ഹയർസെക്കണ്ടറി രണ്ടാംഘട്ട പ്രവർത്തനങ്ങൾ
പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ലൂക്ക എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളേയും മറ്റ് പംക്തികളേയും അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 2020ൽ പ്രസിദ്ധീകരിച്ച യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും ലക്കങ്ങൾ വായിക്കാം തയ്യാറാവാം എന്ന ലിങ്കിൽ ലഭ്യമാണ്.
2021 ഫെബ്രുവരി 10 വരെ പ്രവർത്തനങ്ങൾ ചെയ്യാം. ഫെബ്രുവരി 10 മുതൽ 28 വരെയാണ് വിലയിരുത്തൽ കാലം. വിലയിരുത്തൽ എങ്ങനെ എന്ന് ഈ ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്ന പ്രവർത്തകർ അറിയിക്കും.ഓരോ പ്രവർത്തനം ചെയ്യുമ്പോഴും അതിന്റെ പ്രക്രിയകൾ അല്ലെങ്കിൽ നിങ്ങൾ കടന്നു പോയ ഘട്ടങ്ങൾ എഴുതി സൂക്ഷിക്കണം. മാത്രമല്ല പ്രവർത്തനങ്ങളുടെ അവസാനത്തിൽ നൽകിയ നിർദ്ദേശമനുസരിച്ച് തയ്യാറാക്കിയ ഉത്പന്നങ്ങളും സൂക്ഷിച്ച് വെക്കണം. ഇവ വിലയിരുത്തൽ സമയത്ത് ആവശ്യം വരും. അറിവിന്റെ വിശാലമായ ലോകത്തേക്ക് എല്ലാവരേയും ഒരിയ്ക്കൽ കൂടി സ്വാഗതം ചെയ്യുന്നു.