതുരത്തിന് നമ്മൾ കണ്ടെത്തിയ അനുപാതം അടിഭാഗം ദീർഘചതുരം ആകുമ്പോൾ ശരിയാകുന്നുണ്ടോ? നിങ്ങളുടെ പരീക്ഷണത്തിന്റെ ഫോട്ടോകള്‍ എടുത്ത് വക്കണേ.

ഈ പ്രവർത്തനത്തിൽ നിന്നും കിട്ടിയ അറിവ്  പ്രയോഗിക്കാവുന്ന ഏതെങ്കിലും അവസരം ഉദാഹരണത്തിലൂടെ വ്യക്തമാക്കാമോ?

നിങ്ങള്‍ എടുത്ത ഫോട്ടോകള്‍, കണ്ടെത്തലുകളും അറിവ്  പ്രയോഗിക്കാവുന്ന ഉദാഹരണവും അടങ്ങിയ കുറിപ്പ് എന്നിവ സൂക്ഷിച്ച് വക്കണേ.